ജഡേജയുടെ റണ്ണൗട്ട്... പൊള്ളാര്‍ഡിന് പറയാനുള്ളത്, ഏറ്റവും പ്രധാനം അതു തന്നെ
ചെന്നൈ: ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ആദ്യ ഏകദിനത്തില്‍ രവീന്ദ്ര ജഡേജയുടെ റണ്ണൗട്ടുമായി ബന്ധപ്പെട്ടു വിവാദം കൊഴുക്കുന്നു. 21 റണ്‍സെടുത്തു നില്‍ക്കവെ വിവാദപരമായ രീതിയിലാണ് ജഡേജയ്ക്കു ക്രീസ് വിടേണ്ടി വന്നത്. മല്‍സരശേഷം അംപയര്‍മാരുടെ തീരുമാനത്തിനെതിരേ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ആഞ്ഞടിക്കുകയും ചെയ്തിരുന്നു.
ഈ സംഭവത്തില്‍ തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ കിരോണ്‍ പൊള്ളാര്‍ഡ്. മല്‍സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശരിയായ തീരുമാനം
ഏറ്റവും അവസാനം ശരിയായ തീരുമാനം തന്നെയാണ് അംപയറുടെ ഭാഗത്തു നിന്നുണ്ടായതെന്നാണ് ജഡേജയുടെ റണ്ണൗട്ടിനെക്കുറിച്ച് പൊള്ളാര്‍ഡിന്റെ പ്രതികരണം. തന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം അതു തന്നെയാണെന്നും പൊള്ളാര്‍ഡ് വ്യക്തമാക്കി.
അതേസമയം, ക്രിക്കറ്റില്‍ ഇതുപോലെയൊന്ന് താന്‍ കണ്ടിട്ടില്ലെന്നായിരുന്നു മല്‍സരശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ പ്രതികരണം.

ഹെറ്റ്‌മെയറിനെ പുകഴ്ത്തി
മല്‍സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ഇന്ത്യന്‍ വിജയത്തിനു ചുക്കാന്‍ പിടിച്ച ഷിംറോണ്‍ ഹെറ്റ്‌മെയറിനെ പൊള്ളാര്‍ഡ് പ്രശംസിച്ചു.
ഹെറ്റ്‌മെയറിനെ പ്രതിഭയെക്കുറിച്ച് എല്ലാവര്‍ക്കുമറിയാം. കഴിഞ്ഞ ഒമ്പതു മാസത്തോളമായി അവന്‍ അത്ര ഫോമില്‍ അല്ലായിരുന്നു. ഇത് ഹെറ്റ്‌മെയറെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തിരുന്നു. ടീമിലെ റോളിനെക്കുറിച്ച് അവന് മനസ്സിലാക്കിക്കൊടുക്കാനാണ് തങ്ങള്‍ ശ്രമിച്ചത്. ഇന്ത്യക്കെതിരേയുള്ള ഇന്നിങ്‌സ് ടീം മാനേജ്‌മെന്റിന് ഏറെ ആഹ്ലാദം നല്‍കുന്നതായും പൊള്ളാര്‍ഡ് കൂട്ടിച്ചേര്‍ത്തു.

വിന്‍ഡീസിന് അനായാസ ജയം
അനായാസ വിജയമാണ് മല്‍സരത്തില്‍ വിന്‍ഡീസ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 287 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു.
എന്നാല്‍ ഹെറ്റ്‌മെയറുടെയും (139) ഓപ്പണര്‍ ഷെയ് ഹോപ്പിന്റെയും (102*) ഉജ്ജ്വല സെഞ്ച്വറികള്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിന്‍ഡീസിനെ ലക്ഷ്യത്തിലെത്തിച്ചു. ഈ വിജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ വിന്‍ഡീസ് 1-0ന് മുന്നിലെത്തുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications