Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: അങ്കം തുടങ്ങും മുമ്പ് ഇന്ത്യ ഹാപ്പി! ഓസീസിന്റെ സൂപ്പര്‍ പേസര്‍ പിന്‍മാറി

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20 മല്‍സരം ഇന്നു ഉച്ചയ്ക്കു ശേഷം നടക്കാനിരിക്കെ ഇന്ത്യന്‍ ക്യാംപില്‍ ആഹ്ലാദം പരത്തുന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഓസീസ് പേസാക്രമണത്തിന്റെ കുന്തമുനയായ മിച്ചെല്‍ സ്റ്റാര്‍ക്ക് ടി20 പരമ്പരയിലെ ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ്. ഓസീസിനെ സംബന്ധിച്ച് അപ്രതീക്ഷിത ആഘാതം തന്നെയാണിത്. ടെസ്റ്റ് പരമ്പര മുന്നില്‍ കണ്ട് മറ്റൊരു മുന്‍നിര പേസറായ പാറ്റ് കമ്മിന്‍സിന് ടി20 പരമ്പരയില്‍ ഓസീസ് വിശ്രമം അനുവദിച്ചിരുന്നു. ഇപ്പോള്‍ സ്റ്റാര്‍ക്കിന്റെ പിന്‍മാറ്റത്തോടെ ഓസീസ് പേസ് ബൗളിങിന് മുനയൊടിഞ്ഞിരിക്കുകയാണ്.

1

വ്യക്തിപരമായ കാരണങ്ങള്‍ അറിയിച്ചാണ് സ്റ്റാര്‍ക്ക് ടി20 പരമ്പരയില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. എന്നാല്‍ അദ്ദേഹം എപ്പോള്‍ ടീമിനൊപ്പം ചേരുമെന്നതില്‍ അവ്യക്തത തുടരുകയാണ്. കുടുംബപരമായ പ്രശ്‌നങ്ങള്‍ കാരണമാണ് സ്റ്റാര്‍ക്ക് ടീം വിട്ടതെന്നാണ് വിവരം. ഈ മാസം 17ന് തുടങ്ങുന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കു വേണ്ടിയുള്ള നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ അദ്ദേഹം ടീമില്‍ തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് ഓസീസ്. ടെസ്റ്റ് പരമ്പരയില്‍ ഓസീസിനെ സംബന്ധിച്ച് നിര്‍ണായക താരമാണ് സ്റ്റാര്‍ക്ക്. ഒരു തവണ 10 വിക്കറ്റ് നേട്ടവും ഏഴു തവണ അഞ്ചു വിക്കറ്റ് നേട്ടവും ടെസ്റ്റില്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്.

ലോകത്തില്‍ കുടുംബത്തേക്കാള്‍ പ്രധാനമായി ഒന്നും തന്നെയില്ലെന്നും മിച്ചിന്റെ (സ്റ്റാര്‍ക്ക്) കാര്യത്തിലും ഇതു വ്യത്യാസമല്ലെന്നും ഓസീസ് കോച്ച് ജസ്റ്റിന്‍ ലാങര്‍ വ്യക്തമാക്കി. മിച്ചിന് ആവശ്യമുള്ളത്രയും സമയം ഞങ്ങള്‍ നല്‍കും. കുടുംബത്തിനും അദ്ദേഹത്തിനും ശരിയായ സമയമെത്തിയെന്നു തോന്നിയാല്‍ ഇരുകൈകളും നീട്ടി ഞങ്ങള്‍ ടീമിലേക്കു സ്വാഗതം ചെയ്യുമെന്നും ലാങര്‍ കൂട്ടിച്ചേര്‍ത്തു.

ചെറിയ പരിക്കുകള്‍ കാരണം ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെ മല്‍സരത്തില്‍ സ്റ്റാര്‍ക്കിനു പുറത്തിരിക്കേണ്ടി വന്നിരുന്നു. എന്നാല്‍ വെള്ളിയാഴ്ച കാന്‍ബെറയില്‍ നടന്ന ആദ്യ ടി20യില്‍ പേസര്‍ ടീമില്‍ മടങ്ങിയെത്തിയിരുന്നു. മല്‍സരത്തില്‍ തുടക്കത്തില്‍ തന്നെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ ബൗള്‍ഡാക്കി ഓസീസിനു ബ്രേക്ക്ത്രൂ നല്‍കിയ അദ്ദേഹം ഡെത്ത് ഓവറില്‍ വാഷിങ്ടണ്‍ സുന്ദറിനെയും പുറത്താക്കിയിരുന്നു.

ഇന്നു ഉച്ചയ്ക്കു സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഇന്ത്യയും ഓസീസും തമ്മിലുള്ള രണ്ടാം ടി20. ഈ മല്‍സരത്തില്‍ ജയിച്ചാല്‍ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യക്കു അപരാജിത ലീഡ് സ്വന്തമാക്കാം. ആദ്യ കളിയില്‍ ഇന്ത്യ 11 റണ്‍സിന്റെ ജയം കൊയ്തിരുന്നു.

Story first published: Sunday, December 6, 2020, 12:06 [IST]
Other articles published on Dec 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+