For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലണ്ടിലെ 125 നോട്ടൗട്ട്, അതിനു ശേഷം റിഷഭ് സ്വാഹ! എന്നിട്ടും കണ്ണടച്ച് ക്യാപ്റ്റനും കോച്ചും

ന്യൂസിലാന്‍ഡില്‍ താരം വന്‍ ഫ്‌ളോപ്പായി

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ റിഷഭ് പന്താണ് ചര്‍ച്ചകളില്‍ നിറയുന്നത്. അതു പക്ഷെ മികച്ച പ്രകടനങ്ങളുടെ പേരിലല്ല, ബാറ്റിങിലെ ഫ്‌ളോപ്പ് ഷോയുടെ പേരിലാണെന്നു മാത്രം. ന്യൂസിലാന്‍ഡ് പര്യടനത്തിലെ ഏകദിന, ടി20 പരമ്പരകളില്‍ റിഷഭ് തീര്‍ത്തും നിറംമങ്ങിയിരുന്നു. രണ്ടു ഫോര്‍മാറ്റുകളിലുമായി താരം ആരെ കളിച്ചത് നാലു ഇന്നിങ്‌സുകളിലാണ്. ഇവയില്‍ നിന്നു നേടാനായതാവട്ടെ വെറും 51 റണ്‍സും.

ഈ വര്‍ഷം ജൂലൈയില്‍ ഇംഗ്ലണ്ടില്‍ നേടിയ കിടിലന്‍ സെഞ്ച്വറിക്കു ശേഷം റിഷഭിന്റെ കരിയര്‍ ഗ്രാഫ് താഴേക്കാണെന്നു കാണാം. പിന്നീട് കളിച്ച ഒരിന്നിങ്‌സില്‍പ്പോലും താരത്തിനു തന്റെ പ്രതിഭയോടു നീതി പുലര്‍ത്താനാനായിട്ടില്ല. ഇതേക്കുറിച്ച് വിശദമായി പരിശോധിക്കാം.

പുറത്താവാതെ 125 റണ്‍സ്

പുറത്താവാതെ 125 റണ്‍സ്

ജൂലൈ 17ന് നടന്ന നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിലാണ് റിഷഭ് പന്തിന്റെ മാച്ച് വിന്നിങ് ഇന്നിങ്‌സ് കണ്ടത്. പരമ്പരയില്‍ ഇരുടീമുകളും 1-1നു ഒപ്പമായതിനാല്‍ മൂന്നാമങ്കം വളരെ നിര്‍ണാകമായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 259 റണ്‍സാണ് നേടിയത്. റണ്‍ചേസില്‍ ഇന്ത്യ നാലിവു 72 റണ്‍സെന്ന നിലയില്‍ പതറിയെങ്കിലും റിഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും രക്ഷകരായി. പുറത്താവാതെ 125 റണ്‍സാണ് റിഷഭ് അടിച്ചെടുത്തത്. 113 ബോകളില്‍ നിന്നായിരുന്നു ഇത്. ഹാര്‍ദിക് 71 റണ്‍സും കുറിച്ചു. ഇന്ത്യ ജയിച്ച കളിയില്‍ റിഷഭ് പ്ലെയര്‍ ഓഫ് ദി മാച്ചാവുകയും ചെയ്തു.

സെഞ്ച്വറിക്കു ശേഷം...

സെഞ്ച്വറിക്കു ശേഷം...

ഈ സെഞ്ച്വറിക്ക ശേഷം റിഷഭ് പന്തിന് എന്താണ് സംഭവിച്ചതെന്ന ആശങ്കയിലാണ് ആരാധകര്‍. അതിനു ശേഷം കളിച്ച വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ കളിച്ച 14 ഇന്നിങ്‌സുകളില്‍ ഒരു ഫിഫ്റ്റി പോലും താരത്തിനു നേടാനായിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.
40 പ്ലസ് സ്‌കോര്‍ നേടാനായത് ഒരിക്കല്‍ മാത്രമാണ്. 30 പ്ലസ് സ്‌കോര്‍ ചെയ്തിട്ടുള്ളതും ഒരിക്കല്‍ മാത്രം. രണ്ടു തവണ 20 പ്ലസ് കുറിച്ച അദ്ദേഹം ഒരിന്നിങ്‌സില്‍ 20 റണ്‍സിനും പുറത്തായി. മൂന്ന് ഇന്നിങ്‌സുകളില്‍ റിഷഭ് ഒറ്റയക്ക സ്‌കോറില്‍ പുറത്താവുകയും ചെയ്തു.

Also Read: IND vs NZ: സോറി ധവാന്‍, മെല്ലപ്പോക്ക് നടത്താതെ വഴിമാറൂ! റുതുരാജ് വരണമെന്ന് ഫാന്‍സ്

റിഷഭിന്റെ സ്‌കോറുകള്‍

റിഷഭിന്റെ സ്‌കോറുകള്‍

ഇംഗ്ലണ്ടുമായുള്ള സെഞ്ച്വറിക്കു ശേഷമുള്ള റിഷഭ് പന്തിന്റെ സ്‌കോറുകളെടുത്താല്‍ അത് 10, 15, 11, 6, 6, 3, 27, 20*, 17, 14, 44, 33*, 24, 14 എന്നിങ്ങനെയായിരുന്നു. ഇതില്‍ അവസാനത്തെ ആറ് ഇന്നിങ്‌സുകളാണ് ഏറ്റവും ദയനീയം. ഇവയില്‍ നിന്നും റിഷഭിനു ആകെ നേടാനായത് 51 റണ്‍സ് മാത്രമാണ്. 20 റണ്‍സ് പോലും ഈ ആറ് ഇന്നിങ്‌സുകളില്‍ ഒന്നില്‍പ്പോലും താരം നേടിയിട്ടില്ല.

Also Read: ഐപിഎല്ലില്‍ തിളങ്ങി ഇന്ത്യന്‍ ടീമിലെത്തി, വന്നപോലെ തന്നെ പുറത്തുമായി, അഞ്ച് പേര്‍

സെഞ്ച്വറി ഹാങോവറില്‍ ഇന്ത്യ

സെഞ്ച്വറി ഹാങോവറില്‍ ഇന്ത്യ

റിഷഭ് പന്തിന്റെ ജൂലൈയിലെ സെഞ്ച്വറി ഹാങോവറില്‍ തന്നെയാണ് ഇപ്പോഴും ഇന്ത്യന്‍ ടീം മാനേജ്‌മെന്റ്. ഇതു ശരിവയ്ക്കുന്ന വാക്കുകളായിരുന്നു കോച്ച് വിവിഎസ് ലക്ഷ്മണിന്റേത്. റിഷഭിനു തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കുന്നതിനെക്കുറിച്ച് മൂന്നാം ഏകദിനത്തിനു ശേഷം അദ്ദേഹം തുറന്നു പറഞ്ഞിരുന്നു.
നേരത്തേ നാലാം നമ്പറില്‍ ടീമിനായി മികച്ച പ്രകടനമാണ് റിഷഭ് പന്ത് കാഴ്ചവച്ചിട്ടുള്ളത്. ഓള്‍ഡ് ട്രാഫോര്‍ഡില്‍ വച്ച് ഇംഗ്ലണ്ടിനെതിരേ ഏകദിനത്തില്‍ അവന്‍ ടീമിനായി സെഞ്ച്വറി നേടിയിട്ട് അധികമായിട്ടില്ല. ടീമിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട സെഞ്ച്വറി കൂടിയായിരുന്നു ഇത്. റിഷഭിനെ പിന്തുണയ്‌ക്കേണ്ടത് വളരെ പ്രധാനമാണെന്നുമായിരുന്നു ലക്ഷ്മണ്‍ പറഞ്ഞത്.

Story first published: Wednesday, November 30, 2022, 23:13 [IST]
Other articles published on Nov 30, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+