Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫാസ്റ്റ് ആന്റ് ഫ്യൂരിയസ്, റിഷഭിന്റെയും കാമുകിയുടെയും ആഡംഭര കാറുകളെക്കുറിച്ചറിയാം

1

ഇന്ത്യയുടെ യുവ താരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനായ താരമാണ് റിഷഭ് പന്ത്. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഇന്ത്യ പരിഗണിക്കുന്ന മുഖ്യ താരം റിഷഭാണ്. ഇന്ത്യയുടെ സ്റ്റാര്‍ താരം നിലവില്‍ കാര്‍ അപകടത്തില്‍ പരിക്കേറ്റ് വിശ്രമത്തിലാണ്.

റിഷഭ് ഓടിച്ച കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞ് തീപിടിച്ച് താരത്തിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. തിരിച്ചുവരാന്‍ ഒരു വര്‍ഷത്തിലേറെ വിശ്രമം റിഷഭിന് വേണ്ടിവരുമെന്നാണ് വിവരം. റിഷിന്റെ കാമുകിയെന്ന നിലയില്‍ ഗോസിപ്പ് കോളങ്ങളില്‍ കൂടുതല്‍ ഇടം പിടിച്ചത് ബോളിവുഡ് താരം ഉര്‍വശി റൗത്തീലയുടെ പേരാണ്.

രണ്ട് പേരും അത്യാഡംഭര ജീവിതം നയിക്കുന്നവരാണ്. രണ്ട് പേരും ഇതിനോടകം വലിയ ആസ്തി സ്വന്തമാക്കിയിട്ടുമുണ്ട്. ഇരുവരും വാഹന പ്രേമികളാണെന്നതാണ് എടുത്തു പറയേണ്ടത്. റിഷഭിന്റെ വാഹന ഗ്യാരേജില്‍ അത്യാഡംഭര വാഹനങ്ങളുടെ വലിയ കളക്ഷന്‍ കാണാനാവും.

റിഷഭിന്റെയും കാമുകി ഉര്‍വശിയുടെയും ഗ്യാരേജിലെ ആഡംഭര കാറുകള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

റിഷഭിന്റെ കാര്‍ കളക്ഷന്‍ ഇതാ

റിഷഭിന്റെ കാര്‍ കളക്ഷന്‍ ഇതാ

മെഴ്‌സിഡസ് ബെന്‍സ് എസ് ക്ലാസ് ബെന്‍സ്, ഫോര്‍ഡ് മസ്താങ്, മെഴ്‌സിഡസ് ജിഎല്‍സി 220ഡി 4 മാറ്റിക്, ഔഡി എ8, ഹ്യൂണ്ടായ 120 എന്നിങ്ങനെയാണ് റിഷഭിന്റെ ഗ്യാരേജിലുള്ള പ്രധാന വാഹനങ്ങള്‍. ഇതെല്ലാം റിഷഭ് ഉപയോഗിക്കുന്നുമുണ്ട്.

ധോണിയുടെ പിന്‍ഗാമിയെന്ന് ഇന്ത്യ വാഴ്ത്തുന്ന റിഷഭ് ധോണിയെപ്പോലെ തന്നെ വാഹനങ്ങളോട് വലിയ പ്രേമമുള്ളയാളാണ്. എന്നാല്‍ ബൈക്കുകളെക്കാള്‍ കൂടുതല്‍ കാറുകളോടാണ് റിഷഭിന് ഇഷ്ടം. അമിത വേഗത്തില്‍ വാഹനമോടിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് റിഷഭ്.

Also Read: രോഹിത്തും കോലിയും ഉടക്കില്‍! ഒന്നിപ്പിക്കാന്‍ ശാസ്ത്രിയുടെ തന്ത്രം-വെളിപ്പെടുത്തി ശ്രീധര്‍

ഉര്‍വശിയുടെ കാര്‍ കളക്ഷന്‍

ഉര്‍വശിയുടെ കാര്‍ കളക്ഷന്‍

ബോളിവുഡ് താരമായ ഉര്‍വശിയുടെ ഗ്യാരേജിലും അത്യാഡംഭര കാറുകളുടെ ശേഖരമുണ്ട്. മെഴ്‌സിഡസ് ബെന്‍സ് എസ്500 ആണ് പ്രധാനമായും ഉര്‍വശി ഉപയോഗിക്കുന്ന വാഹനം. താരം പൊതുപരിപാടികള്‍ പങ്കെടുക്കുമ്പോഴൊക്കെ കൂടുതലും ഉപയോഗിക്കുന്നത് ഈ വാഹനമാണ്. റേഞ്ച് റോവര്‍ ഇവോക്ക് മോഡലും ഉര്‍വശി ഉപയോഗിക്കുന്ന വാഹനമാണ്.

വലിയ ആരാധകരുള്ള അഭിനേത്രിയാണ് ഉര്‍വശി. സാമൂഹ്യ മാധ്യമങ്ങളിലും നിരവധി ഫോളോവേഴ്‌സ് ഉര്‍വശിക്കുണ്ട്. മോഡലിങ്ങിലും തിളങ്ങുന്നയാളാണ് ഉര്‍വശി. യാത്രകളെ വളരെയധികം ഇഷ്ടപ്പെടുന്ന ഉര്‍വശിക്ക് എസ്‌യുവി വാഹനങ്ങളോട് വലിയ ഇഷ്ടമാണുള്ളത്.

അപകടസമയത്ത് റിഷഭ് ഉപയോഗിച്ച വാഹനമേത്?

അപകടസമയത്ത് റിഷഭ് ഉപയോഗിച്ച വാഹനമേത്?

അപകടസമയത്ത് റിഷഭ് പന്ത് ഉപയോഗിച്ച വാഹനം മെഴ്‌സിഡസ്് എഎംജി ജിഎല്‍ഇ മോഡല്‍ വാഹനമാണ്. അത്യാധുനിക സാങ്കേതിക വിദ്യയുള്ള വാഹനത്തില്‍ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുമുണ്ട്. റിഷഭ് അപകടത്തില്‍പ്പെട്ടതിന് കാരണം അമിത വേഗമാണെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുത്.

അപകടസമയത്ത് റിഷഭ് ഉപയോഗിച്ചിരുന്ന വാഹനം പെട്ടെന്ന് തീപിടിക്കുന്നതല്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാല്‍ അമിത വേഗത്തില്‍ ഡിവൈഡറിലടിച്ച് വണ്ടി മറിഞ്ഞതോടെയാണ് തീ പിടിച്ചത്. എന്നാല്‍ അമിതവേഗത്തിലുപരിയായി റിഷഭ് ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്.

Also Read: സഞ്ജുവിനും കാറുകള്‍ വീക്കനസ്! ഗ്യാരേജിലെ വാഹനങ്ങള്‍ ഏതൊക്കെയെന്ന് അറിയാം

റിഷഭ് പന്തിന്റെ ആസ്തി

റിഷഭ് പന്തിന്റെ ആസ്തി

ഇന്ത്യയുടെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ താരം മൂന്ന് ഫോര്‍മാറ്റിലും സജീവമായി പരിഗണിക്കപ്പെടുന്ന താരമാണ്. കൂടാതെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനാണ് റിഷഭ്. 16 കോടിയാണ് താരത്തിന്റെ ഐപിഎല്ലിലെ പ്രതിഫലം. അപകടത്തെത്തുടര്‍ന്ന് ഐപിഎല്‍ 16ാം സീസണ്‍ റിഷഭിന് നഷ്ടമാവുമെങ്കിലും 16 കോടിയും നല്‍കുമെന്നാണ് ഡല്‍ഹി വ്യക്തമാക്കിയത്.

താരത്തിന്റെ ആസ്തി 70 കോടിക്ക് മുകളിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതിനോടകം നിരവധി പ്രമുഖ ബ്രാന്റുകളുടെ അംബാസഡറാവാനും റിഷഭിന് സാധിച്ചിട്ടുണ്ട്. അഡിഡാസ്, ജെഎസ്ഡബ്ലു, ഹിമാലയ മെന്‍, ഡ്രീം 11, റിയല്‍ മി, ബോട്ട്, എസ്ജി, നോയ്‌സ്, ബൂസ്റ്റ്, ക്യാറ്റ്ബറി എന്നിവയാണ് റിഷഭ് അംബാസഡറായ പ്രമുഖ ബ്രാന്റുകള്‍.

Story first published: Sunday, February 5, 2023, 10:27 [IST]
Other articles published on Feb 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+