Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അത് ഔട്ട് തന്നെ, സച്ചിന്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്... ഇപ്പോഴും വേട്ടയാടുന്നു- പാക് സ്പിന്നര്‍

കറാച്ചി: ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മില്‍ നടന്ന 2011ലെ ലോകകപ്പിന്റെ ക്ലാസിക്ക് സെമി ഫൈനല്‍ ആരാധര്‍ മറന്നു കാണില്ല. മൊഹാലിയില്‍ നടന്ന ക്രിക്കറ്റിലെ ഈ എല്‍ ക്ലാസിക്കോയില്‍ ഇരുടീമുകളും തമ്മിലുള്ള വ്യത്യാസം ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു. 115 പന്തില്‍ 11 ബൗണ്ടറികളോടെ ടീമിന്റെ ടോപ്‌സ്‌കോററായ സച്ചിന്‍ കളിയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സെമിയില്‍ 29 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം.

അന്നു 23 റണ്‍സെടുത്തു നില്‍ക്കെ പാക് സ്പിന്നര്‍ സഈദ് അജ്മല്‍ സച്ചിനെ വിക്കറ്റിനു മുന്നില്‍ കുരുക്കിയിരുന്നു. അംപയര്‍ ഇയാന്‍ ഗൗള്‍ഡ് തുടര്‍ന്ന് ഔട്ട് വിളിച്ചെങ്കിലും ഡിഎആര്‍സിന്റെ സഹായം തേടുകയായിരുന്നു. തേര്‍ഡ് അംപയറുടെ തീരുമാനം നോട്ടൗട്ടെന്നായിരുന്നു. സച്ചിന്‍ അന്ന് ഔട്ടായിരുന്നുവെന്നാണ് താന്‍ ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നതെന്നു അജ്മല്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം അന്നു കളി നിയന്ത്രിച്ച അംപയര്‍ ഗൗള്‍ഡും സമാനമായ അഭിപ്രായപ്രകടനം നടത്തിയിരുന്നു. ഇപ്പോള്‍ ചോദിച്ചാലും അത് ഔട്ട് തന്നെ ആണെന്നായിരുന്നു ഗൗള്‍ഡ് പറഞ്ഞത്.

100 ശതമാനം ഉറപ്പ്

100 ശതമാനം ഉറപ്പ്

ആ പന്ത് സ്‌ട്രെയിറ്റായി വിക്കറ്റില്‍ കൊള്ളേണ്ടതായിരുന്നുവെന്ന് അജ്മല്‍ വ്യക്തമാക്കി. സച്ചിന്‍ ഔട്ടാണമെന്ന് തനിക്കു അന്ന് 100 ശതമാനവും ഉറപ്പുമായിരുന്നു. ഷാഹിദ് അഫ്രീഡി, കമ്രാന്‍ അക്മല്‍, വഹാബ് റിയാസ് തുടങ്ങിയ സഹതാരങ്ങളെല്ലാം അന്നു സച്ചിന്‍ ഔട്ടാണോയെന്നു തന്നോടു ചോദിച്ചിരുന്നു. അതെ സച്ചിന്‍ ഔട്ടാണെന്നായിരുന്നു അവരോട് പറഞ്ഞതെന്നും അജ്മല്‍ വിശദമാക്കി
തേര്‍ഡ് അംപയര്‍ നോട്ടൗട്ട് വിധിച്ചപ്പോള്‍ തന്റെ ഹൃദയം തകര്‍ന്നു പോയതായും സ്പിന്നര്‍ വെളിപ്പെടുത്തി.

സച്ചിന്റെ ഇന്നിങ്‌സ്

സച്ചിന്റെ ഇന്നിങ്‌സ്

ടെസ്റ്റ് ക്രിക്കറ്റില്‍ സച്ചിനെതിരേ ബൗള്‍ ചെയ്യാന്‍ ഒരിക്കല്‍പ്പോലും അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ നിശ്ചിത ഓവറില്‍ സച്ചിനെതിരേ കളിക്കുമ്പോഴെല്ലാം ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കാറുണ്ടെന്നും ഒരു ടെലിവിഷന്‍ ചാനലിനോടു അജ്മല്‍ പറഞ്ഞു.
ഏറ്റവുമധികം നിരാശപ്പെടുത്തുന്ന കാര്യം അന്നു പാകിസ്താന്‍ സെമി ഫൈനലില്‍ പരാജയപ്പെട്ടുവെന്നതാണ്. സച്ചിന്‍ നേടിയ 85 റണ്‍സായിരുന്നു അന്നു കളിയില്‍ നിര്‍ണായകമായതെന്നും അജ്മല്‍ ചൂണ്ടിക്കാട്ടി.

ഭാഗ്യം സച്ചിനൊപ്പം

ഭാഗ്യം സച്ചിനൊപ്പം

ഇന്നും അംപയറുടെ അന്നത്തെ തീരുമാനം തന്നെ വേട്ടയാടുന്നു. ഒരുപക്ഷെ അന്നു ഭാഗ്യം സച്ചിനൊപ്പമായിരിക്കാം. അതുകൊണ്ടാണ് അത്രയും നിര്‍ണായകമായ ഇന്നിങ്‌സ് അന്നു സച്ചിന് കളിക്കാന്‍ സാധിച്ചതെന്നും അജ്മല്‍ അഭിപ്രായപ്പെട്ടു.
2009 മുതല്‍ 14 വരെ പാകിസ്താനു വേണ്ടി 35 ടെസ്റ്റുകള്‍ കളിച്ചിട്ടള്ള സ്പിന്നര്‍ 178 വിക്കറ്റുകളെടുത്തിട്ടുണ്ട്. 113 ഏകദിനങ്ങളില്‍ നിന്നും 183ഉം 64 ടി20കളില്‍ നിന്നും 85ഉം വിക്കറ്റുകള്‍ അജ്മലിന്റെ പേരിലുണ്ട്. 2014ല്‍ സംശയാസ്പദമായ ബൗളിങ് ആക്ഷന്റെ പേരില്‍ അജ്മല്‍ കുടുങ്ങിയിരുന്നു. എന്നാല്‍ ആക്ഷനില്‍ കാര്യമായ മാറ്റം വരുത്താന്‍ സാധിക്കാതിരുന്ന താരം 2017ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു.

ഗൗള്‍ഡിന്റെ വാക്കുകള്‍

ഗൗള്‍ഡിന്റെ വാക്കുകള്‍

ടെലിവിഷന്‍ റീപ്ലേ കണ്ടപ്പോള്‍ അജ്മലിന്റെ പന്ത് ലൈനിലാണ് ചെന്നു പതിക്കുന്നതെന്നാണ് തനിക്കു മനസ്സിലായതെന്നു ഗൗള്‍ഡ് പറയുന്നു.
'ഹോക്ക് ഐ' സാങ്കേതികവിദ്യ സഹായം തേടിയപ്പോള്‍ പന്ത് ലെഗ് സ്റ്റംപിനെ തൊടുന്നില്ലെന്നാണ് കണ്ടെത്തിയത്. അജ്മലിന്റെ പന്തിന് വേഗം കൂടുതലായിരുന്നു. സച്ചിന്റെ ലെഗ് പാഡില്‍ ചെന്നിടിച്ച് പന്ത് സ്‌ക്വയര്‍ ലെഗിലേക്ക് തെറിക്കുന്നതാണ് അന്നു കണ്ടത്. ഇതേ തുടര്‍ന്നായിരുന്നു സച്ചിനെതിരേ അന്നു ഔട്ട് വിധിച്ചത്. അന്നത്തെ തീരുമാനത്തില്‍ തന്നെ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണെന്നും അംപയര്‍ വിശദമാക്കി.

Story first published: Tuesday, April 28, 2020, 14:04 [IST]
Other articles published on Apr 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+