Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: വാട്‌സന്റെ ക്യാച്ച്, പാളിപ്പോയ തന്ത്രങ്ങള്‍... രാജസ്ഥാന്റെ തോല്‍വിക്കു കാരണങ്ങള്‍

പൂനെ: പുതിയ ഹോംഗ്രൗണ്ടായ പൂനെയില്‍ രാജസ്ഥാന്‍ റോയല്‍സിനെ നിഷ്പ്രഭരാക്കിയാണ് ചെന്നൈ സൂപ്പര്‍കിങ്‌സ് തകര്‍പ്പന്‍ ജയം കൊയ്തത്. ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും ആധിപത്യം പുലര്‍ത്തിയാണണ് സിഎസ്‌കെ രാജസ്ഥാനെ 64 റണ്‍സിനു തകര്‍ത്തത്. ഷെയ്ന്‍ വാട്‌സന്‍ സെഞ്ച്വറിയുമായി ചെന്നൈയുടെ ജയത്തിന് അടിത്തറയിട്ടപ്പോള്‍ പൂര്‍ത്തിയാക്കിയത് ബൗളര്‍മാരായിരുന്നു.

2008ലെ പ്രഥമ സീസണിലെ ഐപിഎല്‍ ഫൈനലിന്റെ റീപ്ലേ കൂടിയായിരുന്നു ചെന്നൈ-രാജസ്ഥാന്‍ മല്‍സരം. അന്നു ചെന്നൈയെ തകര്‍ത്ത് രാജസ്ഥാന്‍ കിരീടത്തില്‍ മുത്തമിട്ടിരുന്നു. പൂനെയില്‍ നടന്ന കഴിഞ്ഞ മല്‍സരത്തില്‍ രാജസ്ഥാന്റെ തോല്‍വിക്കു വഴിവച്ച പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം.

 പവര്‍പ്ലേയിലെ ദയനീയ പ്രകടനം

പവര്‍പ്ലേയിലെ ദയനീയ പ്രകടനം

205 റണ്‍സെന്ന വന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നതിനാല്‍ പവര്‍പ്ലേയില്‍ രാജസ്ഥാന് പരമാവധി റണ്‍സ് നേടണമായിരുന്നു. എന്നാല്‍ പവര്‍പ്ലേ ഓവറുകളില്‍ വെറും 35 റണ്‍സ് മാത്രമേ രാജസ്ഥാന് എടുക്കാനായുള്ളൂ. മൂന്നു വിക്കറ്റുകള്‍ നഷ്ടമാവുകയും ചെയ്തു.
ആദ്യ ഓവറില്‍ 14 റണ്‍സ് വഴങ്ങിയ ചെന്നൈ ബൗളര്‍ ദീപക് ചഹര്‍ പിന്നീട് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. അടുത്ത രണ്ടോവറുകളില്‍ എട്ടു റണ്‍സ് മാത്രം വിട്ടുകൊടുത്ത ചഹര്‍ സഞ്ജു സാംസണിന്റെയും അജിങ്ക്യ രഹാനെയുടെയും നിര്‍ണായക വിക്കറ്റുകളും വീഴ്ത്തി.
തുടക്കത്തിലേറ്റ ഈ തകര്‍ച്ചയില്‍ നിന്നും പിന്നീട് കരയറാന്‍ രാജസ്ഥാനായില്ല. വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെടുത്തി അവര്‍ തോല്‍വിയിലേക്കു കൂപ്പുകുത്തുകയായിരുന്നു.

വാട്‌സന്റെ ഉജ്ജ്വല ഇന്നിങ്‌സ്

വാട്‌സന്റെ ഉജ്ജ്വല ഇന്നിങ്‌സ്

ഈ സീസണില്‍ മികച്ച രീതിയിലാണണ് ചെന്നൈ ഓപ്പണര്‍ ഷെയ്ന്‍ വാട്‌സന്‍ തുടങ്ങിയത്. എന്നാല്‍ അവ വലിയ സ്‌കോറുകളിലേക്കു മാറ്റാന്‍ അദ്ദേഹത്തിനായിരുന്നില്ല. എന്നാല്‍ രാജസ്ഥാനെതിരേ വാട്‌സന്‍ ഈ കുറവ് നികത്തി. ഒമ്പതു ബൗണ്ടറികളും ആറു കൂറ്റന്‍ സിക്‌സറുകളുമടക്കാണ് താരം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
രാജസ്ഥാന്റെ മികച്ച ബൗളര്‍മാരിലൊരാളായ ഗൗതമിനെ നിലയുറപ്പിക്കാന്‍ പോലും വാട്‌സന്‍ അനുവദിച്ചില്ല. ഗൗതമിന്റെ ഒമ്പതാം ഓവറില്‍ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയുമാണ് വാട്‌സന്‍ നേടിയത്.
വാട്‌സനില്‍ നിന്നും ഏറ്റവുമധികം തല്ലുവാങ്ങിയത് സ്റ്റുവര്‍ട്ട് ബിന്നിയായിരിക്കും. ബിന്നിയുടെ രണ്ടോവറില്‍ അഞ്ചു ബൗണ്ടറികളാണ് അദ്ദേഹം വാരിക്കൂട്ടിയത്.

വീണ്ടും നിറംമങ്ങി രാജസ്ഥാന്‍ പേസര്‍മാര്‍

വീണ്ടും നിറംമങ്ങി രാജസ്ഥാന്‍ പേസര്‍മാര്‍

രാജസ്ഥാന്‍ പേസര്‍മാര്‍ വീണ്ടുമൊരിക്കല്‍ക്കൂടി നിരാശാജനകമായ പ്രകടനമാണ് പൂനെയില്‍ കാഴ്ചവച്ചത്. കെകെആറിനെതിരായ തൊട്ടുമുമ്പത്തെ കളിയിലും പേസര്‍മാര്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു. കോടികള്‍ നല്‍കി ടീമിലെത്തിച്ച ജയദേവ് ഉനാട്കട്ട് വീണ്ടും ഫ്‌ളോപ്പായി മാറി. നാലോവറില്‍ 39 റണ്‍സ് വഴങ്ങിയ പേസര്‍ക്കു തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും വിക്കറ്റ് നേടാനായില്ല.
ബെന്‍ സ്റ്റോക്‌സിന്റെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. 13 റണ്‍സ് വീതമാണ് താരം ഒരോവറില്‍ ദാനം ചെയ്തത്. പ്ലേഓഫ് സാധ്യത നിലനിര്‍ത്തണമെങ്കില്‍ രാജസ്ഥാന്‍ പേസര്‍മാര്‍ക്ക് ഇനിയുള്ളള മല്‍സരങ്ങില്‍ ഫോമിലേക്കുയര്‍ന്നേ തീരൂ.

വാട്‌സനു നല്‍കിയ ജീവദാനം

വാട്‌സനു നല്‍കിയ ജീവദാനം

സെഞ്ച്വറിയോടെ തങ്ങളുടെ അന്തകനായി മാറിയ ഷെയ്ന്‍ വാട്‌സനെ ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ പുറത്താക്കാന്‍ രാജസ്ഥാന് അവസരം ലഭിച്ചിരുന്നു. സ്റ്റുവര്‍ട്ട് ബിന്നിയുടെ ഓവറിലായിരുന്നു ഇത്. ബിന്നിയുടെ ആദ്യ രണ്ടു പന്തുകളിലും വാട്‌സന്‍ സെഞ്ച്വറി നേടി. മൂന്നാമത്തെ പന്ത് വാട്‌സന്റെ ബാറ്റിനരികില്‍ തട്ടിത്തെറിച്ചപ്പോള്‍ ഒന്നാം സ്ലിപ്പില്‍ ഉണ്ടായിരുന്ന രാഹുല്‍ ത്രിപാഠിക്ക് അതു പിടിയിലൊതുക്കാനായില്ല.
വാട്‌സന് നല്‍കിയ ഈ ജീവദാനം പിന്നീട് രാജസ്ഥാനെ വേട്ടയാടുകയായിരുന്നു. തകര്‍പ്പന്‍ സെഞ്ച്വറിയുമായി താരം നിറഞ്ഞാടിയപ്പോള്‍ രാജസ്ഥാന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.

 ഷെയ്ന്‍ വോണിന്റെ അഭാവം

ഷെയ്ന്‍ വോണിന്റെ അഭാവം

ടീമിന്റെ മുഖ്യ ഉപദേഷ്ടാവായ ഷെയ്ന്‍ വോണിന്റെ അഭാവവും രാജസ്ഥാനു തിരിച്ചടിയാവുന്നുണ്ട്. ഒരു ചെറിയ ഇടവേളയ്ക്കു നാട്ടിലേക്കു വോണ്‍ തിരിച്ചുപോയിരുന്നു. വോണിന്റെ അസാന്നിധ്യത്തില്‍ ടീം മാനേജ്‌മെന്റിന്റെ പല തീരുമാനങ്ങളും പരാജയമായി മാറി.
വാട്‌സന്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കെ ഓഫ്‌സ്പിന്നര്‍ ഗൗതമിനെ കൊണ്ട് ബൗള്‍ ചെയ്യിക്കാനുള്ള രാജസ്ഥാന്റെ ശ്രമം പാളിപ്പോയിരുന്നു. ബിന്നിയെയും ബൗള്‍ ചെയ്യാന്‍ ഏല്‍പ്പിച്ചത് രാജസ്ഥാനു തിരിച്ചടിയായി മാറി.
കഴിഞ്ഞ വര്‍ഷം ഓപ്പണറുടെ റോളില്‍ തിളങ്ങിയ രാഹുല്‍ ത്രിപാഠിയെ ആറാം നമ്പറിലേക്കും മധ്യനിര ബാറ്റ്‌സ്മാനായയ ഹെന്റിച്ച് ക്ലാസനെ ഓപ്പണറായും ഇറക്കിയ രാജസ്ഥാന്റെ തന്ത്രങ്ങളും ദയനീയമായി പരാജയപ്പെട്ടു.

Story first published: Saturday, April 21, 2018, 11:13 [IST]
Other articles published on Apr 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+