ഒരു ഐപിഎല്‍ ഉണ്ടാക്കിയ കഥ: പ്രീതി സിന്റയും ഡേവിഡ് മില്ലറും പ്രണയത്തില്‍?
നീണ്ട കാലത്തെ സൗഹൃദത്തിന് ശേഷം ഒക്ടോബര്‍ 29 ന് വിവാഹിതരാകുന്ന സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗിനും ഗീത ബസ്രയ്ക്കും പിന്നാലെ ക്രിക്കറ്റും ബോളിവുഡും വീണ്ടും ഗോസിപ്പ് കോളങ്ങളില്‍. ഐ പി എല്ലിലെ മിന്നും ടീമായ പഞ്ചാബ് കിംഗ്‌സ് ഇലവന്‍ .ഉടമയായ പ്രീതി സിന്റയും വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഡേവിഡ് മില്ലറുമാണ് പുതിയ കഥയിലെ നായികാ നായകന്മാര്‍.
തന്റെ ജീവിതത്തിലെ സ്‌പെഷല്‍ ആയ ഒരാളുമായി കണ്ടുമുട്ടിയതായി പ്രീതി സിന്റ അടുത്തിടെ പറഞ്ഞിരുന്നു. എന്നാല്‍ ആരാണ് ഈ ആളെന്ന് താരം പറഞ്ഞില്ല. പിന്നാലെ മുംബൈയിലെ ഒരു റസ്റ്ററന്റില്‍ ഡേവിഡ് മില്ലറുമായി പ്രീതി ഡിന്നറിനെത്തി. ഇതാണ് സംശയങ്ങളുടെ തുടക്കം. ഡേവിഡ് മില്ലറാണോ പ്രീതി സിന്റ പറഞ്ഞ ആള്‍. കാണൂ...

പ്രീതി ഒറ്റയ്ക്കാണ്
കാമുകനായിരുന്ന നെസ് വാഡിയയുമായി പിരിഞ്ഞ ശേഷം വര്‍ഷങ്ങളായി പ്രീതി സിന്റ ഒറ്റയ്ക്കാണ്. കഴിഞ്ഞ വര്‍ഷം വാഡിയയ്‌ക്കെതിരെ നടി പീഡനക്കേസിന് പരാതിയും നല്‍കിയിരുന്നു.

മില്ലര്‍ ഇന്ത്യയില്‍
മുംബൈയിലെ ഒരു ഹോട്ടലില്‍ ഡിന്നര്‍ കഴിക്കാന്‍ എത്തിയതായിരുന്നു. പ്രീതി സിന്റയും മില്ലറും. ഇന്ത്യന്‍ പര്യടനം നടത്തുന്ന ദക്ഷിണാഫ്രിക്കന്‍ ടീമിനൊപ്പമാണ് മില്ലര്‍ ഇന്ത്യയില്‍ കഴിയുന്നത്

കില്ലര്‍ മില്ലര്‍
പഞ്ചാബിനായി ഐ പി എല്ലില്‍ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുക്കുന്ന മില്ലര്‍ അറിയപ്പെടുന്നത് കില്ലര്‍ മില്ലര്‍ എന്നാണ്. ടീമിലെ ഗ്ലാമര്‍ താരം കൂടിയാണ് മില്ലര്‍.

പ്രായവ്യത്യാസമുണ്ട്
26 വയസ്സേ ഉള്ളൂ മില്ലറിന്. പ്രീതി സിന്റയ്ക്കാകട്ടെ 40 വയസ്സുണ്ട്. പതിനാല് വയസിന്റെ പ്രായവ്യത്യാസം.

സൗഹൃമ മാത്രമാണോ
തന്റെ ടീമിലെ ഒരു കളിക്കാരനായി മാത്രമാണോ പ്രിതി സിന്റ മില്ലറെ കാണുന്നത്. ഇത് സംബന്ധിച്ച് ഒന്നും തുറന്നുപറയാന്‍ നടി തയ്യാറായിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications