Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയെയും റെയ്‌നയെയും വിവാഹത്തിന് ക്ഷണിക്കില്ലെന്ന് ജഡേജ... എന്താകും കാരണം?

രാജ്‌കോട്ട്: ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയെയും ഐ പി എല്ലിലെ തന്റെ ക്യാപ്റ്റനായ സുരേഷ് റെയ്‌നയെയും വിവാഹത്തിന് ക്ഷണിക്കില്ല എന്ന് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ഇതിന് ജഡേജ പറയുന്ന കാരണം കേട്ടാല്‍ ആരും ചിരിച്ചുപോകും. റെയ്‌നയും ധോണിയും ക്ഷണിച്ചില്ലെങ്കിലും വിവാഹത്തിന് വരും. അത്രയും പ്രിയപ്പെട്ട കൂട്ടുകാരാണ് ഇവര്‍. അപ്പോള്‍ പിന്നെ ക്ഷണിക്കേണ്ട കാര്യമുണ്ടോ...

സീ ന്യൂസിനോട് സംസാരിക്കവേയാണ് ജഡേജ റെയ്‌നയെയും ധോണിയെയും വിവാഹത്തിന് ക്ഷണിക്കുന്നില്ല എന്ന് പറഞ്ഞത്. അടുത്ത കൂട്ടുകാരെ എങ്ങനെ ക്ഷണിക്കണം എന്ന കാര്യം ആലോചിച്ചുകൊണ്ടിരിക്കുകയാണത്രെ ജഡേജ. സുരേഷ് റെയ്ന നയിക്കുന്ന ഗുജറാത്ത് ലയണ്‍സിന് വേണ്ടിയാണ് ജഡ്ഡു ഇത്തവണ ഐ പി എല്‍ കളിക്കുന്നത്. ഐ പി എല്ലിലെ പുതിയ ടീമാണ് ലയണ്‍സ്.

jadeja

95 ലക്ഷം രൂപയുടെ ഓഡി ക്യു 7 ആണ് വിവാഹത്തിന് മുമ്പായി രവീന്ദ്ര ജഡേജയ്ക്ക് ഭാര്യാപിതാവ് സമ്മാനമായി നല്‍കിയത്. ഓഡിയുടെ ക്യു 3 ആണ് ജഡേജയുടെ കൈവശം ഇപ്പോഴുള്ള കാര്‍. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ചടങ്ങുകളാണ് വിവാഹത്തിനായി ഒരുക്കിയിരിക്കുന്നത് എന്നാണ് അറിയുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുക.

ഏപ്രില്‍ 17 നാണ് ഇന്ത്യയുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരമായ രവീന്ദ്ര ജഡേജ വിവാഹിതനാകുന്നത്. രാജ്‌കോട്ടിലെ പ്രമുഖ ബിസിനസ് കുടുംബത്തിലെ മകളായ റീവ സോളങ്കിയാണ് ജഡേജയുടെ വധു. മെക്കാനിക്കല്‍ എഞ്ചിനീയറാണ് റീവ. ഫെബ്രുവരി ആദ്യവാരമാണ് ഹോംടൗണായ രാജ്‌കോട്ടില്‍ ജഡേജയും റീവ സോളങ്കിയുമായുള്ള വിവാഹ നിശ്ചയം നടന്നത്. ജഡേജയുടെ സ്വന്തം ഹോട്ടലായ ജഡ്ഡൂസില്‍ വെച്ചായിരുന്നു നിശ്ചയം.

Story first published: Thursday, April 7, 2016, 10:06 [IST]
Other articles published on Apr 7, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+