Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പന്തിനെയും രാഹുലിനെയും ഇന്ത്യ ഒരുമിച്ച് ഇറക്കണം- വഴി നിര്‍ദേശിച്ച് മുന്‍ സെലക്ടര്‍

മുംബൈ: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ടീം ഇന്ത്യയുടെ പുതിയ വിക്കറ്റ് കീപ്പര്‍ സ്ഥാനം കെഎല്‍ രാഹുല്‍ ഉറപ്പിച്ചു കഴിഞ്ഞു. ന്യൂസിലാന്‍ഡ് പര്യടനമടക്കം ഇന്ത്യയുടെ അവസാനത്തെ നിശ്ചിത ഓവര്‍ പരമ്പരകളിലെല്ലാം റിഷഭ് പന്തിനെ പുറത്തിരുത്തിയാണ് ഇന്ത്യ വിക്കറ്റ് കീപ്പറുടെ റോള്‍ രാഹുലിനു നല്‍കിയത്. രാഹുല്‍ വിക്കറ്റ് കീപ്പറായതോടെ ടീം കൂടുതല്‍ സന്തുലിതമായി മാറിക്കഴിഞ്ഞതായും ക്യാപ്റ്റന്‍ വിരാട് കോലി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാഹുലിനെയും പന്തിനെയും ഇന്ത്യ ഒരുമിച്ച് കളിപ്പിക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചിരിക്കുകയാണ് മുന്‍ സെലക്ടറും 1983ലെ ലോകകപ്പ് നേടിയ ടീമില്‍ അംഗവുമായ റോജര്‍ ബിന്നി.

1

ഇന്ത്യക്കു വളരെയധികം പ്രതീക്ഷയുള്ള യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് പന്ത്. ധോണിയുടെ പിന്‍ഗാമിയായി വരെ ടീം മാനേജ്‌മെന്റ് കണ്ടു വച്ചിരിക്കുന്നത് അദ്ദേഹത്തെയാണ്. എന്നാല്‍ തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കിയിട്ടും ടീമില്‍ തന്റെ സ്ഥാനമുറപ്പിക്കുന്ന പ്രകടനമൊന്നും പന്തില്‍ നിന്നുണ്ടായില്ല. ഇതേ തുടര്‍ന്നാണ് രാഹുലിന് ഒരവസരം നല്‍കി നോക്കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചത്. പന്തിനേറ്റ പരിക്കായിരുന്നു ഇതിനു വഴിയൊരുക്കിയത്. വിക്കറ്റ് കീപ്പിങില്‍ രാഹുല്‍ മോശമല്ലാത്ത പ്രകടനം നടത്തിയതോടെ ഇന്ത്യ പിന്നീടുള്ള മല്‍സരങ്ങളിലും ഇത് തുടരുകയും പന്തിനെ പുറത്തു തന്നെ ഇരുത്തുകയും ചെയ്യുകയായിരുന്നു.

2

രാഹുല്‍ അസാധാരണ കഴിവുള്ള ഓപ്പണിങ് ബാറ്റ്‌സ്മാനാണെങ്കില്‍ പന്ത് ഒരുപാട് വ്യത്യസ്ത ഷോട്ടുകള്‍ കളിക്കാന്‍ ശേഷിയുള്ള നിശ്ചിത ഓവര്‍ ക്രിക്കറ്റിന് അനുയോജ്യനായ മധ്യനിര ബാറ്റ്‌സ്മാനാണെന്നും ബിന്നി അഭിപ്രായപ്പെട്ടു. രാഹുലും പന്തും തമ്മില്‍ വളരെ ആരോഗ്യപരമായ മല്‍സരമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് തനിക്കു തോന്നിയിട്ടുള്ളത്. രാഹുല്‍ മികച്ച ഓപ്പണിങ് ബാറ്റ്‌സ്മാനാണ്. വിക്കറ്റ് കാക്കാനും താരത്തിനറിയാം. അടിസ്ഥാനപരമായി അദ്ദേഹമൊരു വിക്കറ്റ് കീപ്പറല്ല.

പന്താവട്ടെ മധ്യനിര ബാറ്റ്‌സ്മാനാണ്. വളരെയധികം പ്രതിഭയുള്ള, പ്രതീക്ഷ നല്‍കുന്ന താരമാണ് അദ്ദേഹം. പല തരത്തിലുള്ള ഷോട്ടുകള്‍ പന്തിന്റെ പക്കലുണ്ട്. നിശ്ചിത ഓവര്‍ ക്രിക്കറ്റിനു കൂടുതല്‍ യോജിച്ച താരമാണ് അദ്ദേഹം. രാഹുല്‍, പന്ത് ഇവരില്‍ ഒരാള്‍ മോശം ഫോമിലാണെങ്കില്‍ മറ്റെയാളെ ടീമിന് ആശ്രയിക്കാം. ബാറ്റ്‌സ്മാന്‍മാരെന്ന നിലയില്‍ രണ്ടു പേരെയും ടീമില്‍ ഉള്‍ക്കൊള്ളിക്കാമെന്നും ബിന്നി വിലയിരുത്തി.

3

വിക്കറ്റ് കീപ്പിങ് അറിയാവുന്ന മികച്ച രണ്ടു ബാറ്റ്‌സ്മാന്‍ ഉണ്ടെന്നത് ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് അനുഗ്രഹമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ടീമിന് എന്താണോ വേണ്ടത് അതു തിരഞ്ഞെടുക്കാം. വിക്കറ്റ് കീപ്പറെന്ന നിലയില്‍ പന്താണ് കൂടുതല്‍ കേമനെന്ന് കോലിക്കു തോന്നിയാല്‍ താരത്തെ ഈ റോള്‍ ഏല്‍പ്പിക്കാം. എന്നാല്‍ പന്തിലുള്ള ആത്മവിശ്വാസം കോലിക്കും ടീമിനും നഷ്ടമായാല്‍ രാഹുലിനെ ആശ്രയിക്കാം. വിക്കറ്റ് കീപ്പ് ചെയ്യാവുന്ന മറ്റൊരാള്‍ കൂടി ടീമിലുണ്ടെന്നത് ഒരു ടീമിനെ സംബന്ധിച്ച് വളരെ നല്ല കാര്യമാണ്. കോലിയെയും ഇതു പെട്ടെന്നു തീരുമാനമെടുക്കാന്‍ സഹായിക്കുമെന്നും ബിന്നി വിശദമാക്കി.

Story first published: Saturday, August 1, 2020, 16:45 [IST]
Other articles published on Aug 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+