Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയിലേക്ക് ഒരു ക്രിക്കറ്റ് ടീമിനേയും അയക്കരുതെന്ന് മുന്‍ പാക് താരം മിയാന്‍ദാദ്

ദുബായ്: ഇന്ത്യയില്‍ നടന്നുവരുന്ന പ്രതിഷേധങ്ങള്‍ക്കിടെ ഇന്ത്യയ്‌ക്കെതിരെ ആഞ്ഞടിച്ച് മുന്‍ പാക് താരം ജാവേദ് മിയാന്‍ദാദ്. ക്രിക്കറ്റ് രാജ്യങ്ങള്‍ ഇന്ത്യയെ ബഹിഷ്‌കരിക്കണമെന്ന് ഒരു വീഡിയോയിലൂടെ മിയാന്‍ദാദ് ആവശ്യപ്പെട്ടു. പൗരത്വ നിയമത്തിന്റെ പേരില്‍ ഇന്ത്യയെങ്ങും പ്രതിഷേധം നടന്നുവരുന്നതിനാല്‍ ക്രിക്കറ്റ് കളിക്കുന്ന രാജ്യങ്ങള്‍ ഇന്ത്യയില്‍ പോകാതിരിക്കാന്‍ ഐിസിസി ഇടപെടണമെന്നും മിയാന്‍ദാദ് പറയുന്നുണ്ട്.

ഇന്ത്യയില്‍ ഇപ്പോള്‍ എന്താണ് നടക്കുന്നതെന്ന് നാം കാണുന്നുണ്ട്. ഐസിസി ഇടപെടേണ്ട സമയമാണിത്. ഇന്ത്യയില്‍ വംശീയ അധിക്ഷേപമാണ് നടക്കുന്നത്. കാശ്മീരികളേയും മുസ്ലീങ്ങളേയും അവര്‍ സ്വീകരിക്കുന്നില്ല. കായികപ്രേമികള്‍ ഇക്കാര്യം ഉയര്‍ത്തിക്കൊണ്ടുവരണം. ഇന്ത്യയ്‌ക്കെതിരെ രാജ്യങ്ങള്‍ അണിനിരക്കേണ്ട സമയമാണിതെന്നും ലോകത്തെ എല്ലാ രാജ്യങ്ങളും ഇത് കാണുന്നുണ്ടെന്നും മിയാന്‍ദാദ് പറഞ്ഞു.

javedmiandad

ലാഹോറില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെതിരെ തീവ്രവാദി ആക്രണമമുണ്ടായതിനെ തുടര്‍ന്ന് ക്രിക്കറ്റ് രാജ്യങ്ങള്‍ പാക്കിസ്ഥാനെ ബഹിഷ്‌കരിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം അടുത്തിടെ ശ്രീലങ്കയാണ് പാക്കിസ്ഥാനില്‍ ക്രിക്കറ്റ് പരമ്പരയ്‌ക്കെത്തിയത്. ഐസിസി മുന്നിലേക്ക് വന്ന് ഇന്ത്യയ്‌ക്കെതിരെ ശബ്ദമുയര്‍ത്തണമെന്നാണ് ഇപ്പോള്‍ മിയാന്‍ദാദിന്റെ ആവശ്യം. ഇന്ത്യ സുരക്ഷിതമായ രാജ്യമല്ലെന്നും മിയാന്‍ദാദ് ആരോപിക്കുന്നു. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എഹ്‌സാന്‍ മാനിയും വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.

Story first published: Friday, December 27, 2019, 17:04 [IST]
Other articles published on Dec 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+