മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആരംഭിക്കാനിരിക്കെ ഇതിനോടകം ടീമുകളെല്ലാം ചില നിര്‍ണ്ണായക അഴിച്ചുപണികള്‍ ആരംഭിച്ച് കഴിഞ്ഞു. ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകസ്ഥാനത്ത് നിന്ന് റിക്കി പോണ്ടിങ് പടിയിറങ്ങി. മറ്റ് ടീമുകളിലും ചില സമഗ്രമായ മാറ്റം ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. മെഗാ താരലേലം നടക്കാനിരിക്കെ എല്ലാ ടീമുകളിലും വലിയ മാറ്റങ്ങളും ഉണ്ടാവുമെന്നുറപ്പാണ്. പല ടീമുകളും ഇതിനോടകം ചരടുവലികള്‍ ആരംഭിച്ച് കഴിഞ്ഞു.
ഇപ്പോഴിതാ ഇത് സംബന്ധിച്ച ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത് വൈറലാവുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം അടുത്ത സീസണില്‍ എംഎസ് ധോണി ഉണ്ടാകില്ല. ധോണി അടുത്ത സീസണില്‍ സിഎസ്‌കെയുടെ ഉപദേഷ്ടാവിന്റെ റോളിലാവും ഉണ്ടാവുകയെന്നാണ് വിവരം. റുതുരാജ് ഗെയ്ക് വാദിനെ നായകസ്ഥാനത്തേക്ക് സിഎസ്‌കെ നിയോഗിച്ച് കഴിഞ്ഞു. ഇനി ധോണിക്ക് പകരക്കാരനെ കണ്ടെത്തുകയെന്നതാണ് അടുത്ത വെല്ലുവിളി.
ധോണിക്ക് പകരം ഡല്‍ഹിയില്‍ നിന്ന് റിഷഭ് പന്തിനെ എത്തിക്കാന്‍ സിഎസ്‌കെ നീക്കം നടത്തുന്നുണ്ടെന്നാണ് വിവരം. നായകസ്ഥാനവും റിഷഭിന് ഓഫര്‍ ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഡല്‍ഹിയുടെ നായകനായിരുന്നു റിഷഭ്. എന്നാല്‍ സിഎസ്‌കെയിലേക്ക് പോകാന്‍ അവസരം ലഭിച്ചാല്‍ റിഷഭ് അത് സ്വീകരിക്കാനാണ് സാധ്യത കൂടുതല്‍. സിഎസ്‌കെയുടെ നായകസ്ഥാനം ലഭിച്ചാല്‍ താരത്തിന്റെ അന്താരാഷ്ട്ര കരിയറിനും അത് ഗുണം ചെയ്യുമെന്നുറപ്പാണ്.
മറ്റൊരു നീക്കം മുംബൈ ഇന്ത്യന്‍സ് ടീമുമായി ബന്ധപ്പെട്ടതാണ്. മുംബൈ ഇന്ത്യന്‍സ് അവസാന സീസണില്‍ വലിയ പൊളിച്ചെഴുത്ത് നടത്തിയ ടീമാണ്. നായകസ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയെ മാറ്റി പകരം ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ നായകനാക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന് മുംബൈ ടീമിനുള്ളില്‍ ഭിന്നത രൂക്ഷമാവുകയും അവസാന സീസണില്‍ ടീം അവസാന സ്ഥാനത്തേക്കെത്തുകയും ചെയ്തിരുന്നു. രോഹിത്തിനോട് വേണ്ടത്ര ചര്‍ച്ച നടത്താതെയാണ് അദ്ദേഹത്തെ നായകസ്ഥാനത്ത് നിന്ന് നീക്കിയത്.

ഇതില്‍ രോഹിത്തിന് അതൃപ്തിയുണ്ടായിരുന്നു. റിപ്പോര്‍ട്ട് പ്രകാരം രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും മുംബൈ ഇന്ത്യന്‍സ് വിട്ടേക്കുമെന്നാണ് വിവരം. രോഹിത് ശര്‍മ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകസ്ഥാനത്തേക്കെത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സൂര്യകുമാര്‍ യാദവ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക് തിരികെ പോകാനുള്ള തയ്യാറെടുപ്പിലാണെന്നാണ് വിവരം. ഇക്കാര്യത്തില്‍ സൂര്യയുമായി കെകെആര്‍ ധാരണയിലെത്തിയെന്നാണ് റിപ്പോര്‍ട്ട്.
ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ നായകസ്ഥാനത്ത് നിലനിര്‍ത്തും. ജസ്പ്രീത് ബുംറയും മുംബൈ ടീമില്‍ തുടര്‍ന്നേക്കും. മറ്റൊരു വലിയ മാറ്റം ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനം കെ എല്‍ രാഹുല്‍ ഒഴിയുമെന്നതാണ്. അവസാന സീസണില്‍ ടീം ഉടമ രാഹുലിനെ അപമാനിച്ചിരുന്നു. ഇതിന്റെ വീഡിയോ വൈറലായിരുന്നു. വരുന്ന സീസണില്‍ ആര്‍സിബിയിലേക്ക് പോകാന്‍ രാഹുല്‍ തയ്യാറെടുക്കുകയാണെന്നാണ് ലഭിക്കുന്ന സൂചന.
ആര്‍സിബിയുടെ നായകസ്ഥാനത്ത് ഫഫ് ഡുപ്ലെസിസാണുള്ളത്. അവസാന സീസണോടെ അദ്ദേഹം ടീം വിട്ടുവെന്നാണ് വിവരം. അതുകൊണ്ടുതന്നെ രാഹുല്‍ ആര്‍സിബിയുടെ നായകനാവാന്‍ സാധ്യത കൂടുതലാണ്. കര്‍ണാടകക്കാരനായ രാഹുല്‍ നേരത്തെ ആര്‍സിബിക്കായി കളിച്ചിട്ടുള്ള താരമാണ്. അതുകൊണ്ടുതന്നെ രാഹുലിന്റെ വരവിനെ ആര്‍സിബി സ്വാഗതം ചെയ്യുമെന്നുറപ്പാണ്. എന്നാല്‍ സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടാന്‍ യാതൊരു സാധ്യതയുമില്ല.
അടുത്ത സീസണിലും സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയില്‍ കളിക്കാനാണ് രാജസ്ഥാന്‍ തയ്യാറെടുക്കുന്നതെന്നാണ് വിവരം. കുമാര്‍ സംഗക്കാര പരിശീലകനായി തുടരും. രാജസ്ഥാന്‍ റോയല്‍സിന്റെ നായകസ്ഥാനമൊഴിഞ്ഞ് സഞ്ജു സിഎസ്‌കെയിലേക്ക് പോകുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ സഞ്ജു രാജസ്ഥാന്‍ വിടില്ലെന്നാണ് ടൈംസ് നൗവിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. എന്തായാലും ആരാധകര്‍ പ്രതീക്ഷിക്കാത്ത ശക്തമായ മാറ്റങ്ങള്‍ വരുന്ന ഐപിഎല്ലില്‍ പ്രതീക്ഷിക്കാം.