അന്നു ധോണിയെങ്കില്‍ ഇന്നു ഈ യുവതാരം! ബാറ്റിങിലൂടെ മല്‍സരഗതി മാറ്റും- പുകഴ്ത്തി വെങ്‌സാര്‍ക്കര്‍

ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ പുകഴ്ത്തി മുന്‍ ക്യാപ്റ്റനും മുഖ്യ സെലക്ടറുമായ ദിലിപ് വെങ്‌സാര്‍ക്കര്‍. ബാറ്റിങിലൂടെ മല്‍സരഗതി മാറ്റിമറിക്കാന്‍ ശേഷിയുള്ള താരമായി റിഷഭ് മാറിയിരിക്കുകയാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. അതിവേഗം റണ്‍സ് അടിച്ചെടുക്കാന്‍ ശേഷിയുള്ള വിക്കറ്റ് കീപ്പറുണ്ടെങ്കില്‍ അത് ഏതു ടീമിനും മുതല്‍ക്കൂട്ടാണെന്നും ഇന്ത്യക്കു അങ്ങനെയൊരാളെ തന്നെ ലഭിച്ചതായും വെങ്‌സാര്‍ക്കര്‍ വ്യക്തമാക്കി.
നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമായി റിഷഭ് മാറിക്കഴിഞ്ഞു. കുറച്ചു മാസങ്ങള്‍ക്കിടെ താരത്തിന്റെ കരിയറില്‍ അദ്ഭുതകരമായ വളര്‍ച്ചയാണ് ക്രിക്കറ്റ് പ്രേമികള്‍ കണ്ടത്.

ധോണിയെപ്പോലെ തന്നെ
ഉജ്ജ്വല ബാറ്റിങിലൂടെ മല്‍സരഗതി മാറ്റാന്‍ ശേഷിയുള്ള താരമായിരുന്നു എംഎസ് ധോണി. തുടക്കകാലത്തു ധോണിക്കും വിക്കറ്റ് കീപ്പിങില്‍ ചില വീക്ക്‌നെസുകളുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം സ്വയം മെച്ചപ്പെട്ടുകൊണ്ടിരുന്നു. പിന്നീട് ലോകം കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളായി മാറുകയും ചെയ്തു.
റിഷഭും അതു പോലെയാണ് വിക്കറ്റ് കീപ്പിങില്‍ സ്വയം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ധോണിയെപ്പോലെ ബാറ്റിങിലൂടെയും മല്‍സരഗതിയില്‍ മാറ്റം കൊണ്ടു വരാന്‍ അദ്ദേഹത്തിനു കഴിയുമെന്നും വെങ്‌സാര്‍ക്കര്‍ നിരീക്ഷിച്ചു.

വിക്കറ്റ് കീപ്പറുടെ റോള്‍ പ്രധാനം
ഒരു ടീമിലെ പ്രധാനപ്പെട്ട പൊസിഷനാണ് വിക്കറ്റ് കീപ്പറുടേത്. സ്റ്റംപിങ്, ക്യാച്ചിങ്, റണ്ണൗട്ടുകള്‍ എന്നിവയ്‌ക്കൊപ്പം ബാറ്റിങിലും വിക്കറ്റ് കീപ്പര്‍ക്കു സംഭാവന ചെയ്യാന്‍ കഴിഞ്ഞാല്‍ നല്ല കാര്യമാണൈന്നു വെങ്‌സാര്‍ക്കര്‍ അഭിപ്രായപ്പെട്ടു.
റിഷഭ് അത്തരത്തിലുള്ള വിക്കറ്റ് കീപ്പറാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ സാന്നിധ്യം ഇന്ത്യയെ സംബന്ധിച്ച് വലിയ മുതല്‍ക്കൂട്ട് തന്നെയാണ്. വിക്കറ്റ് കീപ്പിങ് ആദ്യം വരണമെന്ന് നിങ്ങള്‍ മനസ്സില്‍ ഉറപ്പിക്കാന്‍ പാടില്ലെന്നും വെങ്‌സാര്‍ക്കര്‍ ചൂണ്ടിക്കാട്ടി.

റിഷഭിന്റെ പ്രകടനം
ധോണിയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ ടീമിലേക്കു വന്ന റിഷഭ് കുറച്ചു മാസങ്ങള്‍ക്കു മുമ്പ് വരെ വിക്കറ്റ് കീപ്പിങിലെ പിഴവുകളുടെ പേരില്‍ വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ കഴിഞ്ഞ ഓസ്‌ട്രേിലയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പര താരത്തിന്റെ കരിയറില്‍ ടേണിങ് പോയിന്റായി മാറി.
വിക്കറ്റ് കീപ്പിങ് മുമ്പത്തേക്കാള്‍ മെച്ചപ്പെടുത്തിയ റിഷഭ് ബാറ്റിങിലും സ്ഥിരത പുലര്‍ത്തുന്നത് ഈ പരമ്പരയില്‍ കണ്ടു. ഈ പരമ്പരയിലെ ഫോം ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന കഴിഞ്ഞ പരമ്പരകളിലും അദ്ദേഹം ആവര്‍ത്തിക്കുകയായിരുന്നു. ടെസ്റ്റില്‍ വൃധിമാന്‍ സാഹയെ പിന്തള്ളി നമ്പര്‍ വണ്‍ വിക്കറ്റ് കീപ്പറായി മാറിയ റിഷഭ് നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കെഎല്‍ രാഹുലില്‍ നിന്നും ഈ റോള്‍ തിരിച്ചുപിടിക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications