Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രേയസ്, സഞ്ജു രണ്ടിലൊരാള്‍ മതി! പകരം പന്ത് ഇന്ത്യന്‍ ടീമിലെത്തണമെന്ന് ഹോഗ്

ഓസ്‌ട്രേലിയക്കെതിരേ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി ഉജ്ജ്വല പ്രകടനം നടത്തിയ റിഷഭ് പന്തിനെ നിശ്ചിത ഓവര്‍ ടീമുകളിലേക്കു തിരികെ വിളിക്കണമെന്നു ഓസീസിന്റെ മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ് ആവശ്യപ്പെട്ടു. ഗാബയില്‍ ഇന്ത്യ ചരിത്ര വിജയം കൊയ്ത നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ 89 റണ്‍സുമായി പുറത്താവാതെ നിന്ന പന്ത് മാന്‍ ഓഫ് ദി മാച്ചാവുകയും ചെയ്തിരുന്നു.

1

ഇന്ത്യയുടെ ഏകദിന, ടി20 ടീമുകളിലേക്കു പന്തിനെ തീര്‍ച്ചയായും തിരികെ വിളിക്കണം. പരമ്പരാഗതമായ ബാറ്റിങ് ശൈലിഅല്ലാത്തതിനാല്‍ പന്തിനെതിരേ ബൗള്‍ ചെയ്യുകയെന്നത് ഏതു ബൗളര്‍ക്കും വെല്ലുവിളിയാണെന്നും ഹോഗ് അഭിപ്രായപ്പെട്ടു. പന്തിനെ ഞാന്‍ ഉറപ്പായും ഏകദിന, ടി20 ടീമുകളില്‍ ഉള്‍പ്പെടുത്തും. കാരണം അദ്ദേഹവും ആത്മവിശ്വാസവും വിശ്വാസവും നേടിക്കഴിഞ്ഞു. ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടു മാച്ച് വിന്നിങ് ഇന്നിങ്‌സുകളിലൂടെ പന്ത് ഇതു തെളിയിച്ചതായും ഹോഗ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കു വേണ്ടി കളിക്കുന്നതിനേക്കാള്‍ വലുതായി നിങ്ങള്‍ക്കൊന്നുമില്ല. ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമില്‍ ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ എന്നിവരിലൊരാള്‍ക്കു പകരം പന്തിനെ കളിപ്പിക്കണമെന്നും ഹോഗ് നിര്‍ദേശിച്ചു.

2

പന്തിനെതിരേ ബൗള്‍ ചെയ്യുക വളരെ കടുപ്പമാണ്. കാരണം മറ്റു ബാറ്റ്‌സ്മാന്‍മാരെ അപേക്ഷിച്ച് ഒരുപാട് വൈവിധ്യമേറിയ ഷോട്ടുകള്‍ കളിക്കാന്‍ താരത്തിനാവും. പന്ത് ഇന്ത്യയുടെ ഏകദിന, ടി20 ടീമിലും കൂടി ഉണ്ടാവണമെന്നും ഹോഗ് പറഞ്ഞു. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ സിഡ്‌നിയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ പന്ത് 97 റണ്‍സ് അടിച്ചെടുത്തിരുന്നു. താരം കുറച്ചുനേരം കൂടി ക്രീസിലുണ്ടായിരുന്നെങ്കില്‍ ഇന്ത്യ ജയിക്കുമായിരുന്നുവെന്ന് കോച്ച് രവി ശാസ്ത്രി അഭിപ്രായപ്പെട്ടിരുന്നു. സിഡ്‌നി ടെസ്റ്റില്‍ സമനിലയില്‍ കലാശിച്ചിരുന്നു.

Story first published: Saturday, January 23, 2021, 15:42 [IST]
Other articles published on Jan 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+