റിഷഭ് നല്ല നായകനല്ല, ക്യാപ്റ്റനാക്കരുത്!- മൂന്നു കാരണങ്ങളിയാം
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി നായകസ്ഥാത്തേക്കു പരിഗണിക്കപ്പെടുന്ന താരങ്ങളിലൊരാളാണ് യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. അടുത്തിടെ ദേശീയ ടീമിനെ അദ്ദേഹം ഒരു പരമ്പരയില്‍ നയിക്കുകയും ചെയ്തു. സൗത്താഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന അഞ്ചു ടി20കളുടെ പരമ്പരയിലാണ് റിഷഭ് ക്യാപ്റ്റനായത്. ആദ്യ രണ്ടു ടി20കളും തോറ്റ ശേഷം അടുത്ത രണ്ടെണ്ണത്തിലും ടീമിനെ ജയിപ്പിക്കാന്‍ താരത്തിനായിരുന്നു. പക്ഷെ താരത്തിന്റെ ക്യാപ്റ്റന്‍സിയിലെ ചില പ്രശ്‌നങ്ങള്‍ ഈ പരമ്പരയില്‍ തുറന്നു കാണിക്കപ്പെട്ടു.
റിഷഭ് നല്ലൊരു ക്യാപ്റ്റനെന്നു ഇപ്പോഴും പറയാന്‍ സാധിക്കില്ല. ചില പോരായ്മകള്‍ അദ്ദേഹത്തിനുണ്ടെന്നു കാണാന്‍ സാധിക്കും. റിഷഭ് ഒരു മോശം ക്യാപ്റ്റന്‍ ആണെന്നതിന്റെ മൂന്നു കാരണങ്ങളറിയാം.

മോശം ബൗളിങ് ചേഞ്ചുകള്‍
തന്റെ മുന്‍ഗാമിയും മുന്‍ ഇതിഹാസ നായകനുമായ എംഎസ് ധോണിയെ കളിയെ പെട്ടെന്നു വായിച്ചെടുക്കാനുള്ള കഴിവ് റിഷഭ് പന്തിന് ഇല്ല. വിക്കറ്റ് കീപ്പറായിട്ടും ഒരു മല്‍സരത്തിലെ സാഹചര്യങ്ങള്‍ ശരിയായ വിലയിരുത്താന്‍ അദ്ദേഹത്തിനു ഇനിയും കഴിഞ്ഞിട്ടില്ല. ഇതു ക്യാപ്റ്റനായ ശേഷമുള്ള റിഷഭിന്റെ ചില തീരുമാനങ്ങള്‍ ശരിവയ്ക്കുകയും ചെയ്യുന്നു.
സൗത്താഫ്രിക്കയുമായുള്ള കഴിഞ്ഞ ടി20 പരമ്പരില്‍ യുസ്വേന്ദ്ര ചാഹലിനു പകരം അക്ഷര്‍ പട്ടേലിനെക്കൊണ്ട് റിഷഭ് ബൗള്‍ ചെയ്യിച്ചത് വലിയ അബദ്ധമായിരുന്നു. മാത്രമല്ല ഈ കളിയില്‍ ചാഹലിന്റെ നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയതുമില്ല.

മറ്റൊരു മല്‍സരത്തില്‍ 12ാമത്തെ ഓവര്‍ വരെ അക്ഷറിനെക്കൊണ്ട് ബൗള്‍ ചെയ്യിക്കാതിരുന്നത് മറ്റൊരു അബദ്ധമായി മാറി.
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നയിക്കവെ പാര്‍ട്ട് ടൈം ബൗളറായ ലളിത് യാദവിനെ കൂടുതലായി ആശ്രയിച്ചതും റിഷഭിന്റെ മണ്ടത്തരമായിരുന്നു. എതിര്‍ ടീം ബാറ്റര്‍മാര്‍ മധ്യ ഓവറുകളില്‍ ലളിതിനെ ലക്ഷ്യമിടുകയും റണ്‍സ് വാരിക്കൂട്ടുകയും ചെയ്തിരുന്നു.
ദാദ വളര്‍ത്തിയെടുത്തു, പക്ഷെ നേട്ടമുണ്ടാക്കിയത് ധോണി!- ഇതാ അഞ്ച് സൂപ്പര്‍ താരങ്ങള്‍

ബാറ്റിങിനെ ബാധിച്ചു
ക്യാപ്റ്റന്‍സി റിഷഭ് പന്തിന്റെ ബാറ്റിങിനെ സാരമായി ബാധിച്ചതായി കാണാന്‍ സാധിക്കും. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ നായകസ്ഥാനമേറ്റെടുത്ത ശേഷം താരത്തിന്റെ ബാറ്റിങ് പ്രകടനത്തില്‍ വലിയ ഇടിവാണുണ്ടായിട്ടുള്ളത്. നേരത്തേ വിക്കറ്റ് കീപ്പര്‍ മാത്രമായിരുന്നപ്പോള്‍ 160-170 ആയിരുന്നു റിഷഭിന്റെ സ്‌ട്രൈക്ക് റേറ്റ്. എന്നാല്‍ കഴിഞ്ഞ സീസണില്‍ താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 128ലേക്കു വീണിരുന്നു. കൂടാതെ ബാറ്റിങ് ശരാശരി 30ലേക്കും താഴ്ന്നിരുന്നു. 2017നു ശേഷം റിഷഭിന്റെ ഏറ്റവും മോശം ശരാശരി കൂടിയാണിത്.

ക്യാപ്റ്റനാവുമ്പോള്‍ സ്‌ട്രൈക്ക് റേറ്റിലും ശരാശരിയിലുമുണ്ടാവുന്ന ഈ ഇടിവ് തീര്‍ച്ചയായും ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. സൗത്താഫ്രിക്കയുമായുള്ള കഴിഞ്ഞ ടി20 പരമ്പരയില്‍ അഞ്ചു മല്‍സരങ്ങളിലും റിഷഭ് ഫ്‌ളോപ്പായിരുന്നു. 105 സ്‌ട്രൈക്ക് റേറ്റില്‍ താരം നേടിയത് 58 റണ്‍സ് മാത്രമാണ്.
രോഹിത്തിനെക്കുറിച്ച് ഇക്കാര്യങ്ങള്‍ നിങ്ങളറിയുമോ? കട്ട ഫാന്‍സ് പോലും അറിയാനിടയില്ല!

സ്വാഭാവിക ലീഡറല്ല
എംഎസ് ധോണി, ഗ്രേയം സ്മിത്ത് എന്നിവരെപ്പോലെ ഒരു സ്വാഭാവിക ലീഡറല്ല റിഷഭ് പന്ത്. 23ാം വയസ്സിലാണ് താരത്തെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകസ്ഥാനമേല്‍പ്പിച്ചത്. ഭാവി ക്യാപ്റ്റായി റിഷഭിനെ കണ്ടുവച്ച ഡിസി ഈ കാരണത്താല്‍ മുന്‍ നായകന്‍ ശ്രേയസ് അയ്യരെ നിലനിര്‍ത്താന്‍ തയ്യാറായതുമില്ല. 2021ല്‍ ഡിസിയെ ആദ്യമായി ഫൈനലിലെത്തിച്ച ക്യാപ്റ്റനായിരുന്നു ശ്രേയസ്. എന്നാല്‍ ഇതു കണക്കിലെടുക്കാതെയാണ് അദ്ദേഹത്തെ മാറ്റി പകരം റിഷഭിനെ ചുമതലയേല്‍പ്പിച്ചത്.

ക്യാപ്റ്റനെന്ന നിലയില്‍ അതുവരെ തന്റെ നേതൃമികവ് പോലും അദ്ദേഹം തെളിയിച്ചിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റില്‍ ചില മല്‍സരങ്ങളില്‍ ടീമിനെ നയിച്ചത് മാത്രമേ റിഷഭിന്റെ ക്രെഡിറ്റിലുണ്ടായിരുന്നുള്ളൂ. പക്ഷെ എന്നിട്ടും താരത്തിനു ചുമതല നല്‍കാന്‍ ഡിസി മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications