വൈസ് ക്യാപ്റ്റൻസി പോയത് നന്നായി, റിഷഭ് ഇപ്പോൾ ഫ്രീയാണ്! ഗാവസ്കർ പറയുന്നതിങ്ങനെ
ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ദിനം അവസാനിച്ചപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നത് വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ്. തന്റെ 50-ാം ടെസ്റ്റ് മത്സരത്തിൽ യാതൊരുവിധ സമ്മർദ്ദവുമില്ലാതെ ഫ്രീയായി ബാറ്റ് ചെയ്ത പന്തിനെ പ്രശംസിച്ച് ഇതിഹാസ താരം സുനിൽ ഗാവസ്കർ തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റിലെ വൈസ് ക്യാപ്റ്റൻസി സ്ഥാനത്തുനിന്നും ഐപിഎല്ലിലെ നായകസ്ഥാനത്തുനിന്നും മാറിയത് പന്തിന് വലിയ ആശ്വാസമായെന്നാണ് ഗാവസ്കറുടെ വിലയിരുത്തൽ.
2027 ലോകകപ്പ് വരെ ഗില്ലിന് ട്വന്റി-20 നോ എൻട്രി! വെളിപ്പെടുത്തലുമായി ബിസിസിഐ, സഞ്ജുവിന് കോളടിച്ചു!
ക്യാപ്റ്റൻസിയുടെ അമിത ഭാരമില്ലാതെ പൂർണ്ണമായും റിലാക്സ്ഡ് ആയാണ് പന്ത് ഇപ്പോൾ കളിക്കുന്നതെന്ന് ഗാവസ്കർ പറയുന്നു. ബാറ്റ് ചെയ്യാനായി ക്രീസിലേക്ക് നടന്നു വരുമ്പോൾ തന്നെ പന്തിന്റെ ബോഡി ലാംഗ്വേജിൽ ആ മാറ്റം വ്യക്തമായിരുന്നു. സാധാരണ കാണാറുള്ള കടുത്ത സമ്മർദ്ദമോ വലിഞ്ഞുമുറുകിയ തോളുകളോ ഇത്തവണ അദ്ദേഹത്തിൽ കണ്ടില്ല. തികച്ചും ശാന്തനായാണ് പന്ത് കാണപ്പെട്ടത്. ഒരു ഓവറിൽ തുടർച്ചയായി മൂന്ന് സിക്സറുകൾ പറത്തിക്കൊണ്ടാണ് പന്ത് തന്റെ പഴയ ഫോമിലേക്ക് തിരിച്ചെത്തിയത്. ഈ ഒരൊറ്റ ഓവർ മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചു.

നായകസ്ഥാനം പോയതിന് ബാറ്റ് കൊണ്ട് മറുപടി നൽകാൻ പന്ത് ആഗ്രഹിക്കുന്നുണ്ടെന്നാണ് ഗാവസ്കറുടെ പക്ഷം. വലിയൊരു സെഞ്ച്വറി നേടിക്കൊണ്ട് ഒരു മാസ്സ് സ്റ്റേറ്റ്മെന്റ് നടത്താനാണ് പന്ത് നോക്കുന്നത്. താരം ഇപ്പോൾ തന്നെ സെഞ്ച്വറിയുടെ പകുതി ദൂരം പിന്നിട്ടുകഴിഞ്ഞു. രണ്ടാം ദിനമായ നാളെയും ഇതേ ആക്രമണ ശൈലിയിൽ തന്നെ പന്ത് മുന്നോട്ടുപോയേക്കാം. ഒരുപക്ഷേ ഇതിലും കൂടുതൽ അഗ്രസീവ് ആയി പന്ത് കളിച്ചാൽ ഇന്ത്യയുടെ സ്കോർ വളരെ പെട്ടെന്ന് തന്നെ 500-ോ 550-ോ കടത്താൻ പന്തിന് സാധിക്കുമെന്നും സുനിൽ ഗാവസ്കർ കൂട്ടിച്ചേർത്തു.
മുള്ളൻപൂരിലെ മഹാരാജ യാദവീന്ദ്ര സിങ് സ്റ്റേഡിയത്തിൽ ആരംഭിച്ച അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ദിനം തന്നെ ഇന്ത്യ കളി തങ്ങളുടെ കൈപ്പിടിയിലൊതുക്കി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യൻ നായകൻ ശുഭ്‌മൻ ഗില്ലിന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് ബാറ്റർമാർ പുറത്തെടുത്തത്. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 368 റൺസ് എന്ന ശക്തമായ നിലയിലാണ് ഇന്ത്യ. സെഞ്ച്വറി നേടിയ കെ.എൽ രാഹുലും (100) നായകൻ ശുഭ്‌മൻ ഗില്ലും (103*) ആണ് ഇന്ത്യൻ ഇന്നിങ്സിന് അടിത്തറ പാകിയത്.
IND vs IRE: സഞ്ജുവും അഭിയും വൈഭവും ഇഷാനും ഒരുമിച്ച് കളിക്കും!! വേണ്ടത് ഈ മാറ്റം, കിടു 11
തുടക്കത്തിൽ ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ (24) പെട്ടെന്ന് നഷ്ടമായെങ്കിലും, രണ്ടാം വിക്കറ്റിൽ ഒന്നിച്ച കെ.എൽ രാഹുലും സായ് സുദർശനും (81) ചേർന്ന് അഫ്ഗാൻ ബൗളർമാരെ അനായാസം നേരിട്ടു. സെഞ്ച്വറിക്ക് തൊട്ടടുത്ത് വെച്ചാണ് സായ് സുദർശൻ പുറത്തായത്. തൊട്ടുപിന്നാലെ തന്റെ 12-ാം ടെസ്റ്റ് സെഞ്ച്വറി പൂർത്തിയാക്കിയ ഉടൻ തന്നെ രാഹുലും വീണു. എന്നാൽ നാലാം വിക്കറ്റിൽ ഒന്നിച്ച ശുഭ്‌മൻ ഗില്ലും വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തും (50*) ചേർന്ന് അഫ്ഗാന് യാതൊരു അവസരവും നൽകാതെ കളി മുന്നോട്ടു കൊണ്ടുപോയി. ഒരൊറ്റ ഓവറിൽ മൂന്ന് തകർപ്പൻ സിക്സറുകൾ പറത്തിക്കൊണ്ടാണ് പന്ത് തന്റെ അർദ്ധസെഞ്ച്വറി പൂർത്തിയാക്കിയത്. 11-ാം ടെസ്റ്റ് സെഞ്ച്വറി തികച്ച ഗില്ലും പന്തും രണ്ടാം ദിനത്തിലും ഇന്ത്യയുടെ സ്കോർ ഉയർത്താനുള്ള പോരാട്ടം തുടരും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications