Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രണ്ടു ബോളില്‍ വേണ്ടത് ഒരു റണ്‍സ്! ടി20 ലോകകപ്പില്‍ പാക് പടയെ പൂട്ടിയ ശ്രീ മാജിക്ക്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു വേണ്ടി കളിക്കളത്തില്‍ പല വീറുറ്റ പ്രകടനങ്ങളും നടത്തിയിട്ടുള്ള താരമാണ് വിരമിച്ച മുന്‍ മലയാളി പേസര്‍ ശ്രീശാന്ത്. പക്ഷെ പലപ്പോഴും അര്‍ഹിച്ച അംഗീകാരമോ, പ്രശംസയോ അദ്ദേഹത്തിനു ലഭിച്ചിട്ടില്ലെന്നത് ആരാധകരെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന കാര്യമാണ്. നാട്ടിലും വിദേശത്തും പല മാജിക്കല്‍ സ്‌പെല്ലുകളും ശ്രീ കാഴ്ചവച്ചിട്ടുണ്ട്. ഒരുപക്ഷെ ഒത്തുകളി വിവാദത്തില്‍ അകപ്പെട്ടില്ലായിരുന്നെങ്കില്‍ രാജ്യം കണ്ട എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായി അദ്ദേഹം വാഴ്ത്തപ്പെടുമായിരുന്നെന്ന് ഉറപ്പാണ്.

1

അതുവരെ കണ്ടിരുന്ന ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരില്‍ നിന്നും വ്യത്യസ്തമായി വളരെ അഗ്രസീവായി പന്തെറിഞ്ഞ താരമായിരുന്നു അദ്ദേഹം. ഈ ശൈലി കൊണ്ടു തന്നെ ശ്രീക്കു ആരാധകരെയും വിമര്‍ശകരെയും ലഭിച്ചിട്ടുണ്ടെന്നത് സത്യമാണ്. എന്തു തന്നെയായാലും അദ്ദേഹം നല്‍കിയ ഒരുപാട് മനോഹരമായ മുഹൂര്‍ത്തങ്ങള്‍ ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ എക്കാലവുമുണ്ടാവുമെന്നുറപ്പാണ്. അത്തരത്തിലുള്ള പ്രകടനങ്ങളിലൊന്നായിരുന്നു 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ പാകിസ്താനെതിരായ കിടിലന്‍ സ്‌പെല്‍.

2

ഡര്‍ബനില്‍ വച്ചായിരുന്നു 2007 സപ്തംബര്‍ 14നു ഗ്രൂപ്പുഘട്ടത്തില്‍ എംഎസ് ധോണിയുടെ ഇന്ത്യയും മിസ്ബാഹുല്‍ ഹഖിന്റെ പാകിസ്താനും കൊമ്പുകോര്‍ത്തത്. ഈ മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കു ഒമ്പതു വിക്കറ്റിനു 141 റണ്‍സാണ് നേടാനായത്. പാകിസ്താനു ഈ ലക്ഷ്യം അത്ര വെല്ലുവിളിയുയര്‍ത്താനിടയില്ലെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പക്ഷെ ഉജ്ജ്വല ബൗളിങിലൂടെ പാകിസ്താനെ പിടിച്ചുകെട്ടിയ ഇന്ത്യ ത്രസിപ്പിക്കുന്ന വിജയവും കൈക്കലാക്കുകയായിരുന്നു.

3

നിര്‍ണായകമായ അവസാനത്തെ ഓവറില്‍ പാകിസ്താനു ജയിക്കാന്‍ 12 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. നാലു വിക്കറ്റുകളും അവരുടെ പക്കലുണ്ടായിരുന്നു. ശ്രീശാന്തിനെയാണ് ധോണി ഈ ഓവര്‍ ഏല്‍പ്പിച്ചത്. നായകന്‍ മിസ്ബാഹുല്‍ ഹഖും (43) യാസിര്‍ അറാഫത്തുമായിരുന്നു (11) ക്രീസില്‍. 18ാം ഓവറില്‍ ഹര്‍ഭജന്‍ സിങ് 13ഉം 19ാം ഓവറില്‍ അജിത് അഗാര്‍ക്കര്‍ 17ഉം റണ്‍സ് വിട്ടുകൊടുത്തിരുന്നു.
ഇതോടെ ഇന്ത്യയുടെ വിധി ശ്രീയുടെ കൈകളിലായി മാറി. ആദ്യ ബോള്‍ നേരിട്ടത് അറഫാത്തായിരുന്നു. നേടാനായത് ഒരു റണ്‍സ് മാത്രം. അടുത്ത ബോളില്‍ മിസ്ബ ബൗണ്ടറി പായിച്ചു. തൊട്ടുത്ത ബോളില്‍ രണ്ടു റണ്‍സും നേടി. നാലാമത്തെ ബോളില്‍ വീണ്ടുമൊരു ബൗണ്ടറി. ഇതോടെ പാകിസ്താന്‍ വിജയത്തിന്റെ പടിവാതില്‍ക്കല്‍ വരെയെത്തി.

4

ബൗണ്ടറി ലൈനിന് അരികില്‍ പാക് താരങ്ങള്‍ വിജമാഘോഷിക്കാന്‍ കാത്തുനില്‍ക്കുകയായിരുന്നു. കാരണം രണ്ടു ബോളില്‍ ഒരു റണ്‍സ് മാത്രമായിരുന്നു അവര്‍ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ശ്രീശാന്തിനു വിട്ടുകൊടുക്കാന്‍ മനസ്സിലായിരുന്നു. ഓഫ് സ്റ്റംപിന് പുറത്ത് ഒരു ഷോര്‍ട്ട് ബോളാണ് ശ്രീ അഞ്ചാമതായി എറിഞ്ഞത്. മിസ്ബ കട്ട് ഷോട്ടിനു ശ്രമിച്ചെങ്കിലും മിസ്സായി.

5

ഇതോടെ അവസാന ബോളില്‍ വേണ്ടത് ഒരു റണ്‍സ് മാത്രം. ഓഫ് സ്റ്റംപിനു പുറത്തേക്കു പോയ ബോൡ മിസ്ബ ആഞ്ഞുവീശിയെങ്കിലും അതു ശരിയായി കണക്ടായില്ല. കവര്‍ ഏരിയിയല്‍ നിന്നും പന്ത് ഫീല്‍ഡ് ചെയ്ത യുവരാജ് സിങ് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലേക്കു ത്രോ ചെയ്തു. ഈ ബോള്‍ പിടിച്ചെടുത്ത് ശ്രീ സ്റ്റംപ് ചെയ്യുമ്പോള്‍ മിസ്ബ റണ്‍സ് പൂര്‍ത്തിയാക്കിയിരുന്നില്ല. ഇതോടെ മല്‍സരം നാടകീയ സമനിലയില്‍ കലാശിക്കുകയും ചെയ്തു. തുടര്‍ന്നു മടന്ന ബൗള്‍ ഔട്ടില്‍ ഇന്ത്യ 3-0ന്റെ ത്രസിപ്പിക്കുന്ന വിജയവും സ്വന്തമാക്കി.

6

കളിയില്‍ നാലോവര്‍ വിട്ടുകൊടുത്ത് 29 റണ്‍സ് വഴങ്ങിയ ശ്രീക്ക് വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും നിര്‍ണായകമായ അവസാന ഓവറിലെ മാജിക്കല്‍ സ്‌പെല്ലിലൂടെ അദ്ദേഹം ഇതിനു പ്രായശ്ചിത്തം ചെയ്യുകയായിരുന്നു. വിക്കറ്റിനേക്കാള്‍ ശ്രീക്ക് ആഹ്ലാദിക്കാനും അഭിമാനിക്കാനും വക നല്‍കുന്ന ഓവര്‍ കൂടിയായിരുന്നു അത്.

Story first published: Wednesday, March 9, 2022, 22:26 [IST]
Other articles published on Mar 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+