For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സ്ഥാനം പോലും ഉറപ്പില്ല? എന്നിട്ടും ടി20 ലോകകപ്പില്‍ ഇന്ത്യന്‍ തുറുപ്പുചീട്ട് അവനെന്ന് ദാദ

ഓസ്‌ട്രേലിയയാണ് ടി20 ലോകകപ്പിനു വേദിയാവുക

gangu

കൊല്‍ക്കത്ത: ഓസ്‌ട്രേലിയയില്‍ അടുത്ത വര്‍ഷം ടി20 ക്രിക്കറ്റ് ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യയുടെ സാധ്യതകളെക്കുറിച്ചും തുറുപ്പുചീട്ടാവുന്ന താരത്തെക്കുറിച്ചും അഭിപ്രായം പറഞ്ഞിരിക്കുകയാണ് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പാണ് ഇപ്പോള്‍ ഇന്ത്യ കളിച്ചു കൊണ്ടിരിക്കുന്ന ഓരോ ടി20 മല്‍സരങ്ങളും. അതുകൊണ്ടു തന്നെ കൂടുതല്‍ യുവതാരങ്ങള്‍ക്കു ഇനിയുള്ള മല്‍സരങ്ങളില്‍ അവസരം നല്‍കുകയെന്ന രീതിയാണ് ടീം മാനേജ്‌മെന്റ് പരീക്ഷിക്കുന്നത്.

നിലവില്‍ ഇന്ത്യന്‍ ടീമില്‍ മോശം പ്രകടനത്തിന്റെ ഏറ്റവുമധികം പഴി കേള്‍ക്കുന്നത് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ്. ഇതേ പന്തിനെ പുകഴ്ത്തിയിരിക്കുകയാണ് ഗാംഗുലി.

പന്താവും തുറുപ്പുചീട്ട്

പന്താവും തുറുപ്പുചീട്ട്

ടി20 ലോകകപ്പില്‍ ഇന്ത്യന്‍ തുറുപ്പുചീട്ട് പന്തായിരിക്കുമെന്ന് ദാദ അഭിപ്രായപ്പെട്ടു. ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമെല്ലാം ഇതിനകം സൂപ്പര്‍ താരങ്ങളായവരാണ്. അടുത്ത ്‌ലോകകപ്പില്‍ പന്തിന്റെ ഊഴമായിരിക്കും.
ഇന്ത്യയുടേത് വളരെ ശക്തമായ ടീമാണ്. മികച്ച ബാറ്റിങ്, ബൗളിങ് ലൈനപ്പാണ് ടീമിനുള്ളത്. അതുകൊണ്ടു തന്നെ ടി20 ലോകകപ്പില്‍ വലിയ പ്രതീക്ഷകളാണുള്ളത്. ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ നിരയില്‍ ഏറ്റവുമധികം സൂക്ഷിക്കേണ്ട താരം പന്തായിരിക്കുമെന്നും ഗാംഗുലി വിശദമാക്കി.

പന്തിന് സമയം കൊടുക്കൂ

പന്തിന് സമയം കൊടുക്കൂ

ഇപ്പോഴത്തെ ചില മോശം ഇന്നിങ്‌സുകളുടെ പേരില്‍ പന്തിനെ ഇങ്ങനെ ക്രൂശിക്കുന്നത് ശരിയല്ലെന്നു ഗാംഗുലി അഭിപ്രായപ്പെട്ടു. തന്റെ യഥാര്‍ഥ മികവ് പുറത്തെടുക്കാന്‍ പന്തിനു സമയം നല്‍കൂ. ഓരോ തവണ പുറത്താവുമ്പോഴും പന്തിനെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. പന്തിനെ സ്വതസിദ്ധമായ ശൈലിയില്‍ തന്നെ നിങ്ങള്‍ കളിക്കാന്‍ അനുവദിക്കണം. മാച്ച് വിന്നറെയാണ് ഇന്ത്യക്കു വേണ്ടതെങ്കില്‍ പന്തിനെ കയറൂരി വിടൂ. പ്രതിരോധിച്ച് കളിക്കാനാണെങ്കില്‍ അതിനു പലരും ഇന്ത്യന്‍ ടീമിലുണ്ട്. പന്തിനെപ്പോലെ തന്നെ ആക്രമിച്ചു കളിക്കാന്‍ ഇഷ്ടപ്പെടുന്ന മറ്റൊരു ഇന്ത്യന്‍ താരം ഹര്‍ദിക് പാണ്ഡ്യയാണെന്നും ഗാംഗുലി പറഞ്ഞു.

സ്ഥാനം ഉറപ്പില്ല

സ്ഥാനം ഉറപ്പില്ല

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം പോലും ഉറപ്പില്ലാത്ത താരമാണ് പന്ത്. സ്ഥിരതയില്ലായ്മ തന്നെയാണ് ഇതിന്റെ മുഖ്യ കാരണം. മോശം ഷോട്ടുകള്‍ കളിച്ച് വിക്കറ്റ് വലിച്ചെറിയുന്നത് ശീലമാക്കിയ പന്തിനെ അടുത്തിടെ കോച്ച് രവി ശാസ്ത്രി തന്നെ വിമര്‍ശിച്ചിരുന്നു.
പന്ത് ഇനിയും ബാറ്റിങില്‍ ഫ്‌ളോപ്പാവുകയാണെങ്കില്‍ പകരം മറ്റൊരാളെ കൊണ്ടു വരുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് തന്നെ വ്യക്തമാക്കിയിരുന്നു.

പാണ്ഡ്യയ്ക്കും പ്രശംസ

പാണ്ഡ്യയ്ക്കും പ്രശംസ

യുവ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെയും ഗാംഗുലി പ്രശംസ കൊണ്ട് മൂടി. ഇന്ത്യയുടെ സ്‌ട്രൈക്ക് ബൗളറായി പാണ്ഡ്യമാറിക്കൊണ്ടിരിക്കുകയാണ്. ഓരോ മല്‍സരം കഴിയുന്തോറും താരത്തിന്റെ പ്രകടനം കൂടുതല്‍ മെച്ചപ്പെട്ടു കൊണ്ടിരിക്കുന്നുണ്ട്. ബാറ്റിങില്‍ മാത്രമല്ല, ബൗളിങിലും. തുടര്‍ച്ചയായി മല്‍സരങ്ങള്‍ കളിച്ചു കൊണ്ടിരിക്കുന്നതാണ് അദ്ദേഹത്തെ കൂടുതല്‍ മികച്ച താരമാക്കി മാറ്റുന്നതെന്നും ദാദ വിശദമാക്കി.

Story first published: Saturday, September 21, 2019, 11:52 [IST]
Other articles published on Sep 21, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+