For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സീനിയേഴ്‌സൊന്നും വേണ്ട! ടി20യില്‍ കപ്പ് നേടാന്‍ ഇന്ത്യക്ക് ഇവര്‍ മതി, ബെസ്റ്റ് അണ്ടര്‍ 25 11

അവസാനത്തെ രണ്ട് ടി20 ലോകകപ്പ് നോക്കിയാല്‍ ഇന്ത്യന്‍ ടീമിന്റെ ദൗര്‍ബല്യങ്ങള്‍ നിരവധിയാണെന്ന് കാണാനാവും

1

മുംബൈ: സമീപകാലത്തെ ഇന്ത്യയുടെ ഐസിസി ടൂര്‍ണമെന്റുകളിലെ പ്രകടനങ്ങളെല്ലാം നിരാശപ്പെടുത്തുന്നതാണ്. സീനിയേഴ്‌സിന്റെ കരുത്തില്‍ വിശ്വാസം അര്‍പ്പിച്ച് ലോകകപ്പ് കളിക്കാന്‍ പോകുന്ന ഇന്ത്യക്ക് കപ്പ് കിട്ടാക്കനിയായിരിക്കുകയാണ്. അവസാനത്തെ രണ്ട് ടി20 ലോകകപ്പ് നോക്കിയാല്‍ ഇന്ത്യന്‍ ടീമിന്റെ ദൗര്‍ബല്യങ്ങള്‍ നിരവധിയാണെന്ന് കാണാനാവും.

2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യ ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്തായപ്പോള്‍ അവസാന ടി20 ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന് തോറ്റാണ് മടങ്ങിയത്. ഈ തോല്‍വി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കാര്യമായി ബാധിക്കുകയും ചെയ്തു. സെലക്ഷന്‍ കമ്മിറ്റിയെ പിരിച്ചുവിടുന്ന നടപടിയിലേക്കടക്കം ബിസിസി ഐ നീങ്ങി. ഇന്ത്യക്ക് പുതിയൊരു യുവ പ്ലേയിങ് 11നെയാണ് ടി20 ഫോര്‍മാറ്റില്‍ ആവിശ്യമെന്നാണ് വലിയൊരു വിഭാഗം അഭിപ്രായപ്പെടുന്നത്. നിലവില്‍ ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ബെസ്റ്റ് അണ്ടര്‍ 25 11 പരിശോധിക്കാം.

പൃഥ്വി ഷാ-ഇഷാന്‍ കിഷന്‍

ഓപ്പണിങ്ങില്‍ ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്നത് പൃഥ്വി ഷാ-ഇഷാന്‍ കിഷന്‍ കൂട്ടുകെട്ടിനെയാണ്. വലം കൈ വെടിക്കെട്ട് ബാറ്റ്‌സ്മാനാണ് പൃഥ്വിയെങ്കില്‍ ഇഷാന്‍ ഇടം കൈ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ്. രണ്ട് പേരും ഇതിനോടകം ഇന്ത്യക്കായി അരങ്ങേറിയെങ്കിലും കാര്യമായ അവസരങ്ങളില്ല. പൃഥ്വി ഷായെ ടി20യിലേക്ക് പരിഗണിക്കണമെന്ന ആവിശ്യം ശക്തമാണ്. ഇന്ത്യയുടെ നിലവിലെ ഓപ്പണര്‍മാരെല്ലാം പവര്‍പ്ലേയില്‍ ഇഴയുമ്പോള്‍ പൃഥ്വിയെപ്പോലൊരു വെടിക്കെട്ട് താരത്തെ ഇന്ത്യ ആവിശ്യപ്പെടുന്നു. ഇഷാന്‍ 21 ടി20കള്‍ ഇതിനോടകം ഇന്ത്യക്കായി കളിച്ചു. തരക്കേടില്ലാത്ത ശരാശരിയില്‍ കളിക്കുന്നുണ്ടെങ്കിലും സ്ഥിരതയാണ് ഇഷാന്റെ പ്രശ്‌നം. എങ്കിലും ടി20യിലെ അപകടകാരിയായ താരങ്ങളിലൊരാളാണ് ഇഷാനെന്ന് പറയാം.

1

ശുബ്മാന്‍ ഗില്‍, റിഷഭ് പന്ത്, തിലക് വര്‍മ

മൂന്നാം നമ്പറില്‍ വിരാട് കോലിയുടെ റോള്‍ ചെയ്യാന്‍ ശുബ്മാന്‍ ഗില്ലുണ്ട്. ഇന്ത്യ ഇതുവരെ ടി20യിലേക്ക് പരിഗണിച്ചിട്ടില്ലെങ്കിലും ഇന്ത്യ അധികം വൈകാതെ അവസരം നല്‍കാന്‍ സാധ്യതയുള്ള താരമാണ് ഗില്‍. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന താരമല്ലെങ്കിലും നിലയുറപ്പിച്ച് കളിക്കാന്‍ കഴിവുള്ള താരങ്ങളിലൊരാളാണ് ശുബ്മാന്‍ ഗില്‍.

നാലാം നമ്പറില്‍ റിഷഭ് പന്തിനാണ് അവസരം. 25 വയസാണ് നിലവില്‍ റിഷഭിന്റെ പ്രായം. ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ സമീപകാലത്തെ ടി20യിലെ പ്രകടനങ്ങള്‍ മോശമാണെങ്കിലും ഇപ്പോഴും ഇന്ത്യ താരത്തില്‍ പ്രതീക്ഷവെക്കുന്നു. എക്‌സ് ഫാക്ടര്‍ താരങ്ങളുടെ പട്ടികയിലാണ് റിഷഭിന്റെ സ്ഥാനം. ഫോമിലേക്കെത്തിയാല്‍ ഒറ്റക്ക് കളി ജയിപ്പിക്കാന്‍ കഴിവുള്ളവനാണ് റിഷഭ്.

അഞ്ചാം നമ്പറില്‍ ഇന്ത്യ തിലക് വര്‍മയെ പരിഗണിക്കണം. മുംബൈ ഇന്ത്യന്‍സിലൂടെ മികവ് കാട്ടിയ താരമാണ് തിലക്. അനായാസം റണ്‍സുയര്‍ത്താന്‍ കഴിവുള്ള തിലകിന് ഇന്ത്യന്‍ ടീമിലെ ഇടം കൈയന്‍മാരുടെ ദൗര്‍ബല്യമെന്ന തലവേദനക്ക് പരിഹാരം കാണാനായേക്കും. അണ്ടര്‍ 19 ക്രിക്കറ്റിലടക്കം മികവ് കാട്ടിയ തിലക് ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന യുവ താരമാണ്.

റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌നോയ്

ആറാം നമ്പറില്‍ റിങ്കു സിങ്ങിനെ പരിഗണിക്കാം. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ളവനാണ് റിങ്കു. ഇതുവരെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കാത്ത താരമാണെങ്കിലും അവസരം ലഭിച്ചാല്‍ വലിയ പ്രകടനം നടത്താന്‍ കഴിവുണ്ട്. അവസാന സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി തിളങ്ങാന്‍ റിങ്കുവിനായിരുന്നു.

ഏഴാം നമ്പറില്‍ വാഷിങ്ടണ്‍ സുന്ദറെ പരിഗണിക്കാം. ഇതിനോടകം ഇന്ത്യന്‍ ടി20, ഏകദിന ടീമില്‍ സുന്ദര്‍ സജീവമാണ്. വലം കൈ സ്പിന്നറും ഇടം കൈയന്‍ ബാറ്റ്‌സ്മാനുമാണ് അദ്ദേഹം. 23കാരനായ താരത്തിന് മുന്നില്‍ വലിയ കരിയറുണ്ട്. നിലവിലെ സുന്ദറിന്റെ പ്രകടനം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണെന്ന് പറയാം. ബാറ്റിങ്ങില്‍ അല്‍പ്പം കൂടി മെച്ചപ്പെടേണ്ടതായുണ്ട്.

രവി ബിഷ്‌നോയിയാണ് എട്ടാമന്‍. സ്പിന്നറായ ബിഷ്‌നോയ്ക്ക് ഇന്ത്യ വേണ്ടത്ര അവസരം നിലവില്‍ നല്‍കുന്നില്ല. സമീപകാലത്തെ ഇന്ത്യയുടെ സ്പിന്നര്‍മാരുടെ പ്രകടനങ്ങളൊന്നും പ്രതീക്ഷക്കൊത്തുള്ളതല്ല. അതുകൊണ്ട് തന്നെ വൈകാതെ രവി ബിഷ്‌നോയ് ഇന്ത്യയുടെ പ്ലേയിങ് 11ലെ സജീവമായി മാറും.

1

ഉമ്രാന്‍ മാലിക്, അര്‍ഷദീപ് സിങ്, മൊഹ്‌സിന്‍ ഖാന്‍

ഇന്ത്യയുടെ അതിവേഗ പേസര്‍ ഉമ്രാന്‍ മാലിക്കിനെ ഒമ്പതാം നമ്പറിലിറക്കാം. തുടര്‍ച്ചയായി 145ന് മുകളില്‍ പന്തെറിയാന്‍ കഴിവുള്ളവനാണ് ഉമ്രാന്‍. ഇതിനോടകം ഇന്ത്യക്കായി പരിമിത ഓവറില്‍ അരങ്ങേറ്റം കുറിക്കാന്‍ ഉമ്രാനായി. മികച്ച വേഗത്തിനൊപ്പം നല്ല നിയന്ത്രണംകൂടി വന്നാല്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാവാന്‍ കഴിവുള്ള താരമാണ് ഉമ്രാന്‍.

ഇടം കൈയന്‍ പേസറായ അര്‍ഷദീപ് സിങ് ഇന്ത്യയുടെ പരിമിത ഓവര്‍ നിരയിലെ ശ്രദ്ധേയ മുഖമായി മാറിക്കഴിഞ്ഞു. ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ 10 വിക്കറ്റുമായാണ് അര്‍ഷദീപ് തിളങ്ങിയത്. ഇടം കൈ പേസര്‍മാരില്ലാത്ത ഇന്ത്യക്ക് വലിയ പ്രതീക്ഷയാണ് അര്‍ഷദീപിലുള്ളത്.

മൊഹ്‌സിന്‍ ഖാനാണ് 11ാമന്‍. ഐപിഎല്ലിലെ മികവിന്റെ കരുത്തില്‍ ഇന്ത്യന്‍ ടീമിലേക്ക് വിളികാത്തിരിക്കുന്ന താരമാണ് മൊഹ്‌സിന്‍ ഖാന്‍. അതിവേഗ പേസറല്ലെങ്കിലും ഇടം കൈ പേസുകൊണ്ട് വിക്കറ്റ് വീഴ്ത്താന്‍ മിടുക്കന്‍. അതുകൊണ്ട് തന്നെ മൊഹ്‌സിന്റെ അരങ്ങേറ്റം അധികം വൈകില്ല.

Story first published: Saturday, November 26, 2022, 12:38 [IST]
Other articles published on Nov 26, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+