Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റൗഫിന് വിലക്ക്!! സൂര്യക്കും ബുംറയ്ക്കും എട്ടിന്റെ പണി; 'വടിയെടുത്ത്' ഐസിസി, കാരണമറിയാം

ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റിലെ ഇന്ത്യ- പാകിസ്താന്‍ പോരാട്ടങ്ങള്‍ക്കിടെയുണ്ടായ വിവാദങ്ങള്‍ക്കു പിന്നാലെ ശക്തമായ നടപടിയുമായി ഐസിസി. രണ്ടു ടീമിലെയും ചില താരങ്ങള്‍ക്കാണ് പണി കിട്ടിയിരിക്കുന്നത്. ടൂര്‍ണമെന്റില്‍മൂന്നു തവണയാണ് ബദ്ധവൈരികള്‍ കൊമ്പുകോര്‍ത്തത്. ഇവയിലെല്ലാം ചില പ്രകോപനപരമായ പെരുമാറ്റങ്ങള്‍ രണ്ടു ടീമിലെയും കളിക്കാരുടെ ഭാഗത്തു നിണ്ടായിരുന്നു.

ഇതാണ് ചില താരങ്ങള്‍ക്കെതിരേ ഐസിസി വടിയെടുക്കാന്‍ കാരണം. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, പാകിസ്താന്‍ ഫാസ്റ്റ് ബൗളര്‍ ഹാരിസ് റൗഫ്്, ഓപ്പണര്‍ സാഹിബ്‌സദ ഫര്‍ഹാന്‍ എന്നിവര്‍ക്കെതിരേയാണ് ഇപ്പോള്‍ നടപടി വന്നിട്ടള്ളത്. ഇതില്‍ ഏറ്റവും കന്ന ശിക്ഷ ലഭച്ചതാവട്ടെ റൗഫിനുമാണ്.

HARIS RAUF

ഐസിസി കലിപ്പില്‍

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സമീപകാല സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളുമെല്ലാം ഏഷ്യാ കപ്പില്‍ ഇരുവരും തമ്മിലുള്ള മല്‍സരങ്ങളിലും പ്രകടമായിരുന്നു. ടോസിനു ശേഷവും മല്‍സരശേഷവുമൊന്നും രണ്ടു ടീമിലെയും കളിക്കാര്‍ തമ്മില്‍ ഹസ്തദാനവും ചെയ്തിരുന്നില്ല. പാകിസ്താന്‍ ഫാസ്റ്റ് ബൗളര്‍ ഹാരിസ് റൗഫിനെതിരേയാണ് ഐസിസിയുടെ ഏറ്റവും ശക്തമായ നടപടിയുണ്ടായത്. അദ്ദേഹത്തെ രണ്ടു മല്‍സരങ്ങളില്‍ നിന്നും ഐസിസി വിലക്കിയിരിക്കുകയാണ്.

ഐസിസിയുടെ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.21ന്റെ ലംഘനം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ക്രിക്കറ്റിനു കളങ്കം വരുത്തുന്ന പ്രവര്‍ത്തികളെ കുറിച്ചാണ് പെരുമാറ്റച്ചട്ടത്തിലെ ഈ ഭാഗം പരാമര്‍ശിക്കുന്നത്. റൗഫിന്റെ ഭാഗത്തു നിന്നു ഒന്നിലേറെ തവണ മോശം പെരുമാറ്റമുണ്ടായെന്നു ഐസിസി കണ്ടെത്തി. ആദ്യത്തേത് സപ്തംബര്‍ 14നു നടന്ന സൂപ്പര്‍ സിക്‌സ് മല്‍സരത്തിനിടെയായിരുന്നു,

ബൗളിങിനിടെ ഇന്ത്യന്‍ ഓപ്പണര്‍മാരായ ശുഭ്മന്‍ ഗില്‍, അഭിഷേക് ശര്‍മ എന്നിവരെ അധിക്ഷേപിക്കുകയും അവരുമായി ഏറ്റുമുട്ടലിനു മുതിരുകയുമായിരുന്നു. അന്നു മാച്ച് ഫീയുടെ 30 ശതമാനം പിഴയു രണ്ടു ഡിമെറിറ്റ് പോയിന്റും അദ്ദേഹത്തിനു ലഭിക്കുകയും ചെയ്തു.

ഒരാാഴചയ്ക്കു വീണ്ടും ഇന്ത്യ-പാക് മല്‍സമുണ്ടായപ്പോഴും ഫീല്‍ഡ് ചെയ്യവെ ഇന്ത്യന്‍ ഫാന്‍സിനു നേരെ പ്രകോപനപരമായ ആംഗ്യവും റൗഫ് കാണിച്ചിരുന്നു. ഇന്ത്യ-പാക് സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ യുദ്ധവിമാനം തങ്ങള്‍ വെടിവച്ചിട്ടെന്നു പരിഹസിക്കുന്ന തരത്തിലുള്ള ആംഗ്യമാണ് പാക് പേസര്‍ കാണിച്ചത്. ഈ കളിക്കു ശേഷവും 30 ശതമാനം മാച്ച് ഫീക്കൊപ്പം രണ്ടു ഡീമെറിറ്റ് പോയിന്റും താരത്തിനു നേരിടേണ്ടിവന്നു.

24 മാസത്തിനിടെ നാലോ, അതില്‍ കൂടുതലോ ഡീമെറിറ്റ് പോയിന്റ് ലഭിച്ചാല്‍ ആ താരത്തിനു ഒരു ടെസ്റ്റിലോ, രണ്ട് ഏകദിനങ്ങളിലോ, രണ്ട് ടി20കളിലോ വിലക്ക് നേരിടേണ്ടി വരുമെന്നാണ് ഐസിസിയുടെ ശിക്ഷാനടപടിയില്‍ പറയുന്നത്.

ഇതേ തുടര്‍ന്നാണ് റൗഫിനു ഇപ്പോള്‍ രണ്ടു കളിയില്‍ വിലക്കും ലഭിച്ചത്. സൗത്താഫ്രിക്കയ്‌ക്കെതിരേ ഇപ്പോള്‍ നടക്കുന്ന ഏകദിന പരമ്പരയിലെ രണ്ടാമത്തെയും മൂന്നാമത്തെയും മല്‍സരങ്ങളാണ് വിലക്ക് കാരണം അദ്ദേഹത്തിനു നഷ്ടമാവുക.

SURYAKUMAR YADAV

സൂര്യക്കും ബുംറയ്ക്കും ശിക്ഷ

ഹാരിസ് റൗഫിനു ശിക്ഷ ലഭിച്ച സപ്തംബര്‍ 14ലെ അതേ ഇന്ത്യ- പാകിസ്താന്‍ മല്‍സരത്തിനിടെ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിനെയും ശിക്ഷിച്ചിരുന്നു. അന്നു മാച്ച് ഫീയുടെ 30 ശതമാനം പിഴയ്‌ക്കൊപ്പം രണ്ടു ഡീമെറിറ്റ് പോയിന്റുമാണ് അദ്ദേഹത്തിനു ലഭിച്ചത്.

ഇപ്പോള്‍ ഐസിസിയും സൂര്യയെ ശിക്ഷിച്ചിരിക്കുകയാണ്. ഒരു ഡീമെറിറ്റ് പോയിന്റിനൊപ്പം മുന്നറിയിപ്പുമാണ് അദ്ദേഹത്തിനു ലഭിച്ചത്. 24 മാസത്തിനിടെ ഇനിയൊരു ഡീമെറിറ്റ് കൂടി നേരിടേണ്ടി വന്നാല്‍ റൗഫിനെ പോലെ സൂര്യക്കു വിലക്ക് നേരടേണ്ടി വരും.

ഫൈനലിനിടെ ഹൗരിസ് റൗഫിന്റെ വിക്കറ്റെടുത്ത ശേഷം യുദ്ധവിമാനം താഴെ വീഴുന്ന തരത്തിലുള്ള ആംഗ്യം കാണിച്ചതിനാണ് ജസ്പ്രീത് ബുംറയ്‌ക്കെതിരേ നടപടിയുണ്ടായത്. ഒരു ഡീമെറിറ്റ് പോയിന്റും വിലക്കുമാണ് അദ്ദേഹത്തിനു ലഭിച്ചത്.

സൂപ്പര്‍ ഫോര്‍ കളിക്കിടെ ഫിഫ്റ്റിക്കു ശേഷം ബാറ്റ് കൊണ്ട് വെടിയുതിര്‍ക്കുന്ന ആംഗ്യം കാണിച്ചതിനാണ് സാഹിബ്‌സദ ഫര്‍ഹാനെതിരേ ഐസിസി നടപടി. ഒരു ഡീമെറിറ്റ് പോയിന്റിനൊപ്പം താരത്തിനു മുന്നറിയിപ്പും നല്‍കി.

Story first published: Wednesday, November 5, 2025, 6:33 [IST]
Other articles published on Nov 5, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+