മണിക്കൂറില്‍ 161.3 കിലോമീറ്റര്‍ വേഗം, എന്നിട്ടും അക്തറിന്റെ റെക്കോര്‍ഡ് ഐസിസി തള്ളി — കാരണമിതാണ്
ഒരു കാലത്ത് ബാറ്റ്‌സ്മാന്മാരുടെ പേടി സ്വപ്‌നമായിരുന്നു ശുഐബ് അക്തര്‍. തുറിച്ച നോട്ടം. അങ്ങകലെ നിന്നുള്ള ഓടിവരവ്. സര്‍വശക്തിയും ഉപയോഗിച്ചുള്ള 'ഏറ്'. റാവല്‍പിണ്ടി എക്‌സ്പ്രസിന് മുന്നില്‍ നിലംപതിക്കാത്ത ബാറ്റ്‌സ്മാന്‍മാര്‍ ക്രിക്കറ്റില്‍ അപൂര്‍വം. 18 വര്‍ഷം മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 2002 ഏപ്രില്‍ 27 -നായിരുന്നു ശുഐബ് അക്തറിന്റെ വേഗത്തില്‍ ക്രിക്കറ്റ് ലോകം ഞെട്ടിത്തരിച്ചത്.

അന്ന് ലാഹോര്‍ ഏകദിനത്തിനിടെ അക്തര്‍ എറിഞ്ഞ പന്തുകണ്ട് ന്യൂസിലാന്‍ഡ് താരം ക്രെയ്ഗ് മക്മില്ലന്‍ പകച്ചുപോയി. മണിക്കൂറില്‍ 161.3 കിലോമീറ്റര്‍ വേഗം. കണ്ണുചിമ്മും മുന്‍പേ പന്തു മൂളിപ്പാഞ്ഞു. എന്നാല്‍ ഈ വേഗം ഔദ്യോഗികമായി അംഗീകരിക്കാന്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ തയ്യാറായില്ല. കാരണമെന്തെന്നോ? സ്‌പോണ്‍സര്‍ കമ്പനികളിലൊന്ന് നല്‍കിയ സ്പീഡ് ഗണ്‍ ഉപയോഗിച്ചായിരുന്നു അന്നത്തെ മത്സരത്തില്‍ പന്തുകളുടെ വേഗം അളന്നത്.

ഐസിസിയുടെ നിയമപുസ്തകത്തില്‍ ഇതു ചട്ടലംഘനമാണ്. ഈ കാരണംകൊണ്ട് ലാഹോര്‍ ഏകദിനത്തില്‍ 160 കിലോമീറ്റര്‍ വേഗംതൊട്ട അക്തറിന്റെ പന്ത് റെക്കോര്‍ഡുകളുടെ പുസ്തകത്തില്‍ കയറാതെ പോയി. എന്നാല്‍ അക്തര്‍ നിരാശപ്പെട്ട് പിന്മാറിയില്ല. ഏറെക്കഴിയും മുന്‍പുതന്നെ രണ്ടാമതൊരിക്കല്‍ക്കൂടി അക്തര്‍ 160 കിലോമീറ്റര്‍ വേഗം കുറിച്ചു.

2003 ലോകകപ്പിലായിരുന്നു ഈ സംഭവം. കേപ്പ് ടൗണില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ഗ്രൂപ്പ് എ മത്സരത്തില്‍ വേഗംകൊണ്ട് റാവല്‍പിണ്ടി എക്്‌സ്പ്രസ് വീണ്ടും വിസ്മയിപ്പിച്ചു. അന്ന് അക്തറിന്റെ പന്ത് 161.3 കിലോമീറ്റര്‍ വേഗത്തിലാണ് പാഞ്ഞത്. ലോക റെക്കോര്‍ഡ് കുറിച്ചതിന്് പിന്നാലെ ഐസിസിയോടുള്ള രോഷവും താരം മറച്ചുവെച്ചില്ല. 'ആരുടെ സ്പീഡ് ഗണാണെന്നും നോക്കി വേഗം അളക്കുന്നതില്‍ നിരാശയുണ്ട്. എന്നാല്‍ പ്രതിസന്ധികളെ മറികടന്ന് ലോകറെക്കോര്‍ഡ് സ്ഥാപിക്കാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ട്', അക്തര്‍ വ്യക്തമാക്കി.
Most Read: ടി20യില്‍ ധോണിക്കെതിരേ ബൗള്‍ ചെയ്യാന്‍ ഭയം... ഇത്രയും അപകടകാരി വേറെയില്ല — അശ്വിന്‍

ഇപ്പോഴും ശുഐബ് അക്തറാണ് ഏറ്റവും വേഗമേറിയ പന്തിന്റെ ഉടമ. ഓസ്‌ട്രേലിയന്‍ താരങ്ങളായ ഷോണ്‍ ടെയ്റ്റും ബ്രെറ്റ് ലീയും വേഗറെക്കോര്‍ഡ് തിരുത്തുമെന്ന് പലകുറി തോന്നിച്ചെങ്കിലും കിരീടം ഇപ്പോഴും അക്തറില്‍ ഭദ്രം. നേരത്തെ, ഇടംകയ്യന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കും 160 കിലോമീറ്റര്‍ വേഗം തൊട്ടിരുന്നു. 2011 -ലാണ് ശുഐബ് അക്തര്‍ രാജ്യാന്തര ക്രിക്കറ്റിനോട് വിട പറഞ്ഞത്. കളി മതിയാക്കുമ്പോള്‍ 444 വിക്കറ്റുകള്‍ അക്തര്‍ സ്വന്തം പേരില്‍ ചേര്‍ത്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications