Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: രാവിലെ തന്നെ ഞാന്‍ അതറിഞ്ഞു, തയ്യാറെടുപ്പും തുടങ്ങിയെന്ന് സൂര്യകുമാര്‍ യാദവ്

ഇഷാന്‍ കിഷാനു പിന്നാലെ ഇംഗ്ലണ്ടിനെതിരേയുള്ള ടി20 പരമ്പരയില്‍ ഇന്ത്യയുടെ മറ്റൊരു കണ്ടെത്തലായി മാറിയിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്. കരിയറിലെ ആദ്യ ഇന്നിങ്‌സില്‍ തകര്‍പ്പന്‍ ഫിഫ്റ്റിയുമായാണ് സൂര്യ വരവറിയിച്ചത്. മാന്‍ ഓഫ് ദി മാച്ചായും താരം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇംഗ്ലണ്ടിനെതിരായ നാലാം ടി20യില്‍ നായകന്‍ വിരാട് കോലിക്കു പകരം മൂന്നാം നമ്പറില്‍ ബാറ്റിങിന് ഇറങ്ങിയ സൂര്യ 31 ബോളില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 57 റണ്‍സ് അടിച്ചെടുത്താണ് പുറത്തായത്.

ഇന്ത്യ ജയിച്ച രണ്ടാം ടി20യിലൂടെയായിരുന്നു സൂര്യയുടെ അരങ്ങേറ്റം. പക്ഷെ ഈ മല്‍സരത്തില്‍ അദ്ദേഹത്തിനു ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല. മൂന്നാമത്തെ കളിയില്‍ ഒഴിവാക്കപ്പെട്ട സൂര്യയെ ഇന്ത്യ നിര്‍ണായകമായ നാലാമങ്കത്തില്‍ തിരിച്ചുവിളിക്കുകയായിരുന്നു. മൂന്നാം നമ്പറിലായിരിക്കും ബാറ്റ് ചെയ്യേണ്ടി വരികയെന്നത് ടീം മാനേജ്‌മെന്റ് തന്നെ നേരത്തേ തന്നെ അറിയിച്ചിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് സൂര്യ.

ഏതു പൊസിഷനിലും കളിക്കാം

ഏതു പൊസിഷനിലും കളിക്കാം

കഴിഞ്ഞ മൂന്നു നാലു വര്‍ഷത്തിനിടെ എല്ലാ പൊസിഷനുകളിലും ബാറ്റ് ചെയ്തിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഓപ്പണിങ് മുതല്‍ ഏഴ്, എട്ട് സ്ഥാനങ്ങളില്‍പ്പോലും ഞാന്‍ ബാറ്റ് ചെയ്തു. ഏതു പൊസിഷനിലും ഇറങ്ങാനും എനിക്കു ബുദ്ധിമുട്ടില്ല.
ടീം മാനേജ്‌മെന്റ് ബാറ്റിങ് പൊസിഷനെക്കുറിച്ച് ചോദിച്ചപ്പോഴും ഞാന്‍ ഇതു തന്നെയായിരുന്നു പറഞ്ഞത്. ടീം മാനേജ്‌മെന്റ് നല്‍കുന്ന ഏതു റോള്‍ ഏറ്റെടുക്കാനും തയ്യാറാണെന്നു ഞാന്‍ അറിയിച്ചു. കഴിഞ്ഞ മല്‍സരത്തില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചതില്‍ സന്തോഷാവാനാണെന്നും സൂര്യ വ്യക്തമാക്കി.

രാവിലെ അറിയിച്ചു

രാവിലെ അറിയിച്ചു

മല്‍സരദിവസം രാവിലെയാണ് മൂന്നാം നമ്പറിലായിരിക്കും ബാറ്റ് ചെയ്യാന്‍ ഇറങ്ങേണ്ടി വരികയെന്നു ടീം മാനേജ്‌മെന്റ് തന്നെ അറിയിച്ചതെന്നു സൂര്യ വെളിപ്പെടുത്തി. ഇതിനു വേണ്ടി തയ്യാറെടുപ്പ് നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ടീം മാനേജ്‌മെന്റ് നേരത്തേ തന്നെ ബാറ്റിങ് പൊസിഷനെക്കുറിച്ച് സൂചന നല്‍കിയത്.
ബാറ്റ് ചെയ്യാന്‍ ലഭിക്കുന്ന അവസരം പരമാവധി മുതലെടുക്കാന്‍ ശ്രമിക്കുമെന്ന് താന്‍ ടീം മാനേജ്‌മെന്റിനെ അറിയിക്കുകയും ചെയ്തതായി സൂര്യ കൂട്ടിച്ചേര്‍ത്തു.

ബൗളര്‍മാരുടെ പ്രകടനം

ബൗളര്‍മാരുടെ പ്രകടനം

നാലാം ടി20യില്‍ ഒരു ഘട്ടത്തില്‍ റണ്‍ചേസില്‍ ഇംഗ്ലണ്ട് ഇന്ത്യക്കു ശക്തമായ വെല്ലുവിളിയുയര്‍ത്തിയായി സൂര്യ പറയുന്നു. ജോണി ബെയര്‍സ്‌റ്റോയും ബെന്‍ സ്‌റ്റോക്‌സും വളരെ മികച്ച രീതിയിലാണ് ബാറ്റ് ചെയ്ത്. ഞങ്ങളുടെ ബൗഴളര്‍മാര്‍ ഏറെ വെല്ലുവിളി നേരിട്ട സന്ദര്‍ഭം കൂടിയായിരുന്നു ഇത്. കനത്ത മഞ്ഞുവീഴ്ച മൂലം ഫീല്‍ഡിങും എളുപ്പമായിരുന്നില്ല.
ഭുവനേശ്വറും ശര്‍ദ്ദുലും വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തില്‍ നന്നായി ബൗള്‍ ചെയ്ത് ഇന്ത്യയെ തിരിച്ചുകൊണ്ടുവന്നു. ഈ മല്‍സരം ഞങ്ങളെ സംബന്ധിച്ച് എത്രത്തോളം പ്രധാനമാണെന്നു എല്ലാവര്‍ക്കുമറിയുന്നതാണ്. അതുകൊണ്ടു തന്നെ ഫീല്‍ഡില്‍ ടീമിലെ എല്ലാവരും മുഴുവന്‍ ഊര്‍ജവും പോരാട്ടവീര്യവും പുറത്തെടുക്കാന്‍ തീരുമാനിച്ചിരുന്നതായും സൂര്യ കൂട്ടിച്ചേര്‍ത്തു.

Story first published: Friday, March 19, 2021, 14:23 [IST]
Other articles published on Mar 19, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+