
രണ്ടു വര്‍ഷം മുന്‍പ് ശ്രീലങ്കയ്ക്ക് എതിരെയാണ് ടെസ്റ്റില്‍ താരം അരങ്ങേറ്റം കുറിച്ചത്. ആധുനിക ക്രിക്കറ്റിന്റെ താളമറിയുന്ന പ്രതിഭാശാലിയായൊരു ഓള്‍റൗണ്ടറെ ഇന്ത്യ കണ്ടെത്തിയെന്ന് മാധ്യമങ്ങള്‍ അന്ന് വാഴ്ത്തി. തൊട്ടടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ ചെന്ന് അഞ്ചു വിക്കറ്റ് നേട്ടം കൊയ്തതോടെ ഏവരും കരുതി ടെസ്റ്റ് ടീമില്‍ പാണ്ഡ്യ സ്ഥാനം ഉറപ്പിച്ചെന്ന്. പക്ഷെ അവിടുന്നിങ്ങോട്ട് ടെസ്റ്റില്‍ അപൂര്‍വമായി മാത്രമേ താരം ഇന്ത്യയ്ക്ക് വേണ്ടി ഇറങ്ങിയിട്ടുള്ളൂ.

ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ടീമിലുണ്ടായിരുന്നെങ്കിലും കളിക്കാന്‍ അവസരം കിട്ടിയില്ല. വിന്‍ഡീസ് പര്യടനത്തിലാകട്ടെ സെലക്ടര്‍മാര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ മാറ്റി നിര്‍ത്തുകയും ചെയ്തു. ഇപ്പോള്‍ ഇന്ത്യ– ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലും ഹാര്‍ദ്ദിക്കിനെ ഉള്‍പ്പെടുത്തേണ്ടെന്നാണ് സെലക്ടര്‍മാര്‍ കൈക്കൊണ്ട തീരുമാനം. ഇതിന് കൃത്യമായ കാരണം സെലക്ടര്‍മാരുടെ പക്കലുണ്ട്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നടക്കുന്ന ടെസ്റ്റ് മത്സരങ്ങളില്‍ പേസ് ബൗള്‍ ചെയ്യുന്നൊരു ഓള്‍റൗണ്ടറുടെ ആവശ്യം ടീമിനില്ലെന്ന് എംഎസ്‌കെ പ്രസാദ് വ്യക്തമാക്കി.

ഇതേസമയം, ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടക്കുന്ന ട്വന്റി-20 പരമ്പരയില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഇന്ത്യന്‍ പക്ഷത്തുണ്ട്.കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് – സെപ്തംബര്‍ കാലയളവില്‍ നടന്ന ഇംഗ്ലണ്ട് പര്യടനത്തിലായിരുന്നു ഹാര്‍ദ്ദിക് പാണ്ഡ്യ ഏറ്റവും അവസാനമായി ടെസ്റ്റ് കളിച്ചത്. സതാംപ്ടണ്‍ ടെസ്റ്റിന് ശേഷം ടെസ്റ്റ് കുപ്പായമണിയാന്‍ താരത്തിന് ഇതുവരെയും അവസരം ലഭിച്ചിട്ടില്ല. 2017 ജൂണില്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം കരിയറില്‍ 11 ടെസ്റ്റ് മത്സരങ്ങളാണ് ഹാര്‍ദ്ദിക് പാണ്ഡ്യ ആകെ കളിച്ചിരിക്കുന്നത്.
ആഷസ്: സ്മിത്തിനെക്കൊണ്ട് തോറ്റു... വീണ്ടും ഫിഫ്റ്റി, ഇന്‍സിയുടെ റെക്കോര്‍ഡ് തകര്‍ന്നു

31.29 റണ്‍സ് എന്ന ബാറ്റിങ് ശരാശരിയില്‍ 532 റണ്‍സ് താരം ടെസ്റ്റില്‍ സമ്പാദിച്ചിട്ടുണ്ട്. ഇതില്‍ ഒരു സെഞ്ചുറിയും നാലു അര്‍ധ സെഞ്ചുറികളും പെടും. ഒരുതവണ അഞ്ചു വിക്കറ്റ് നേട്ടം കുറിച്ചതുള്‍പ്പെടെ 17 വിക്കറ്റുകളും ടെസ്റ്റില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ വീഴ്ത്തിയിട്ടുണ്ട്.
അടിമുടി മാറിയിട്ടും സര്‍ഫ്രാസ് കസേര കാത്തു... പാക് ക്യാപ്റ്റനായി നിലനിര്‍ത്തി, കൂട്ടിന് ബാബറും

ഇതൊക്കെയാണെങ്കിലും കരിയറില്‍ ഒരിക്കല്‍ മാത്രമാണ് ഇന്ത്യന്‍ മണ്ണില്‍ വെച്ച് താരം ടെസ്റ്റ് കളിച്ചത്. കഴിഞ്ഞവര്‍ഷം ജൂണില്‍ അഫ്ഗാനിസ്താന് എതിരെയായിരുന്നു ഇത്. അന്ന് ആദ്യ ഇന്നിങ്‌സില്‍ 71 റണ്‍സ് താരം നേടുകയുണ്ടായി. എന്നാല്‍ മത്സരത്തില്‍ വിക്കറ്റുകള്‍ കണ്ടെത്താന്‍ ഹാര്‍ദ്ദിക്കിനായില്ല. ദക്ഷിണാഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം നവംബറില്‍ ബംഗ്ലാദേശുമായാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് അങ്കം.


Click it and Unblock the Notifications