For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലി നായകസ്ഥാനമൊഴിഞ്ഞത് ശരിയോ? പ്രതികരിച്ച് സഹോദരി ഭാവ്‌ന

ലോകകപ്പിനു ശേഷമാണ് അദ്ദേഹം പടിയിറങ്ങുന്നത്

1

ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെയും ആരാധകരെയും ഞെട്ടിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം ഇന്ത്യയുടെ ടി20 ടീമിന്റെ നായകസ്ഥാനം ഒഴിയുന്നതായി വിരാട് കോലി വ്യക്തമാക്കിയത്. വരാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പ് ക്യാപ്റ്റനെന്ന നിലയില്‍ തന്റെ അവസാനത്തേത് ആയിരിക്കുമെന്നും ടൂര്‍ണമെന്റ് കഴിഞ്ഞാല്‍ ടി20 നായകസ്ഥാനമൊഴിയുകയാണെന്നുമയിരുന്നു അദ്ദേഹം അറിയിച്ചത്. ടെസ്റ്റ്, ഏകദിനം എന്നിവയില്‍ പതിവുപോലെ ക്യാപ്റ്റനായി തന്നെ തുടരുമെന്നും ടി20യില്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ ഇനിയും കളിക്കുമെന്നും കോലി വ്യക്തമാക്കിയിരുന്നു.

കോലിയുടെ ഈ തീരുമാനത്തോട് പ്രതികരിച്ചിരിക്കുകയാണ് മൂത്ത സഹോദരിയായ ഭാവന കോലി ദിംഗ്ര. തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലായിരുന്നു ഇത്. സഹോദരന്റെ തീരുമാനത്തെ പ്രശംസിച്ച അവര്‍ കോലിയുടെ സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിനെയും ഉള്‍ക്കാഴ്ചയെയും അഭിനന്ദക്കുകയും ചെയ്തു. സ്‌പോര്‍ട്‌സ്മാന്‍ഷിപ്പെന്നാല്‍ നിങ്ങളുടെ പാഷനും കഠിനാധ്വാനവും മാത്രല്ല, ശരിയായ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യവും കൂടിയാണ്. നിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നു, ദൈവം അനുഗ്രഹിക്കട്ടെ എന്നായിരുന്നു കോലിയുടെ വിശദീകരണത്തോടൊപ്പം ഭാവ്‌ന ഇന്‍സ്റ്റഗ്രാം സ്റ്റോറീസില്‍ കുറിച്ചത്.

അല്‍പ്പം ദൈര്‍ഘ്യമേറിയ വിശദീകരണ കുറിപ്പോടെയാണ് കോലി തന്റെ തീരുമാനം കഴിഞ്ഞ ദിവസം വൈകീട്ടോടെ ലോകത്തെ അറിയിച്ചത്. ഇന്ത്യക്കു വേണ്ടി കളിക്കാന്‍ മാത്രമല്ല അങ്ങേയറ്റത്തെ ആത്മാര്‍ഥതയോടെ ടീമിനെ നയിക്കാനും എനിക്കു ഭാഗ്യം ലഭിച്ചു. ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനെന്ന നിലയില്‍ ഇതുവരെ എന്നെ പിന്തുണച്ച എല്ലാവരോടും നന്ദി പറയുകയാണ്. അവരില്ലായിരുന്നെങ്കില്‍ എനിക്ക് ഇതു സാധിക്കില്ലായിരുന്നു. ടീമംഗങ്ങള്‍, സപ്പോര്‍ട്ട് സ്റ്റാഫ്, സെലക്ഷന്‍ കമ്മിറ്റി, എന്റെ കോച്ചുമാര്‍ കൂടാതെ ഞങ്ങളുടെ വിജയത്തിനായി പ്രാര്‍ഥിച്ച ഓരോ ഇന്ത്യക്കാരനോടും നന്ദി അറിയിക്കുന്നു.

2

ജോലിഭാരം മനസ്സിലാക്കുകയെന്നത് പ്രധാനമാണ്. കഴിഞ്ഞ എട്ട്- ഒമ്പത് വര്‍ഷമായി ടീമിനു വേണ്ടി എല്ലാ ഫോര്‍മാറ്റിലും കളിക്കുന്നതും അഞ്ച്- ആറു വര്‍ഷമായി ടീമിനെ സ്ഥിരമായി നയിക്കുന്നതും വലിയ ജോലിഭാരം തന്നൊണ്. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയെ നയിക്കാന്‍ പൂര്‍ണമായി തയ്യാറാവാന്‍ എനിക്കു ഇടം നല്‍കണമെന്നു തോന്നുന്നു. ടി20 ക്യാപ്റ്റനായിരിക്കെ ഞാന്‍ എല്ലാം ടീമിനു നല്‍കിയിട്ടുണ്ട്, ഇനി ടി20 ബാറ്റ്‌സ്മാനായും അങ്ങനെ തന്ന തുടരുകയും ചെയ്യുമെന്നുമായിരുന്നു കോലി വിശദീകരണക്കുറിപ്പില്‍ പറഞ്ഞത്. ഒരുപാട് സമയമെടുത്ത് എടുത്തിട്ടുള്ള തീരുമാനമാണിത്. അടുപ്പമുള്ളവരുമായും രവി ശാസ്ത്രി, രോഹിത് എന്നിവരുമായും ചര്‍ച്ച ചെയ്തുമാണ് ഈ തീരുമാനത്തില്‍ എത്തിയത്. ഒക്ടോബറിലെ ടി20 ലോകകപ്പിനു ശേഷം ഇന്ത്യന്‍ ടി20 ടീമിന്റെ നായകസ്ഥാനം ഒഴിയുകയാണെന്നുമായിരുന്നു കോലിയുടെ വിശദീകരണം.

Story first published: Friday, September 17, 2021, 13:50 [IST]
Other articles published on Sep 17, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+