For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബോക്‌സിങ് ഡേ ടെസ്റ്റ് ന്യൂസിലാന്‍ഡ് ജയിക്കില്ല, കാരണം വെളിപ്പെടുത്തി മാര്‍ക്ക് വോ

മെല്‍ബണ്‍: വലിയ ആത്മവിശ്വാസം പേറിയാണ് ന്യൂസിലാന്‍ഡ് ടീം ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് കളിക്കാന്‍ ചെന്നത്. നവംബറില്‍ ഇംഗ്ലണ്ടിനെതിരെ കുറിച്ച പരമ്പര ജയം കിവികള്‍ക്ക് പുത്തന്‍ ഊര്‍ജ്ജം നല്‍കി. പക്ഷെ ഇതെന്നും ടിം പെയ്‌നും സംഘത്തിനും മുന്‍പില്‍ വില പോയില്ല. ന്യൂസിലാന്‍ഡിനെ ഒരു ദയയും കൂടാതെ തകര്‍ത്തു തരിപ്പണമാക്കുകയാണ് ആതിഥേയരായ ഓസ്‌ട്രേലിയ. ആദ്യം പെര്‍ത്തില്‍ വെച്ച് കിവിപ്പടയെ കംഗാരുക്കള്‍ നാണം കെടുത്തി. 296 റണ്‍സിന്റെ വമ്പന്‍ തോല്‍വിയാണ് സന്ദര്‍ശകര്‍ ഏറ്റുവാങ്ങിയത്.

ടോസ് ന്യൂസിലാൻഡിന്

എന്തായാലും പെര്‍ത്തിലെ തോല്‍വിക്ക് മെല്‍ബണില്‍ ന്യൂസിലാന്‍ഡ് കണക്ക് തീര്‍ക്കുമെന്ന് ക്രിക്കറ്റ് ലോകം കരുതി. എന്നാല്‍ കളി മൂന്നാം ദിനത്തിലേക്ക് കടക്കുമ്പോള്‍ പരാജയഭീതി കെയ്ന്‍ വില്യംസണിന്റെ മുഖത്ത് ഒരിക്കല്‍ക്കൂടി നിഴലിക്കുന്നത് കാണാം.ബോക്‌സിങ് ഡേയില്‍ ടോസ് നേടിയത് ന്യൂസിലാന്‍ഡാണ്. രണ്ടാമതൊന്ന് ആലോചിച്ചില്ല, ഓസ്‌ട്രേലിയയെ കെയ്ന്‍ വില്യംസണ്‍ ബാറ്റിങ്ങിന് അയച്ചു. ഓസീസ് ഓപ്പണര്‍മാരെ പെട്ടെന്നുതന്നെ മടക്കി കിവി ബൗളര്‍മാര്‍ ഉദ്ദേശം വ്യക്തമാക്കി.

ഓസീസിന്റെ നെടുംതൂൺ

നെയ്ല്‍ വാഗ്നറും ട്രെന്‍ഡ് ബൗള്‍ട്ടും കോളിന്‍ ഡിഗ്രാന്‍ഡോമും അവസരത്തിനൊത്ത് ഉയര്‍ന്നു; ഓസീസ് സംഘം പ്രതിരോധത്തിലായി. എന്നാല്‍ രണ്ടാം ദിവസം ചിത്രം പാടെ മാറി. ആദ്യ ദിനം നാലിന് 257 കുറിച്ച ഓസ്‌ട്രേലിയ രണ്ടാം ദിനം 467 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ സ്‌കോര്‍ബോര്‍ഡില്‍ പടച്ചുയര്‍ത്തി. 114 റണ്‍സെടുത്ത ട്രാവിസ് ഹെഡും 79 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തുമാണ് ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന് നെടുംതൂണായത്.

കൂറ്റൻ ലീഡ്

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലാന്‍ഡിനാകട്ടെ, ഒന്നു പൊരുതാന്‍ പോലും സാവകാശം കിട്ടിയില്ല. 55 ഓവറില്‍ 148 റണ്‍സ് അടിച്ചെടുത്തപ്പോഴേക്കും പത്തു വിക്കറ്റുകളും കൊഴിഞ്ഞു. പാറ്റ് കമ്മിന്‍സ് - ജെയിംസ് പാറ്റിന്‍സണ്‍ - മിച്ചല്‍ സ്റ്റാര്‍ക്ക് ത്രയം കിവി ബാറ്റിങ് നിരയുടെ അടിവേരിളക്കി. എന്തായാലും രണ്ടാം ഇന്നിങ്‌സില്‍ 400 -ൽപ്പരം റണ്‍സിന്റെ കൂറ്റന്‍ ലീഡ് ഓസ്‌ട്രേലിയ നേടിക്കഴിഞ്ഞു.

Most Read: ഇന്ത്യയിലേക്ക് ഒരു ക്രിക്കറ്റ് ടീമിനേയും അയക്കരുതെന്ന് മുന്‍ പാക് താരം മിയാന്‍ദാദ്

ന്യൂസിലാൻഡ് ജയിക്കില്ല

ഇതേസമയം, ബോക്‌സിങ് ഡേ ടെസ്റ്റില്‍ ന്യൂസിലാന്‍ഡിന് ജയിക്കാന്‍ കഴിയില്ലെന്നാണ് മുന്‍ ഓസീസ് നായകന്‍ മാര്‍ക്ക് വോയുടെ വിലയിരുത്തല്‍. ടീമിലെ സ്പിന്നര്‍ മിച്ചല്‍ സാന്‍ടറിന്റെ ദാരുണമായ പ്രകടനം ന്യൂസിലാന്‍ഡിന്റെ തോല്‍വിക്കുള്ള മൂലകാരണമായി ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആദ്യ ഇന്നിങ്‌സില്‍ 20 ഓവര്‍ എറിഞ്ഞ സാന്‍ടര്‍ 82 റണ്‍സാണ് വിട്ടുകൊടുത്തത്. താരം ഒരു വിക്കറ്റുപോലും വീഴ്ത്തിയുമില്ല.

ടെസ്റ്റിന് അനുയോജ്യനല്ല

ന്യൂസിലാന്‍ഡിനെ സംബന്ധിച്ച് ഇതൊരു വലിയ വിഷയമാണ്. ടെസ്റ്റില്‍ ടീം നിരന്തരം തോല്‍ക്കുന്നതിന് കാരണം സാന്‍ടറാണെന്ന് ഫോക്‌സ് സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ മാര്‍ക്ക് വോ പറഞ്ഞു.

Most Read: 2019ല്‍ ടീം ഇന്ത്യയുടെ പ്രധാന വീക്ക്‌നെസ് അതു തന്നെ... 21 തവണ 'ജീവന്‍' തിരികെ നല്‍കി

ടെസ്റ്റ് കളിക്കാന്‍ സാന്‍ടര്‍ അനുയോജ്യനല്ല. ഓര്‍ത്തഡോക്‌സ് ബൗളര്‍മാര്‍ പൊതുവേ പന്തിന്റെ ലൈനും ലെങതും പാലിക്കാറുണ്ട്. എന്നാല്‍ സാന്‍ടറില്‍ ഇതു കാണാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ പന്തുകള്‍ ഏറെ കുത്തിതിരിയാറില്ല. മാത്രമല്ല, സാന്‍ടറിന്റെ ഓവറുകളില്‍ ഷോര്‍ട്ട് ലെങ്തുള്ള പന്തുകള്‍ ഒത്തിരി കാണാം. എതിരാളികള്‍ക്ക് അനായാസം റണ്‍സ് വിട്ടുകൊടുക്കുകയാണ് അദ്ദേഹം. ടെസ്റ്റിനെക്കാളുപരി ഏകദിന ഫോര്‍മാറ്റിന് പറ്റിയ ബൗളറാണ് മിച്ചല്‍ സാന്‍ടറെന്ന് മാര്‍ക്ക് വോ അഭിപ്രായപ്പെട്ടു.

സിഡ്നിയിൽ കളിപ്പിക്കുമോ?

ഓസ്‌ട്രേലിയയില്‍ കളിക്കാന്‍ വരുമ്പോള്‍ ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ ടീമിലുണ്ടായിരിക്കണം. അല്ലെങ്കില്‍ വിക്കറ്റെടുക്കാന്‍ കഴിവുള്ള ബൗളറേ വേണം ക്യാപ്റ്റന്‍ കൂടെക്കൂട്ടാന്‍. നിലവില്‍ മിച്ചല്‍ സാന്‍ടര്‍ ന്യൂസിലാന്‍ഡ് ടീമിനെ സഹായിക്കുന്നില്ല. ഇനി നടക്കാനിരിക്കുന്ന സിഡ്‌നി ടെസ്റ്റില്‍ സാന്‍ടര്‍ ന്യൂസിലാന്‍ഡ് പ്ലേയിങ് ഇലവനില്‍ കളിക്കുമോയെന്ന് കണ്ടറിയണം. ഒരുപക്ഷെ സാന്‍ടറിന് പകരം മറ്റൊരു ലെഗ് സ്പിന്നറെ കളിപ്പിക്കുന്നതാകും കൂടുതല്‍ ഉചിതം, മാര്‍ക്ക് വോ കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, December 28, 2019, 12:33 [IST]
Other articles published on Dec 28, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+