Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശാസ്ത്രി പ്രതീക്ഷിച്ചത് സമനില, എന്നാല്‍ റിഷഭ് എല്ലാം തകര്‍ത്തു, ഗാബ ടെസ്റ്റിനെക്കുറിച്ച് അശ്വിന്‍

1

ഇന്ത്യയുടെ ഗാബ ടെസ്റ്റ് ജയം ചരിത്രത്തിന്റെ താളുകളില്‍ അടയാളപ്പെടുത്തിയതാണ്. ഓസ്‌ട്രേലിയയുടെ കുത്തകയായിരുന്ന ഗാബയില്‍ ഇന്ത്യ ചരിത്രം തിരുത്തുന്ന ജയമാണ് നേടിയെടുത്തത്. ഗാബയിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യവും താരങ്ങളുടെ പരിക്കുമെല്ലാം ഇന്ത്യക്ക് പ്രതികൂലമായി നിന്നപ്പോഴും 32വര്‍ഷത്തെ ഓസ്‌ട്രേലിയയുടെ കുത്തക അവസാനിപ്പിച്ച് ജയം നേടാന്‍ ഇന്ത്യയെ സഹായിച്ചത് റിഷഭ് പന്താണ്. ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ധൈര്യത്തോടെ ബാറ്റുവീശിയപ്പോള്‍ ആതിഥേയര്‍ക്ക് മുട്ടുമടക്കേണ്ടി വന്നു.

ഫൈനല്‍ ദിവസം ഇന്ത്യ 328 റണ്‍സ് വിജയലക്ഷ്യം മറികടന്നാണ് വിജയം നേടിയെടുത്തത്. മൂന്ന് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ഇപ്പോഴിതാ ഗാബയിലെ ടെസ്റ്റ് ജയം ഇന്ത്യക്ക് അപ്രതീക്ഷിതമായിരുന്നുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍ ആര്‍ അശ്വിന്‍. അന്ന് പരിശീലകനായിരുന്ന രവി ശാസ്ത്രി സമനിലക്കുള്ള പദ്ധതിയാണ് മെനഞ്ഞതെങ്കിലും റിഷഭിന്റെ പദ്ധതികള്‍ ശാസ്ത്രിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് ഇന്ത്യക്ക് ജയം നേടിക്കൊടുത്തുവെന്നാണ് അശ്വിന്‍ പറഞ്ഞത്.

1

'ഗാബയില്‍ രവി ശാസ്ത്രി സമനിലയായിരുന്നു പ്രതീക്ഷിച്ചിരുന്നത്. അവിടെ സമനിലപോലും വളരെ വലുതായിരുന്നു. എന്നാല്‍ ഓരോരുത്തര്‍ക്കും ഓരോ പദ്ധതിയാണുള്ളത്. നമ്മള്‍ ഈ മത്സരം ജയിക്കുമോയെന്ന് രഹാനെയോട് ചോദിച്ചു. റിഷഭ് പന്ത് അവന്റെ മത്സരം കളിക്കട്ടെ. എങ്ങനെയാവുമെന്ന് നമുക്ക് നോക്കാമെന്നാണ് അവന്‍ പറഞ്ഞത്. വാഷിങ്ടണ്‍ സുന്ദര്‍ 20 റണ്‍സ് പിന്നിട്ടതോടെ ഞങ്ങളുടെ പദ്ധതികള്‍ മാറി. നിര്‍ണ്ണായകമായ സംഭാവനയാണ് വാഷി നടത്തിയത്'- അശ്വിന്‍ സ്‌പോര്‍ട്‌സ് യാരിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

2

വിരാട് കോലി ഇല്ലാതെ ഇറങ്ങിയ ഇന്ത്യ അജിന്‍ക്യ രഹാനെയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് വിജയം നേടിയത്. 328 എന്ന വിജയലക്ഷ്യം ഗാബയില്‍ മറികടക്കുക പ്രയാസമായതിനാല്‍ എല്ലാവരും തോല്‍വി ഉറപ്പിച്ചിരുന്നു. രോഹിത് ശര്‍മ 7 റണ്‍സിന് പുറത്തായപ്പോള്‍ ശുബ്മാന്‍ ഗില്ലും (91) ചേതേശ്വര്‍ പുജാരയും (56) ചേര്‍ന്ന് അടിത്തറ പാകി. രഹാനെ 24 റണ്‍സില്‍ മടങ്ങിയപ്പോള്‍ മായങ്ക് അഗര്‍വാള്‍ 9 റണ്‍സുമായി മടങ്ങി. എന്നാല്‍ വാഷിങ്ടണ്‍ സുന്ദര്‍ (22) നിര്‍ണ്ണായക റണ്‍സ് നേടി.

3

ഒരു വശത്ത് പൊരുതിയ റിഷഭ് 89 റണ്‍സുമായി ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചു. അമിത പ്രതിരോധത്തിന് മുതിരാതെ ആഞ്ഞടിച്ച റിഷഭ് 9 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയാണ് നിറഞ്ഞാടിയത്. സെന രാജ്യങ്ങളില്‍ ന്യൂസീലന്‍ഡിലൊഴികെ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവടങ്ങളിലെല്ലാം റിഷഭ് സെഞ്ച്വറി നേടിയിട്ടുണ്ട്. ഈ നേട്ടത്തിലെത്തുന്ന ആദ്യത്തെ ഏഷ്യന്‍ വിക്കറ്റ് കീപ്പറാണ് റിഷഭ്.

Story first published: Sunday, June 5, 2022, 18:27 [IST]
Other articles published on Jun 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+