For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: ബുംറയെ ആര്‍സിബിക്കു വേണം, അന്നു കോലിയോട് പറഞ്ഞു... പക്ഷെ, വെളിപ്പെടുത്തി പാര്‍ഥീവ് പട്ടേല്‍

ബുംറ കരിയര്‍ ആരംഭിച്ചത് മുംബൈ ഇന്ത്യന്‍സിലൂടെയാണ്

മുംബൈ: നിലവില്‍ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും അപകടകാരിയായ ബൗളര്‍മാരില്‍ ഒരാളായാണ് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഐപിഎല്ലിനോടാണ് ബുംറയ്ക്കു ക്രിക്കറ്റ് ലോകം കടപ്പെട്ടിരിക്കുന്നത്. വളരെ നേരത്തേ തന്നെ ബുംറയുടെ മികവ് തിരിച്ചറിഞ്ഞ മുംബൈ ഇന്ത്യന്‍സ് താരത്തിന് അവസരം നല്‍കുകയായിരുന്നു. മുംബൈ ടീമിലൂടെ കരിയര്‍ ആരംഭിച്ച ബുംറ ഇപ്പോള്‍ ടീമിന്റെ അവിഭാജ്യഘടകം കൂടിയാണ്. എന്നാല്‍ ബുംറ യഥാര്‍ഥത്തില്‍ ഐപിഎല്‍ കരിയര്‍ ആരംഭിക്കേണ്ടിയിരുന്നത് മുംബൈയിലൂടെയല്ല മറിച്ച് വിരാട് കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലൂടെയായിരുന്നു. ആര്‍സിബി വിക്കറ്റ് കീപ്പറും ഇന്ത്യയുടെ മുന്‍ താരവുമായ പാര്‍ഥീവ് പട്ടേലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

bumrah

ബുംറയെ മുംബൈ സ്വന്തമാക്കുന്നതിനു മുമ്പ് തന്നെ താന്‍ അവനെക്കുറിച്ചു കോലിയോടു പറഞ്ഞിരുന്നതായും ആര്‍സിബി ടീമിലേക്കു കൊണ്ടു വരാന്‍ ശ്രമിക്കണമെന്നും ആവശ്യപ്പെട്ടിരുന്നതായി പാര്‍ഥീവ് വ്യക്തമാക്കി. വിരാട്, ഇവനാണ് ഞാന്‍ പറഞ്ഞ ബൗളര്‍. മിടുക്കനാണ്, നമ്മള്‍ ബുംറയെ ടീമിലേക്കു കൊണ്ടു വന്നാല്‍ നന്നായിരിക്കും. പക്ഷെ കോലി തന്റ വാക്കുകള്‍ അത്ര ഗൗരവമായി എടുത്തില്ല. അധികം വൈകാതെ തന്നെ മുംബൈ ബുംറയെ റാഞ്ചിയെടുക്കുകയും ചെയ്തതായി പാര്‍ഥീവ് കൂട്ടിച്ചേര്‍ത്തു.

ഐപിഎല്ലിലെ ഏറ്റവും നിര്‍ഭാഗ്യവാന്‍മാരായ ടീമുകളിലൊന്നായാണ് ആര്‍സിബി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കാരണം എല്ലാ സീസണിലും ശക്തമായ ടീമുമായി ഇറങ്ങിയിട്ടും അവര്‍ക്കു കിരീടം നേടാന്‍ ഭാഗ്യമുണ്ടായിട്ടില്ല. രണ്ടു തവണ ഫൈനലിലെത്തിയതാണ് ഐപിഎല്ലില്‍ ആര്‍സിബിയുടെ മികച്ച നേട്ടം. ആര്‍സിബി എല്ലായ്‌പ്പോഴും ബാറ്റിങ് കരുത്തിന്റെ പേരിലാണ് ശ്രദ്ധിക്കപ്പെടുന്നത്. ശക്തമായ ബാറ്റിങ് നിരയെയാണ് എല്ലാ സീസണിലും അവര്‍ അണിനിരത്താറുള്ളത്.

parthiv

എന്നാല്‍ പ്രഥമ സീസണ്‍ മുതല്‍ തന്നെ ആര്‍സിബിയുടെ ബൗളിങ് നിര മൂര്‍ച്ച കുറഞ്ഞതായിരുന്നു. ലേലത്തില്‍ മികച്ച ബൗളര്‍മാരെ ടീമിലേക്കു കൊണ്ടു വരുന്നതില്‍ എല്ലായ്‌പ്പോഴും അലംഭാവം കാണിക്കുന്ന ടീമാണ് ആര്‍സിബി. അതുകൊണ്ടു എത്ര വലിയ സ്‌കോര്‍ നേടിയാലും അത് പ്രതിരോധിക്കാനാവാതെ ആര്‍സിബി തോല്‍വിയിലേക്കു വീഴാറുണ്ട്. ബൗളര്‍മാരെ കൊണ്ടു വരുന്ന കാര്യത്തില്‍ മാത്രമല്ല മികച്ച കളിക്കാരെ ടീമില്‍ നിലനിര്‍ത്തുന്നതിലും ആര്‍സിബിക്കു പല തവ പിഴച്ചിട്ടുണ്ട്. കെഎല്‍ രാഹുല്‍, ഷെയ്ന്‍ വാട്‌സന്‍, ക്രിസ് ഗെയ്ല്‍ തുടങ്ങിയ താരങ്ങളെ ഒഴിവാക്കിയതിന്റെ പേരില്‍ അവര്‍ക്കു പഴി കേള്‍ക്കേണ്ടി വരികയും ചെയ്തിരുന്നു.

Story first published: Wednesday, May 20, 2020, 17:15 [IST]
Other articles published on May 20, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+