Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvENG: റിഷഭ് പന്ത് വിഡ്ഢി! ഇത്തരം ഇന്നിങ്‌സാണ് വേണ്ടത്- വ്യത്യസ്ത അഭിപ്രായങ്ങളുമായി ഫാന്‍സ്

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ പുറത്താവലുമായി ബന്ധപ്പെട്ട് വ്യത്യസ്തമായാണ് ആരാധകര്‍ പ്രതികരിച്ചിരിക്കുന്നത്. ഒരു വിഭാഗം അദ്ദേഹത്തെ അനുകൂലിച്ചപ്പോള്‍ മറ്റു വിഭാഗം ഫാന്‍സ് റിഷഭിനെ വിമര്‍ശിക്കുകയും പരിഹസിക്കുകയുമാണ് ചെയ്തത്. തന്റെ സ്ഥിരം കൗണ്ടര്‍ അറ്റാക്കിങ് ഗെയിം തന്നെയായിരുന്നു ഈ ഇന്നിങ്‌സിലും താരം കാഴ്ചവച്ചത്. 20 ബോളില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 25 റണ്‍സെടുത്ത് റിഷഭ് ക്രീസ് വിടുകയായിരുന്നു.

1

ഓലി റോബിന്‍സണായിരുന്നു റിഷഭിന്റെ വിലപ്പെട്ട വിക്കറ്റ് സ്വന്തമാക്കിയത്. അല്‍പ്പം ബൗണ്‍സ് ചെയ്ത ലെങ്ത് ബോളായിരുന്നു താരത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചത്. ഡ്രൈവിനു ശ്രമിക്കവെ ബാറ്റില്‍ തട്ടിത്തെറിച്ച ബോള്‍ ശഷോര്‍ട്ട് കവറില്‍ ജോണി ബെയര്‍സ്‌റ്റോ അനായാസം പിടികൂടുകയായിരുന്നു.

മികച്ച കൂട്ടുകെട്ട് ടീം ആവശ്യപ്പെട്ട സമയത്ത് റിഷഭ് അനാവശ്യ ധൃതി കാണിച്ച് വിക്കറ്റ് വലിച്ചെറിഞ്ഞത് ശരിയായില്ലെന്നാണ് ചിലരുടെ വാദം. എന്നാല്‍ ഇത്തരം ഇന്നിങ്‌സുകളാണ് റിഷഭില്‍ നിന്നും ടീം പ്രതീക്ഷിക്കുന്നതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

റിഷഭിന്റെ പുറത്താവലിനെക്കുറിച്ച് ട്വിറ്റ്‌റില്‍ വന്ന ചില പ്രതികരണങ്ങള്‍ പരിശോധിക്കാം.

സ്വിങുള്ള ഇത്തരം സാഹചര്യങ്ങളില്‍ അതിവേഗം 20-25 റണ്‍െടുത്ത റിഷഭ് പന്തിനെ വിമര്‍ശിക്കാന്‍ പാടില്ല. ഇത്തരത്തിലുള്ള റണ്‍സ് ടീമിനെ സംബന്ധിച്ച് വിലപ്പെട്ടതാണ്. വളരെ മികച്ച ബാറ്റിങ് ടെക്‌നിക്കുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ആ മൂന്നു താരങ്ങളും കൂടി ആകെ നേടിയത് ഒമ്പത് റണ്‍സ് മാത്രമാണെന്ന് ഒരു യൂസര്‍ ട്വീറ്റ് ചെയ്തു. ചേതേശ്വര്‍ പുജാര (4), നായകന്‍ വിരാട് കോലി (0), അജിങ്ക്യ രഹാനെ (5) എന്നിവരെക്കുറിച്ചാണ് പേരെടുത്തു പറയാതെ അദ്ദേഹം പരാമര്‍ശിച്ചത്.

2

റിഷഭ് പന്ത് വിഡ്ഢിയാണ്. ടെസ്റ്റില്‍ കൗണ്ടര്‍ അറ്റാക്കിങ് ഗെയിം കളിക്കുന്ന അദ്ദേഹത്തിന്റെ സമീപനം ഒരിക്കലും ഇഷ്ടമല്ല. എല്ലാ ദിവസവും ഗാബയിലേതു പോലെയാവില്ലെന്ന് മറ്റൊരു യൂസര്‍ റിഷഭിനെ വിമര്‍ശിച്ചു.

ടീമിന് ഏറ്റവും ആവശ്യമായ കുതിപ്പ് നല്‍കിയത് റിഷഭ് പന്താണ്. ചിലപ്പോള്‍ കുറച്ചു റണ്‍സ് നേടുന്നതെങ്കില്‍ പോലും അത് ടീമിനു ഏറെ ഗുണം ചെയ്യാറുണ്ട്. പുജാരയാവട്ടെ ഇതിനു നേര്‍ വിപരീതമായി കളിയുടെ ഗതി തടസ്സപ്പെടുത്തുന്നയാളാണ്. അതുകൊണ്ടാണ് റിഷഭ് മാച്ച് വിന്നറും വളരെ പ്രധാനപ്പെട്ട താരവുമായി മാറിയതെന്നു ഒരു യൂസര്‍ പ്രശംസിച്ചു.

റിഷഭ് പന്ത് കളിക്കുന്ന രീതിയിലും അദ്ദേഹത്തിന്റെ സമീപനത്തിലും ഒരു കുഴപ്പവുമില്ല. പ്രശ്‌നം 3, 4, 5 സ്ഥാനങ്ങളിലാണെന്നും മറ്റൊരു യൂസര്‍ കുറിച്ചു. ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിങ്ക്യ രഹാനെ എന്നിവരാണ് ഈ പൊസിഷനുകളില്‍ കളിക്കുന്നത്.

അടുത്തിടെയായി റിഷഭ് പന്തിനേക്കാള്‍ ടെസ്റ്റ് മല്‍സരങ്ങളില്‍ കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നത് രവീന്ദ്ര ജഡേജയാണെന്നായിരുന്നു ഒരു യൂസര്‍ പ്രതികരിച്ചത്.

ബ്രിസ്ബണില്‍ ഓസ്‌ട്രേലിയക്കെതിരേ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിനു ശേഷം നിരുത്തരവാദരമായ ഫോമിലാണ് ടെസ്റ്റില്‍ റിഷഭ് പന്ത് കളിക്കുന്നതെന്നായിരുന്നു ഒരു യൂസര്‍ വിമര്‍ശിച്ചത്.

ദിനേശ് കാര്‍ത്തിക് ഇതിനകം തന്നെ ഇഇംഗ്ലണ്ടിലുണ്ട്. റിഷഭ് പന്തിനെ ഒഴിവാക്കി പകപം അദ്ദേഹത്തെ ടീമിലെടുക്കാവുന്നതാണെന്നായിരുന്നു ഒരു യൂസര്‍ ട്വിറ്ററില്‍ കുറിച്ചത്.

അതേസമയം, നാലിന് 125 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ മൂന്നാം ദിനം ഇന്നിങ്‌സ് പുനരാരംഭിച്ചത്. രണ്ടാം സെഷനില്‍ 75 ഓവര്‍ കഴിയുമ്പോള്‍ ഇന്ത്യ എട്ടു വിക്കറ്റിന് 232 റണ്‍സെന്ന നിലയിലാണ്. രണ്ടു വിക്കറ്റ് ബാക്കിനില്‍ക്കെ ഇന്ത്യക്കു 49 റണ്‍സിന്റെ നേരിയ ലീഡുണ്ട്. ഒാപ്പണര്‍ കെഎല്‍ രാഹുല്‍ (84), രവീന്ദ്ര ജഡേജ (56) എന്നിവരുടെ ഫിഫ്റ്റികളാണ് ഇന്ത്യക്കു കരുത്തായത്. രോഹിത് ശര്‍മ (36), റിഷഭ് (25) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

Story first published: Friday, August 6, 2021, 19:44 [IST]
Other articles published on Aug 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+