For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോക സീരീസ്: ഇതിഹാസങ്ങളുടെ പ്രകടനം ഇനി നേരില്‍ കാണാനാവില്ല! മല്‍സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍

ടൂര്‍ണമെന്റിലെ ശേഷിച്ച മല്‍സരങ്ങള്‍ കാണികളില്ലാത് സ്റ്റേഡിയത്തിലായിരിക്കും

മുംബൈ: കൊറോണ വൈറസ് ബാധിതരുടെ എണ്ണം രാജ്യത്തു വര്‍ധിച്ചു കൊണ്ടിരിക്കെ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന റോഡ് സുരക്ഷാ ലോക സീരീസ് ടൂര്‍ണമെന്റിലെ ശേഷിച്ച മല്‍സരങ്ങള്‍ അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനം.മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്‌റ്റേഡിയമാണ് ടൂര്‍ണമെന്റിലെ മുഴുവന്‍ മല്‍സരങ്ങളുടെയും വേദി.

sach

രാജ്യത്തെ ഇപ്പോഴത്തെ ആരോഗ്യ അടിയന്തരാവസ്ഥ കണക്കിലെടുത്ത് അണ്‍അക്കാദമി റോഡ് സുരക്ഷാ സീരീസിന്റെ ഓഹരിയുടമകള്‍, പിഎംജി, വിയാക്കോം 18, ബുക്ക് മൈഷോ, ഡിഎന്‍എ, മജെസ്റ്റിക് ലെജന്റ്‌സ് സ്‌പോര്‍ട്‌സ് ലിമിറ്റഡ് എന്നിവര്‍ സംയുക്തമായാണ് മല്‍സരങ്ങള്‍ അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനമെടുത്തത്. മാര്‍ച്ച് 13ന് നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്ക ലെജന്റ്‌സും ശ്രീലങ്ക ലെജന്റ്‌സും തമ്മിലുള്ള അടുത്ത മല്‍സരം മുതല്‍ എല്ലാം കാണികളൊഴിഞ്ഞ സ്റ്റേഡിയത്തിലായിരിക്കും. മല്‍സരം കാണാനെത്തുന്ന ക്രിക്കറ്റ് പ്രേമികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം കളിക്കാരുടെയും മറ്റു സ്റ്റാഫുമാരുടെയും സുരക്ഷയും ഉറപ്പു വരുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

രാജ്യത്ത് ഓരോ ദിവസവും പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരിക്കുകയാണ്. മഹാരാഷ്ട്രയിലും കൂടുതല്‍ പേര്‍ക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഐകകണ്‌ഠേനയാണ് റോഡ് സുരക്ഷാ സീരീസിലെ അടുത്ത മല്‍സരങ്ങള്‍ അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടത്തിയാല്‍ മതിയെന്ന തീരുമാനമെടുത്തിട്ടുള്ളത്. ഫൈനലുള്‍പ്പടെ ടൂര്‍ണമെന്റിലെ ഇനിയുള്ള മല്‍സരങ്ങളിലൊന്നും കാണികള്‍ക്കു പ്രവേശനമുണ്ടായിരിക്കില്ല.

india legends

മല്‍സരങ്ങള്‍ അടച്ചിട്ട സ്‌റ്റേഡിയത്തിലേക്കു മാറ്റിയതിനെ തുടര്‍ന്നു നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കു സംഭവിച്ചിട്ടുള്ള ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ച സംഘാടകര്‍ മുഴുവന്‍ പേരുടെയും ടിക്കറ്റിന്റെ തുക തിരികെ നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇതുവരെ 60 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

ഇന്ത്യ ലെജന്റ്‌സ്, ദക്ഷിണാഫ്രിക്ക ലെജന്റ്‌സ്, ശ്രീലങ്ക ലെജന്റ്‌സ്, ഓസ്‌ട്രേലിയ ലെജന്റ്‌സ്, വെസ്റ്റ് ഇന്‍ഡീസ് ലെജന്റ് തുടങ്ങിയ അഞ്ചു ടീമുകളാണ് അണിനിരക്കുന്നത്. ഓരോ ടീമിനു നാലു മല്‍സരങ്ങള്‍ വീതമാണുള്ളത്. കളിച്ച രണ്ടു മല്‍സരങ്ങളിലും ജയിച്ച, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നയിക്കുന്ന ഇന്ത്യ ലെജന്റ്‌സാണ് നിലവില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്ത്. ബ്രയാന്‍ ലാറയുടെ വെസ്റ്റ് ഇന്‍ഡീസ് ലെജന്റ്‌സ്, തിലകരത്‌നെ ദില്‍ഷന്റെ ശ്രീലങ്ക ലെജന്റ്‌സ് എന്നിവരെയാണ് മുന്‍ മല്‍സരങ്ങളില്‍ ഇന്ത്യ ലെജന്റ്‌സ് തോല്‍പ്പിച്ചിട്ടുള്ളത്. പോയിന്റ് നിലയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്നവരാണ് ഫൈനലിലേക്കു യോഗ്യത നേടുക.

Story first published: Thursday, March 12, 2020, 12:16 [IST]
Other articles published on Mar 12, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+