For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഈ ചെറുക്കന് മാത്രം എന്താണിത്ര തിടുക്കം? — പന്തിനെതിരെ രോഷം

Does Rishabh Pant deserve so many chances to play for Team India? Twitterati trolls the youngster

ലൊഡര്‍ഹില്‍: 'ഈ ചെറുക്കന് മാത്രം എന്താണിത്ര തിടുക്കം?', വന്നപാടെ സിക്‌സര്‍ പായിക്കാന്‍ ധൃതിക്കൂട്ടി വീണ്ടും വിക്കറ്റു കളയുമ്പോള്‍ ഋഷഭ് പന്തിനോട് ആരാധകര്‍ ചോദിക്കുന്നു ഇക്കാര്യം. മത്സരം ഇന്ത്യ ജയിച്ചു, പരമ്പര സ്വന്തമാക്കി എന്നതെല്ലാം ശരിതന്നെ. എന്നാല്‍ പന്തിന്റെ ഉത്തരവാദിത്വമില്ലാത്ത ബാറ്റിങ്ങില്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് കടുത്ത അതൃപ്തിയുണ്ട്.

ആദ്യം നരെയ്നെ പറത്താൻ ശ്രമിച്ചു

ആദ്യം നരെയ്നെ പറത്താൻ ശ്രമിച്ചു

വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന ആദ്യ ട്വന്റി-20 മത്സരത്തില്‍ സുനില്‍ നരെയ്‌നെ പറത്താനായിരുന്നു പന്ത് ശ്രമിച്ചത്. ഫലമോ, ആദ്യ പന്തില്‍ത്തന്നെ ഇന്ത്യയുടെ ഭാവിതാരം പുറത്ത്. കുത്തിത്തിരിഞ്ഞ പന്തിനെതിരെ ബാറ്റുവീശാന്‍ ധൈര്യം കാട്ടിയ ഋഷഭ് പന്തിന് കണക്കുകൂട്ടലുകള്‍ തെറ്റി. ബാറ്റിന്റെ അറ്റത്ത് തട്ടി ആകാശത്തേക്കുയര്‍ന്ന പന്ത് ഷെല്‍ഡണ്‍ കോട്രല്‍ കൈപ്പിടിയിലൊതുക്കി.

ക്ഷമ തീരെയില്ല

ക്ഷമ തീരെയില്ല

ആദ്യ മത്സരത്തില്‍ അനാവശ്യമായി പന്ത് വിക്കറ്റു കളഞ്ഞതാണ് ഇന്ത്യയെ പ്രതിരോധത്തിലാക്കിയ ഏക സന്ദര്‍ഭവും. തീരെ ക്ഷമയില്ല; നാലാം നമ്പര്‍ ബാറ്റ്‌സ്മാന്റെ ഭാരിച്ച ചുമതലകളെല്ലാം ഒരു ദുര്‍ബല നിമിഷത്തില്‍ പന്ത് മറന്നുപോകുന്നു. പരമ്പരയിലെ രണ്ടാം ട്വന്റി-20 മത്സരത്തിലും കാണാം പന്തിന്റെ ഈ അക്ഷമ.

രണ്ടാമാവർത്തി

രണ്ടാമാവർത്തി

ക്രീസിലെത്തി ആദ്യ നാലു പന്തുകള്‍ നേരിട്ടപ്പോള്‍ പക്വത കാട്ടിയെങ്കിലും അഞ്ചാം പന്തില്‍ താരം ഒരിക്കല്‍ക്കൂടി പ്രലോഭനത്തില്‍ വീണു. തോമസ് എറിഞ്ഞ ഷോര്‍ട് ബോള്‍. ഒരു കൈയ്യകലത്തില്‍ പാഞ്ഞ പന്തിനെ ടോപ് എഡ്ജ് ചെയ്ത് അതിര്‍ത്തി കടത്താന്‍ പന്തു രണ്ടാമതൊന്ന് ആലോചിച്ചില്ല. പക്ഷെ ഇവിടെയും താരത്തിന് കണക്കു പിഴച്ചു. തേര്‍ഡ് മാനില്‍ നിന്ന പൊള്ളാര്‍ഡിന്റെ കൈകളിലേക്കാണ് പന്ത് ചെന്നിറങ്ങിയത്. സ്‌കോര്‍ബോര്‍ഡില്‍ അഞ്ചു പന്തില്‍ ആകെ നാലു റണ്‍സ് മാത്രമാണ് ഋഷഭ് പന്ത് സംഭാവന ചെയ്തതും.

അറിയുമോ, അംപയര്‍മാര്‍ക്ക് എന്തു പ്രതിഫലമുണ്ടെന്ന്?

അനാവശ്യമായ ഷോട്ടുകൾ

അനാവശ്യമായ ഷോട്ടുകൾ

അനാവശ്യമായ ഷോട്ടു കളിച്ച് വിക്കറ്റ് കളയുന്ന പന്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ രോഷം ഉയരുന്നുണ്ട്. പന്ത് നിരാശപ്പെടുത്തിയെങ്കിലും മത്സരത്തില്‍ മറ്റു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെല്ലാം സന്ദര്‍ഭോചിതമായ പ്രകടനമാണ് കാഴ്ച്ചവെച്ചത്.

കളിയറിയാത്ത മകനെ ടീമില്‍ തിരുകിക്കയറ്റാന്‍ ശ്രമിച്ചു! മുന്‍ നായകനെതിരേ ഗംഭീര്‍... രൂക്ഷ വിമര്‍ശനം

പരമ്പര ഇന്ത്യയ്ക്ക്

പരമ്പര ഇന്ത്യയ്ക്ക്

രണ്ടാം മത്സരത്തില്‍ വിന്‍ഡീസിന് എതിരെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ, അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് സ്‌കോര്‍ബോര്‍ഡില്‍ കുറിച്ചത്. 67 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയാണ് നിരയിലെ ടോപ് സ്‌കോറര്‍. മറുഭാഗത്ത് 34 പന്തില്‍ 54 റണ്‍സ് നേടിയ റോവ്മാന്‍ പവല്‍ മുന്നില്‍ നിന്നു നയിച്ചെങ്കിലും വിന്‍ഡീസിനെ വിജയത്തീരത്തു കൊണ്ടുവരാന്‍ കഴിഞ്ഞില്ല.

അവന്‍ ആളു കേമനാ... ടി20യില്‍ ഇന്ത്യയുടെ അടുത്ത തുറുപ്പുചീട്ട്, പ്രശംസിച്ച് കോലി

മഴ രസംകൊല്ലിയായി

മഴ രസംകൊല്ലിയായി

അഞ്ചോവര്‍ ബാക്കിനില്‍ക്കെ മഴ രസംകൊല്ലിയായപ്പോള്‍, ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമം അടിസ്ഥാനപ്പെടുത്തി ഇന്ത്യ 22 റണ്‍സിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ വിന്‍ഡീസ് പര്യടനത്തിലെ ട്വന്റി-20 പരമ്പര ഇന്ത്യ കരസ്ഥമാക്കി. ആദ്യ മത്സരത്തില്‍ നാലു വിക്കറ്റിനാണ് ഇന്ത്യ ജയം കണ്ടെത്തിയത്.

Story first published: Monday, August 5, 2019, 13:03 [IST]
Other articles published on Aug 5, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+