Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL2022:ആരാധക പിന്തുണയില്‍ ഞെട്ടിച്ച് ആര്‍സിബി,മുംബൈക്കും സിഎസ്‌കെയ്ക്കും മുകളില്‍,കണക്കുകള്‍

1

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളെ പരിഗണിച്ചാല്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സുമാവും (സിഎസ്‌കെ) ഉണ്ടാവുക. രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ് അഞ്ച് തവണ ഐപിഎല്‍ കിരീടം നേടിയപ്പോള്‍ എംഎസ് ധോണിയുടെ സിഎസ്‌കെ നാല് തവണയും കിരീടത്തില്‍ മുത്തമിട്ടു. വലിയ ആരാധക പിന്തുണയും ഈ രണ്ട് ഫ്രാഞ്ചൈസികള്‍ക്കുമുമ്പ്.

ധോണിയെ തലയെന്ന് വിളിച്ച് സിഎസ്‌കെ ആരാധകര്‍ നെഞ്ചേറ്റുമ്പോള്‍ രോഹിത്തിനെ ഹിറ്റ്മാന്‍ വിശേഷണം നല്‍കിയാണ് മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ വാഴ്ത്തുന്നത്. മറ്റ് ടീമുകളെ അപേക്ഷിച്ച് മുംബൈക്കും സിഎസ്‌കെയ്ക്കും ആരാധക പിന്തുണ കൂടുതലാണ്. എന്നാല്‍ 2021ലെ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറ്റവും പിന്തുണ ലഭിച്ച ഐപിഎല്‍ ടീമില്‍ ഇവരെയെല്ലാം മറികടന്ന് ഒരു ടീം എത്തിയിരിക്കുകയാണ്. അവസാന സീസണ്‍വരെ വിരാട് കോലി നയിച്ചിരുന്ന ആര്‍സിബിയാണ് സാമൂഹ്യ മാധ്യമങ്ങളിലെ ആരാധക പിന്തുണയില്‍ തലപ്പത്തേക്കെത്തിയിരിക്കുന്നത്.

1

ഇതുവരെ ഐപിഎല്‍ കിരീടം നേടാന്‍ ഭാഗ്യമില്ലാത്തവരാണ് ആര്‍സിബി. എന്നാല്‍ ആരാധകര്‍ ഏറെ സ്‌നേഹിക്കുന്ന നിരവധി താരങ്ങള്‍ ആര്‍സിബിയുടെ ഭാഗമായിട്ടുണ്ട്. വിരാട് കോലിയാണ് ആര്‍സിബിയുടെ നെടുന്തൂണെന്ന് പറയാം. ലോകത്താകെ വലിയ ആരാധക പിന്തുണയുള്ള കോലിയുടെ സാന്നിധ്യം ആര്‍സിബിയുടെ ആരാധക പിന്തുണയും വളരെയധികം ഉയര്‍ത്തി. മറ്റ് ടീമുകളെ അപേക്ഷിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ കൂടുതല്‍ സജീവമാണ് ആര്‍സിബി.
ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒട്ടുമിക്ക കാര്യങ്ങളിലും തങ്ങളുടെ പ്രതികരണങ്ങളും നിലപാടുകളും ആര്‍സിബി സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ 2021ലെ കണക്കുകള്‍ പ്രകാരം സാമൂഹ്യ മാധ്യമങ്ങളിലെ ആരാധക പിന്തുണയില്‍ ലോകത്തിലെ എട്ടാം സ്ഥാനത്തുള്ള കായിക ടീമായി ആര്‍സിബി മാറിയിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സിനെയും സിഎസ്‌കെയെയുമെല്ലാം കടത്തിവെട്ടാന്‍ ആര്‍സിബിക്കായി എന്നതാണ് എടുത്തുപറയേണ്ടത്. സിഎസ്‌കെയാണ് ആദ്യ 10ലുള്‍പ്പെട്ട മറ്റൊരു ഐപിഎല്‍ ടീം. ഒമ്പതാം സ്ഥാനമാണ് ധോണിക്കും സംഘത്തിനും ലഭിച്ചത്.

2021 സീസണിന് ശേഷം വിരാട് കോലി ആര്‍സിബിയുടെ നായകസ്ഥാനം ഒഴിഞ്ഞിട്ടുണ്ട്. ഇത് ടീമിന്റെ മൂല്യത്തെയും ആരാധക പിന്തുണയേയും കുറക്കാന്‍ സാധ്യതയുണ്ട്. നിലവില്‍ ആര്‍സിബിയില്‍ തുടരുമെന്നാണ് കോലി വ്യക്തമാക്കിയിട്ടുള്ളത്. കോലി ടീം മാറിയാല്‍ ആര്‍സിബിയുടെ ആരാധക പിന്തുണയില്‍ വലിയ ഇടിവുണ്ടാകുമെന്നുറപ്പാണ്. സിഎസ്‌കെയില്‍ ധോണി ഈ വര്‍ഷവും നായകനായി ഉണ്ട്. ധോണിയുടെ സാന്നിധ്യമാണ് സിഎസ്‌കെയുടെ ആരാധക പിന്തുണയുടെയും മൂല്യത്തിന്റെയും അടിസ്ഥാനം.

1

ഈ കണക്കുകളില്‍ ഒന്നാം സ്ഥാനത്തുള്ളത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തിരിച്ചുവരവ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വലിയ നേട്ടമുണ്ടാക്കിക്കൊടുത്തിട്ടുണ്ടെന്ന് ഈ കണക്കുകളില്‍ നിന്ന് തന്നെ വ്യക്തം. സ്പാനിഷ് ക്ലബ്ബ് എഫ്‌സി ബാഴ്‌സലോണയാണ് രണ്ടാം സ്ഥാനത്ത്. ലയണല്‍ മെസ്സിയെ ടീം കൈവിട്ടതിന് പിന്നാലെ വലിയ തകര്‍ച്ചയാണ് പ്രകടനത്തിലും മൂല്യത്തിലും ബാഴ്‌സലോണക്കുണ്ടായിട്ടുള്ളത്.

സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡാണ് മൂന്നാം സ്ഥാനത്ത്. ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയിലേക്ക് മെസ്സിയെത്തിയത് ടീമിന്റെ മൂല്യം ഉയര്‍ത്തി. കെയ്‌ലിയന്‍ എംബാപ്പെ,മെസ്സി,നെയ്മര്‍ എന്നിവര്‍ ചേരുന്ന പിഎസ്ജി കഴിഞ്ഞ വര്‍ഷത്തെ സാമൂഹ്യ മാധ്യമ ആരാധക പിന്തുണയില്‍ നാലാം സ്ഥാനത്താണ്. പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സിയാണ് അഞ്ചാം സ്ഥാനത്ത്.

ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആരാധക പിന്തുണ 2.6 ബില്യനാണ്. ബാഴ്‌സലോണയുടേത് 2.3 ബില്യണ്‍. റയല്‍ മാഡ്രിഡിന്റേത് 1.3 ബില്യണും പിഎസ്ജിയുടേത് 1.2 ബില്യണുമാണ്. ആര്‍സിബിക്ക് ലഭിച്ചിരിക്കുന്നത് 820 മില്യനാണ്. 752 മില്യനാണ് സിഎസ്‌കെയെ പിന്തുണക്കുന്നവര്‍.

Story first published: Tuesday, January 11, 2022, 16:23 [IST]
Other articles published on Jan 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+