Ind vs Aus: ധവാനൊപ്പം ഓപ്പണ്‍ ചെയ്യുമോ? ഇഷ്ട ബാറ്റിങ് പൊസിഷനെക്കുറിച്ച് രാഹുല്‍
ഓസ്‌ട്രേലിയക്കെതിരേ വെള്ളിയാഴ്ച ആരംഭിക്കുന്ന ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മയുടെ അസാന്നിധ്യത്തില്‍ ശിഖര്‍ ധവാന്റെ ഓപ്പണിങ് പങ്കാളി ആരാവും? പലരുടെയും പേരുകള്‍ ഈ സ്ഥാനത്തേക്കു ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, കെഎല്‍ രാഹുല്‍ എന്നിവരാണ് ഈ സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നത്.
നിശ്ചിത ഓവര്‍ ടീമില്‍ ഇന്ത്യയുടെ സ്ഥിരം സാന്നിധ്യമായി മാറിയ രാഹുല്‍ ഇപ്പോള്‍ വിക്കറ്റ് കീപ്പറുടെ അധികച്ചുമതല കൂടി നിര്‍വഹിക്കുണ്ട്. റിഷഭ് പന്ത് നിരാശപ്പെടുത്തിയതോടെയാണ് രാഹുലിനെ ഈ ദൗത്യം ഇന്ത്യയേല്‍പ്പിച്ചത്. ഇതു ക്ലിക്കാവുകയും ചെയ്തു. തുടര്‍ന്നു രാഹുലിനെ തന്നെ ടി20, ഏകദിനം എന്നിവയില്‍ ഇന്ത്യ വിക്കറ്റ് കീപ്പറാക്കുകയായിരുന്നു. ഓസീസ് പര്യടനത്തില്‍ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് രാഹുല്‍.

ബാറ്റിങ് ഓര്‍ഡര്‍
ഓരോ ഫോര്‍മാറ്റും അനുസരിച്ചായിരിക്കും ബാറ്റിങ് ഓര്‍ഡര്‍ തീരുമാനിക്കുകയെന്നു രാഹുല്‍ വ്യക്തമാക്കി. ടീമിന് ഏറ്റവും മികച്ച കോമ്പിനേഷന്‍ ഏതായിരിക്കുമെന്നതു കൂടി പരിഗണിച്ച ശേഷമേ തീരുമാനം എടുക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
മുന്‍നിരയാണ് തനിക്കു ഏറ്റവുമധികം യോജിക്കുകയെന്ന് കഴിഞ്ഞ ഐപിഎല്ലിലും രാഹുല്‍ അടിവരയിട്ടിരുന്നു. കിങ്‌സ് ഇലവന്‍ പഞ്ചാബിനായി ഓപ്പണ്‍ ചെയ്ത അദ്ദേഹം 650ലേറെ റണ്‍സ് അടിച്ചെടുത്ത് ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന് അവകാശിയാവുകയും ചെയ്തിരുന്നു.

ഏതു റോളിലും തയ്യാര്‍
ഇന്ത്യ അവസാനമായി കളിച്ച ഏകദിന പരമ്പരയില്‍ ഞാന്‍ വിക്കറ്റ് കാത്തിരുന്നു. അതില്‍ ഞാന്‍ സന്തുഷ്ടനുമാണ്. ടീം ഏതു റോള്‍ നല്‍കിയാലും അതിന് തയ്യാറാണെന്നും രാഹുല്‍ വ്യക്തമാക്കി.
രാഹുലിന് വിക്കറ്റ് കീപ്പിങ് കൂടി നല്‍കിയത് ടീമിനെ കൂടുതല്‍ സന്തുലിതമാക്കി മാറ്റിയിരുന്നു. സാഹചര്യമനുസരിച്ച് ഒരു അധിക ബൗളറെയോ, ബാറ്റ്‌സ്മാനെയോ അധികമായി കളിപ്പിക്കാന്‍ ഇതു ഇന്ത്യയെ സഹായിക്കുകയും ചെയ്തിരുന്നു. താന്‍ വിക്കറ്റ് കീപ്പറായതോടെ ടീമിന് അത് എക്‌സ്ട്രാ പോയിന്റ് കൂടിയാണ് സമ്മാനിക്കുന്നതെന്നു രാഹുല്‍ അഭിപ്രായപ്പെട്ടു.

മായങ്കും ഗില്ലും
രാഹുലിനെ മധ്യനിരയില്‍ കളിപ്പിക്കാന്‍ ഇന്ത്യ തീരുമാനിക്കുകയാണെങ്കില്‍ മായങ്ക്, ഗില്‍ എന്നിവരിലൊരാള്‍ക്കായിരിക്കും ഓപ്പണിങിലേക്കു നറുക്കുവീഴുക. നിലവില്‍ ടെസ്റ്റിലെ സ്ഥിരം ഓപ്പണറായ മായങ്കിനാണ് ഗില്ലിനേക്കാള്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. മല്‍സരപരിചയവും അതിവേഗം റണ്‍സെടുക്കാനുള്ള മിടുക്കും മായങ്കിന് മുതല്‍ക്കൂട്ടാണ്. ഗില്‍ സാങ്കേതികത്തികവുള്ള ബാറ്റ്‌സ്മാനാണെങ്കിലും അതിവേഗം റണ്‍സെടുക്കാനുള്ള ശേഷിയില്ല. മാത്രമല്ല അന്താരാഷ്ട്ര മല്‍സരങ്ങളില്‍ വേണ്ടത്ര അനുഭവസമ്പത്തുമില്ല.
കരുത്തരായ ഓസ്‌ട്രേലിയക്കെതിരേ ഒരു പരീക്ഷത്തിന് ഇന്ത്യ തയ്യാറാവാന്‍ സാധ്യതയില്ല. അതുകൊണ്ടു തന്നെ മായങ്കിനെ ധവാനോടൊപ്പം ഓപ്പണ്‍ ചെയ്യിക്കാന്‍ സാധ്യത കൂടുതലാണ്. കഴിഞ്ഞ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടി മിന്നുന്ന പ്രകടനം നടത്തിയതും മായങ്കിന് പ്ലസ് പോയിന്റാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications