ക്രീസിന്റെ പുറത്തേക്ക് ഇറങ്ങലല്ല ശരിയായ ടെക്‌നിക്ക്! ഇംഗ്ലണ്ടില്‍ അതു നടക്കില്ല- റിഷഭിനെതിരേ ബട്ട്
ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ റിഷഭ് പന്തിന്റെ ബാറ്റിങ് ശൈലിയെ വിമര്‍ശിച്ച് പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സല്‍മാന്‍ ബട്ട്. ഇംഗ്ലണ്ടിനെതിരേ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ മോശം പ്രകടനമാണ് റിഷഭ് കാഴ്ചവയ്ക്കുന്നത്. മൂന്നു ടെസ്റ്റുകളിലെ അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നായി 17.40 ശരാശരിയില്‍ 87 റണ്‍സ് മാത്രമേ താരത്തിനു നേടാനായിട്ടുള്ളൂ. അഞ്ചില്‍ നാലു ഇന്നിങ്‌സുകളിലും 30 റണ്‍സ് തികയ്ക്കാന്‍ റിഷഭിനായതുമില്ല.
ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ വിജയിക്കാനുള്ള ബാറ്റിങ് ടെക്‌നിക്ക് റിഷഭിന് ഇല്ലെന്നും ഇതു മെച്ചപ്പെടുത്തിയാല്‍ മാത്രമേ മികച്ച ബാറ്റ്‌സ്മാനായി മാറാന്‍ സാധിക്കുകയുള്ളൂവെന്നും ബട്ട് അഭിപ്രായപ്പെട്ടു.

ഇംഗ്ലണ്ടില്‍ വിജയിക്കില്ല
ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ വിജയിക്കാനുള്ള ബാറ്റിങ് ടെക്‌നിക്ക് റിഷഭ് പന്തിന് ഇല്ല. ഏറെക്കുറെ എല്ലാ ബോളിലും അദ്ദേഹം ക്രീസിനു പുറത്തേക്കിറങ്ങി ഷോട്ട് കളിക്കാനാണ് ശ്രമിക്കുന്നത്. ഇത്തരമൊരു ബാറ്റിങ് ടെക്‌നിക്കിലൂടെ മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാനാവാന്‍ കഴിയില്ല. മെച്ചപ്പെട്ട ഡിഫന്‍സീവ് ടെക്‌നിക്കിലൂടെയും ക്ഷമയിലൂടെയും മാത്രമേ ടെസ്റ്റില്‍ റിഷഭിനു മികച്ച ബാറ്റ്‌സ്മാനായി മാറാന്‍ സാധിക്കുകയുള്ളൂവെന്നും ബട്ട് പറഞ്ഞു.
ബോള്‍ സീം ചെയ്യുന്ന സാഹചര്യങ്ങളില്‍ റിഷഭിന്റെ പ്രതിരോധം അത്ര ശക്തമല്ല. ഇന്ത്യ, ഓസ്‌ട്രേലിയ എന്നീവിടങ്ങളിലെ സാഹചര്യങ്ങളില്‍ അദ്ദേഹം വിജയിച്ചിട്ടുണ്ടാവാം. എന്നാല്‍ ബോള്‍ സീം ചെയ്യുന്ന ലോകത്തിന്റെ ഏതു ഭാഗത്തു പോയാലും റിഷഭിന് ഈ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിയില്ലെന്നും ബട്ട് സ്വന്തം യൂട്യൂബ് ചാനലിലൂടെ മുന്നറിയിപ്പ് നല്‍കി.

റിഷഭിന് ആശയക്കുഴപ്പം
ഒരുപാട് ആശയക്കുഴപ്പവുമായാണ് റിഷഭ് ബാറ്റ് ചെയ്യുന്നതെന്നു കാണുമ്പോള്‍ തോന്നുന്നതായി ബട്ട് പറഞ്ഞു. താരത്തിന്റെ പല ഷോട്ടുകളും അര്‍ധമനസോടെയുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റിഷഭിന്റെ ബാറ്റിങ് ശ്രദ്ധിച്ചിരുന്നു. മനസ്സില്‍ ഒരു വ്യക്തതയില്ലാത്തതു പോലെയാണ് അദ്ദേഹം ഷോട്ട് കളിക്കുന്നത്. മാത്രമല്ല അവ പൂര്‍ണ മനസ്സോടെയുള്ളതുമില്ല. വേണോ, വേണ്ടയോയെന്ന കണ്‍ഫ്യൂഷന്‍ റിഷഭിന്റെ പല ഷോട്ടുകളിലും കാണാം. ബോള്‍ ആംഗിംള്‍ ചെയ്യുമ്പോള്‍ ശരീരത്തില്‍ നിന്നും അകന്നാണ് അദ്ദേഹം ഷോട്ട് കളിക്കുന്നത്. യഥാര്‍ഥത്തില്‍ ഈ ബോളുകള്‍ ഒഴിവാക്കുകയാണ് ചെയ്യേണ്ടത്. ഈ പിഴവ് കാരണം സ്ലിപ്പില്‍ ക്യാച്ച് നല്‍കി റിഷഭ് പുറത്താവാനുള്ള സാധ്യതയും കൂടൂതലാണെന്നു ബട്ട് ചൂണ്ടിക്കാട്ടി.

റിഷഭിന്റെ പ്രകടനം
ലീഡ്‌സില്‍ ഇന്ത്യ ഇന്നിങ്‌സിനും 76 റണ്‍സിനും പരാജയപ്പെട്ട മൂന്നാം ടെസ്റ്റിലേക്കു വരികയാണെങ്കില്‍ രണ്ടിന്നിങ്‌സുകളിലും റിഷഭിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ഇന്ത്യ 78 റണ്‍സിനു ഓള്‍ഔട്ടായി നാണംകെട്ട ആദ്യ ഇന്നിങ്‌സില്‍ രണ്ടു റണ്‍സ് മാത്രമായിരുന്നു താരത്തിന്റെ സംഭാവന.
രണ്ടാമിന്നിങ്‌സില്‍ ടീമിന് സേവനം ഏറ്റവുമധികം ആവശ്യമുള്ള ഘട്ടത്തിലും റിഷഭ് ഫ്‌ളോപ്പായി മാറി. വെറും ഒരു റണ്‍സ് മാത്രമേ താരം നേടിയുള്ളൂ. ഓലി റോബിന്‍സണിന്റെ ബൗളിങില്‍ സ്ലിപ്പില്‍ ക്രെയ്ഗ് ഒവേര്‍ട്ടനു ക്യാച്ച് സമ്മാനിക്കുകയായിരുന്നു. ടെസ്റ്റ് കരിയറില്‍ ഇതാദ്യമായാണ് റിഷഭ് രണ്ടിന്നിങ്‌സുകളിലും ഒറ്റയക്ക സ്‌കോറിനു പുറത്തായത്.

ഇന്ത്യക്കു ദയനീയ തോല്‍വി
ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ 151 റണ്‍സിന്റെ ഗംഭീര വിജയമായിരുന്നു ഇന്ത്യ ആഘോഷിച്ചത്. അതുകൊണ്ടു തന്നെ ലീഡ്‌സിലെ മൂന്നാം ടെസ്റ്റിലും ഇന്ത്യക്കായിരുന്നു വ്യക്തമായ മേല്‍ക്കൈ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. പക്ഷെ ആദ്യദിനം തന്നെ ഇന്ത്യ പരാജയഭീതിയിലേക്കു വീണിരുന്നു. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത കോലിക്കു പിഴച്ചപ്പോള്‍ വെറും 78 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടാവുകയായിരുന്നു.
മറുപടിയില്‍ 432 റണ്‍സെന്ന കൂറ്റന്‍ സ്‌കോറും ഇംഗ്ലണ്ട് ഒന്നാമിന്നിങ്‌സില്‍ നേടിയതോട ഇന്ത്യയുടെ തോല്‍വി ഏറെക്കുറെ ഉറപ്പാവുകയും ചെയ്തു. 354 റണ്‍സിന്റെ കൂറ്റന്‍ ലീഡാണ് ഇതോടെ ഇംഗ്ലണ്ടിനു ലഭിച്ചത്. മറുപടിയില്‍ ഒരു ദിവസം ബാക്കിനില്‍ക്കെ 278 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടാവുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications