Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

50 ഇന്നിങ്സ്- ടി20യില്‍ റിഷഭിനോളം ദയനീയ ശരാശരി ആര്‍ക്കുമില്ല! കണ്ണടച്ച് ബിസിസിഐ

ഏഷ്യാ കപ്പിലും നിരാശപ്പെടുത്തിയതോടെ ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെതിരേ ആരാധകരോഷം ശക്തമായിരിക്കുകയാണ്. കളിച്ച മൂന്നു മല്‍സരങ്ങളിലും താരം ദയനീയായി പരാജയപ്പെട്ടു. രണ്ടിന്നിങ്‌സുകളില്‍ ബാറ്റ് ചെയ്ത റിഷഭ് 15.50 എന്ന മോശം ശരാശരിയില്‍ നേടിയത് 31 റണ്‍സ് മാത്രമാണ്. 17 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

1

ഇതോടെയാണ് റിഷഭ് ടീമില്‍ സ്ഥാനം പോലുമര്‍ഹിക്കുന്നില്ലെന്നു പലരും ചൂണ്ടിക്കാണിക്കുന്നത്. സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ തുടങ്ങി ടി20 ഫോര്‍മാറ്റില്‍ കൂടുതല്‍ നന്നായി ബാറ്റ് ചെയ്യാന്‍ മിടുക്കരായവരെ പുറത്തിരുത്തിയാണ് റിഷഭിനു ഇന്ത്യ വീണ്ടും അവസരം നല്‍കിയത്. പക്ഷെ അതു ഒരിക്കല്‍ക്കൂടി ഫ്‌ളോപ്പായിരിക്കുകയാണ്.

2

ഇന്ത്യക്കു വേണ്ടി 50 ഇന്നിങ്‌സുകള്‍ റിഷഭ് പന്ത് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇവയില്‍ നിന്നും 23.44 എന്ന മോശം ശരാശരിയില്‍ സ്‌കോര്‍ ചെയ്തത് 914 റണ്‍സാണ്. മൂന്നു ഫിഫ്റ്റികള്‍ മാത്രമേ ഈ ഫോര്‍മാറ്റില്‍ താരം നേടിയിട്ടുള്ളൂ. 65 റണ്‍സാണ് റിഷഭിന്റെ ഉയര്‍ന്ന സ്‌കോര്‍.
ടി20യില്‍ ആദ്യത്തെ 50 ഇന്നിങ്‌സുകള്‍ക്കു ശേഷമുള്ള പ്രകടനമെടുത്താല്‍ ഏറ്റവും മോശം ബാറ്റിങ് ശരാശരിയുള്ളത് റിഷഭിനാണെന്നു കാണാം. നേരത്തേ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു ഒന്നാമന്‍. പക്ഷെ റിഷഭ് ഇപ്പോള്‍ ഈ സ്ഥാനം പിടിച്ചെടുത്തിരിക്കുകയാണ്.

Asia Cup 2022: രോഹിത്തിനെ പുറത്താക്കണം! കോലിയെപ്പോലെയൊരു ലീഡറാവാന്‍ ഒരിക്കലുമാവില്ല

3

23.4 ശരാശരിയോടെയാണ് റിഷഭ് പന്ത് ഏറ്റവും താഴെ നില്‍ക്കുന്നത്. 24.1 ബാറ്റിങ് ശരാശരിയുള്ള ഹാര്‍ദിക് പാണ്ഡ്യ തൊട്ടുതാഴെയുമുണ്ട്. വെറ്റന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ (27.9), മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് (28), മറ്റൊരു മുന്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന (29.8) എന്നിവരാണ് ആദ്യത്തെ 50 ഇന്നിങ്‌സുകള്‍ക്കു ശേഷം 30ല്‍ താഴെ ബാറ്റിങ് ശരാശരിയുള്ള മറ്റു ഇന്ത്യന്‍ താരങ്ങള്‍.

4

ഈ ലിസ്റ്റില്‍ തലപ്പത്തുള്ളത് മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയാണ്. അതിശയിപ്പിക്കുന്ന ശരാശരിയാണ് ഈ ഫോര്‍മാറ്റില്‍ അദ്ദേഹത്തിന്റേത്. 54 എന്ന കിടിലന്‍ ശരാശരിയുള്ള കോലി മറ്റുള്ളവരേക്കാള്‍ ഏറെ മുന്നിലാണ്.
രണ്ടാംസ്ഥാനത്തുള്ളത് നിലവിലെ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ കെഎല്‍ രാഹുലാണ്. 40.7 ആണ് അദ്ദേഹത്തിന്റെ ശരാശരി. മൂന്നാമതുള്ളത് മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയാണ് (32.2). നാലാംസ്ഥാനം നിലവിലെ ക്യാപ്്റ്റന്‍ രോഹിത് ശര്‍മയ്ക്കാണ്. ടി20യില്‍ ആദ്യ 50 ഇന്നിങ്‌സുകള്‍ക്കു ശേഷം ഹിറ്റ്മാന്റെ ശരാശരി 31.3 ആണ്.

Story first published: Thursday, September 8, 2022, 11:56 [IST]
Other articles published on Sep 8, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+