വിരമിച്ചെങ്കിലും ധോണിയുടെ പോക്കറ്റ് കാലിയാവില്ല, ഇനിയും കോടികള്‍ ഒഴുകും!
അത്യുജ്വല ക്രിക്കറ്റ് കരിയറിന് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണി തിരശീലയിട്ടത് ആഗസ്റ്റ് 15നായിരുന്നു. രാത്രി 7.30ഓടെയാണ് ദേശീയ ടീമിനായി ഇനി താന്‍ കളിക്കില്ലെന്ന് അദ്ദേഹം ലോകത്തെ അറിയിച്ചത്. ടീം ഇന്ത്യക്കൊപ്പം 16 വര്‍ഷം നീണ്ട ഗംഭീര കരിയറിനാണ് ധോണി ഇതോടെ വിരാമമിട്ടത്. ദേശീയ ടീമിലേക്കു ഇനി മടങ്ങിവരുമോയെന്ന അഭ്യൂഹങ്ങള്‍ക്കു കൂടിയാണ് ഈ പ്രഖ്യാപനത്തോടെ അദ്ദേഹം അന്ത്യം കുറിച്ചത്.
അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയെങ്കിലും അതു സാമ്പത്തികമായി ധോണിയുടെ കരിയറിനെ സാരമായി ബാധിക്കില്ലെന്നതാണ് യാഥാര്‍ഥ്യം. ലോകത്തിലെ ഏറ്റവും ധനികനായ ക്രിക്കറ്റര്‍മാരില്‍ ഒരാള്‍ കൂടിയായ അദ്ദേഹത്തിന്റെ പോക്കറ്റിലേക്കു ഇനിയും മറ്റു വഴികളിലൂടെ പണം ഒഴുകിയെത്തും. കോടികള്‍ തുടര്‍ന്നും അദ്ദേഹത്തിനു ലഭിച്ചു കൊണ്ടിരിക്കും. ഇത് ഏതൊക്കെ വഴികളിലൂടെയാണെന്ന് നമുക്കൊന്നു നോക്കാം.

ഐപിഎല്‍
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചെങ്കിലും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മഞ്ഞക്കുപ്പായത്തില്‍ ധോണിയെ തുടര്‍ന്നും കാണാനാവും. 2018ല്‍ 15 കോടി രൂപയ്ക്കാണ് തങ്ങളുടെ ക്യാപ്റ്റനെ സിഎസ്‌കെ നിലനിര്‍ത്തിയത്. നിലവില്‍ സിഎസ്‌കെ ടീമില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന താരവും ധോണി തന്നെയാണ്.

പരസ്യവരുമാനം
ഒരു കായിക താരത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട വരുമാനം പരസ്യങ്ങളില്‍ നിന്നാണ്. ധോണി നിരവധി ബ്രാന്‍ഡുകളുമായി കരാറുള്ള താരമാണ്. വിരമിച്ചെങ്കിലും രാജ്യത്തെ ഏറ്റവും പ്രശസ്തനായ കായിക താരങ്ങളിലൊരാളാണ് അദ്ദേഹം. ഇനിയും പല ബ്രാന്‍ഡുകളുടെയും 'മുഖമായി' ധോണി കുറച്ചു കാലത്തേക്കു തുടരുമെന്നുറപ്പാണ്.
ഫോബ്‌സ് മാസിക 2019ല്‍ പുറത്തുവിട്ട ലോകത്തിലെ ഏറ്റവും സമ്പന്നരും ജനപ്രിയരുമായ 100 സെലിബ്രിറ്റികളുടെ ലിസ്റ്റില്‍ അഞ്ചാംസ്ഥാനത്ത് ധോണിയുണ്ടായിരുന്നു. അത്രയുമധികം ആരാധകര്‍ ലോകമെമ്പാടുമുള്ളതിനാല്‍ തന്നെ അദ്ദേഹത്തിന്റെ ജനപ്രിയത ഉടനെയൊന്നും കുറയാന്‍ പോവുന്നില്ല. ഇക്കണോമിക് ടൈംസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ധോണിയുടെ പരസ്യവരുമാനം എട്ടു മുതല്‍ 12 കോടി രൂപ വരെയാണ്.

ബിസിനസും നിക്ഷേപവും
ക്രിക്കറ്റില്‍ നിന്നു കോടികള്‍ സമ്പാദിച്ച ധോണി ബിസിനസിലൂടെയും നിക്ഷേപത്തിലൂടെയുമെല്ലാം വരുമാനമുണ്ടാക്കുന്നുണ്ട്. വ്യത്യസ്ത ബിസിനസുകളില്‍ അദ്ദേഹത്തിന് നിക്ഷേപമുണ്ട്. സ്‌പോര്‍ട്‌സ് വെയര്‍ ബ്രാന്‍ഡായ സെവന്‍, ഐഎസ്എല്‍ ഫുട്‌ബോള്‍ ടീം ചെന്നൈയ്ന്‍ എഫ്‌സി, ലോക ചാംപ്യന്‍ഷിപ്പ് സൂപ്പര്‍ സ്‌പോര്‍ട്ടിലെ റേസിങ് ടീം, ഹോക്കി ടീമായ റാഞ്ചി റെയ്‌സ് എന്നിവയിലെല്ലാം ധോണി പണം നിക്ഷേപിച്ചിട്ടുണ്ട്. കൂടാതെ സ്‌പോര്‍ട്‌സ്ഫിറ്റെന്ന പേരില്‍ വലിയൊരും ജിം ശൃംഖലയും അദ്ദേഹത്തിനു സ്വന്തമായുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications