വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ജോണ്‍ടി റോഡ്‌സിനെ പരിഗണിച്ചില്ല, കാരണം വെളിപ്പെടുത്തി ബിസിസിഐ

ജോണ്‍ടി റോഡ്‌സിനെ പോലും പരിഗണിക്കാതെ BCCI | Oneindia Malayalam

മുംബൈ: ബാറ്റിങ്, ബോളിങ്, ഫീല്‍ഡിങ് പരിശീലക സ്ഥാനത്തേക്ക് യോഗ്യതയുള്ളവരുടെ ചുരുക്കപ്പട്ടിക വ്യാഴാഴ്ച്ച വൈകിയാണ് ബിസിസിഐ പുറത്തുവിട്ടത്. നിലവിലെ ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബംഗാറിന് മാത്രം പട്ടികയില്‍ ഇടംപിടിക്കാനായില്ല. ലോകകപ്പിലെ തോല്‍വിയും നാലാം നമ്പറില്‍ അനുയോജ്യനായ ബാറ്റ്‌സ്മാനെ കണ്ടെത്താന്‍ കഴിയാഞ്ഞതും ബംഗാറിന്റെ പ്രതിച്ഛായയില്‍ കരിനിഴല്‍ വീഴ്ത്തി.

ബംഗാറിന് പകരം റാത്തൂർ

ബംഗാറിന് പകരം റാത്തൂർ

ബാറ്റിങ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചവരില്‍ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിക്രം റാത്തൂറിനാണ് പ്രഥമ പരിഗണനയെന്ന് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. ഇതേസമയം ബോളിങ്, ഫീല്‍ഡിങ് പരിശീലക സ്ഥാനത്തേക്ക് ഭരത് അരുണും ആര്‍ ശ്രീധറും തുടരാനാണ് സാധ്യത. എംഎസ്‌കെ പ്രസാദ് നയിക്കുന്ന ദേശീയ സെലക്ഷന്‍ കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

ലോകോത്തര പരിശീലകൻ

ലോകോത്തര പരിശീലകൻ

ഇത്തവണ ഇന്ത്യയുടെ ഫീല്‍ഡിങ് പരിശീലകനാവാന്‍ അപേക്ഷ നല്‍കിയവരുടെ കൂട്ടത്തില്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജോണ്‍ടി റോഡ്‌സുമുണ്ടായിരുന്നു. എന്നാല്‍ ചുരുക്കപ്പട്ടികയില്‍ ജോണ്‍ടി റോഡ്‌സിന്റെ പേരില്ലാതെ പോയത് ക്രിക്കറ്റ് ആരാധകരെ അത്ഭുതപ്പെടുത്തി. നിലവിലെ ഫീല്‍ഡിങ് പരിശീലകന്‍ ആര്‍ ശ്രീധര്‍, ലോകത്തെ ഏറ്റവും മികച്ച പരിശീലകരില്‍ ഒരാളാണെന്നാണ് എംഎസ്‌കെ പ്രസാദ് അറിയിച്ചത്.

കാരണം

കാരണം

ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിങ് മികവു ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ശ്രീധറിന് കഴിഞ്ഞിട്ടുണ്ട്. ഇക്കാരണത്താല്‍ മറ്റൊരു ഫീല്‍ഡിങ് പരിശീലകനെ കുറിച്ച് ചിന്തിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് എംഎസ്‌കെ പ്രസാദ് വ്യക്തമാക്കി.

ഫീല്‍ഡിങ് പരിശീലക സ്ഥാനത്തേക്ക് ജോണ്‍ടി റോഡ്‌സിനെ പരിഗണിക്കാഞ്ഞതിന് കാരണവും ദേശീയ സെലക്ഷന്‍ കമ്മിറ്റി നല്‍കുന്നുണ്ട്. ദേശീയ ക്രിക്കറ്റ് അക്കാദമി താരങ്ങളെയും ഇന്ത്യ എ ലെവല്‍ ടീമുകളെയും പരിശീലിപ്പിക്കാന്‍ ഫീല്‍ഡിങ് പരിശീലകന്‍ ബാധ്യസ്തനാണ്. ഇക്കാരണത്താല്‍ ജോണ്‍ടി റോഡ്‌സിന് ഈ ചുമതല ചേരില്ല — കമ്മിറ്റി അറിയിച്ചു.

വിന്‍ഡീസില്‍ നേരത്തേ വിക്കറ്റ് കൊയ്ത്ത്, എന്നിട്ടും അശ്വിന്‍ ഔട്ട്... കാരണം വെളിപ്പെടുത്തി രഹാനെ

ശാസ്ത്രിയുടെ പിന്തുണ

ശാസ്ത്രിയുടെ പിന്തുണ

ആര്‍ ശ്രീധറിന് പുറമെ അഭയ് ശര്‍മ്മ, ടി ദിലീപ് എന്നിവരെയാണ് ഫീല്‍ഡിങ് പരിശീലക സ്ഥാനത്തേക്കുള്ള ചുരുക്കപ്പട്ടികയില്‍ സെലക്ഷന്‍ കമ്മിറ്റി ഉള്‍പ്പെടുത്തിയത്. നേരത്തെ ആര്‍ ശ്രീധറിനെ പിന്തുണച്ച് മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിതന്നെ രംഗത്തെത്തിയിരുന്നു. നിലവില്‍ വിന്‍ഡീസ് പര്യടനത്തിന്റെ ഭാഗമായി ഇന്ത്യന്‍ ടീമിനൊപ്പമാണ് സഞ്ജയ് ബംഗാറും ആര്‍ ശ്രീധറും ഭരത് അരുണും.

ടെസ്റ്റില്‍ ഇന്ത്യയുടെ ഓപ്പണറാവേണ്ടത് ഈ താരം, കോലിക്ക് ഗാംഗുലിയുടെ നിര്‍ദ്ദേശം

ശാസ്ത്രിക്കാലം

ശാസ്ത്രിക്കാലം

കപില്‍ ദേവ് അധ്യക്ഷനായ ക്രിക്കറ്റ് ഉപദേശക സമിതി കഴിഞ്ഞയാഴ്ച്ചയാണ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി രവി ശാസ്ത്രിയെ തിരഞ്ഞെടുത്തത്. രണ്ടു വര്‍ഷത്തേക്കാണ് കരാര്‍. 2021 ട്വന്റി-20 ലോകകപ്പ് വരെ ശാസ്ത്രി ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി തുടരും.

Story first published: Friday, August 23, 2019, 11:08 [IST]
Other articles published on Aug 23, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X