For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20യിലെ പിശുക്കന്‍മാര്‍, നാലോവറില്‍ 10 റണ്‍സ് പോലും തരില്ല! എല്ലാം സ്പിന്നര്‍മാര്‍

സുനില്‍ നരെയ്‌നാണ് മുന്നില്‍

റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്താന്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ഫോര്‍മാറ്റാണ് ടി20. ബാറ്റ്‌സ്മാന്‍മാരുടെ ഗെയിമെന്നു വിളിക്കപ്പെടുന്ന ടി20യില്‍ അസാധാരണ മികവുള്ള ബൗളര്‍മാര്‍ക്കു മാത്രമേ മികച്ച പ്രകടനം നടത്താന്‍ കഴിയൂ. കാരണം റണ്ണെടുക്കാന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഏതു റിസ്‌ക്കിനും മുതിരുന്ന ഫോര്‍മാറ്റാണിത്.

മികച്ച ലൈനിനും ലെങ്ത്തിനുമൊപ്പം കൂടുതല്‍ വേരിയേഷനുകളുമുള്ള ബൗളര്‍മാരാണ് ടി20യില്‍ പിടിച്ചുനില്‍ക്കാറുള്ളത്. അത്തരത്തിലുള്ള ചില ബൗളര്‍മാരെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ടി20യില്‍ ഏറ്റവുമധികം നാലോവര്‍ സ്‌പെല്ലുകളില്‍ 10ല്‍ താഴെ റണ്‍സ് മാത്രം വിട്ടുകൊടുത്തവര്‍ കൂടിയാണിത്. ആരൊക്കെയാണ് ഈ ബൗളര്‍മാരെന്നു നമുക്കു പരിശോധിക്കാം.

 റാഷിദ് ഖാന്‍ (അഞ്ചു തവണ)

റാഷിദ് ഖാന്‍ (അഞ്ചു തവണ)

അഫ്ഗാനിസ്താനില്‍ നിന്നുള്ള ലോകോത്തര യുവ സ്പിന്നര്‍ റാഷിദ് ഖാനാണ്. കരിയറില്‍ അഞ്ചു തവണയാണ് അദ്ദേഹം തന്റെ നാലോവര്‍ ക്വാട്ടയില്‍ 10ല്‍ താഴെ റണ്‍സ് വിട്ടുകൊടുത്തിട്ടുള്ളത്. നിലവില്‍ പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ലാഹോര്‍ ക്വലന്ദേഴ്‌സിനു വേണ്ടി കളിച്ചുകൊണ്ടിരിക്കുകയാണ് റാഷിദ്. ബുധനാഴ്ച ഇസ്ലാമാബാദ് യുനൈറ്റഡിനെതിരായ മല്‍സരത്തില്‍ അഞ്ചോവറില്‍ ഒമ്പത് റണ്‍സ് മാത്രം വഴങ്ങി അദ്ദേഹം ഒരു വിക്കറ്റെടുത്തിരുന്നു
ഐപിഎല്ലുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഫ്രാഞ്ചൈസി ലീഗുകളിലെ സജീവസാന്നിധ്യമാണ് റാഷിദ്. 2020ലെ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കളിക്കവെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ അദ്ദേഹം ഏഴു റണ്‍സിന് മൂന്നു വിക്കറ്റുകളെടുത്തിരുന്നു.

 സാമുവല്‍ ബദ്രി (ഏഴു തവണ)

സാമുവല്‍ ബദ്രി (ഏഴു തവണ)

മറ്റൊരു ലെഗ് സ്പിന്നറും വെസ്റ്റ് ഇന്‍ഡീസ് താരവുമായ സാമുവല്‍ ബദ്രിയാണ് എലൈറ്റ് ക്ലബ്ബിലെ രണ്ടാമന്‍. ഏഴു തവണയാണ് താരം 10ല്‍ താഴെ റണ്‍സ് തന്റെ നാലോവറില്‍ വിട്ടുകൊടുത്തിട്ടുള്ളത്. 40കാരനായ ബദ്രി വിന്‍ഡീസിനു വേണ്ടി 52 ടി20 മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്. പവര്‍പ്ലേയിലുെ സ്ലോഗ് ഓവറുകളിലും ബാറ്റ്‌സ്മാന്‍മാരെ കുഴക്കാന്‍ മിടുക്കനായിരുന്നു അദ്ദേഹം.
2017ലെ ഐപിഎല്ലില്‍ ബദ്രിയുടെ സ്‌പെല്‍ എക്കാലത്തെയും മികച്ചവയില്‍ ഒന്നായിരുന്നു. റോയല്‍ ചാലഞ്ചേഴ്‌സിനു വേണ്ടി ഇറങ്ങിയ അദ്ദേഹം മുംബൈ ഇന്ത്യന്‍സിനെതിരേ നാലോവറില്‍ ഒമ്പത് റണ്‍സ് വിട്ടുകൊടുത്ത് ഹാട്രിക്കടക്കം നാലു വിക്കറ്റുകളെടുത്തിരുന്നു.

 സുനില്‍ നരെയ്ന്‍ (12 തവണ)

സുനില്‍ നരെയ്ന്‍ (12 തവണ)

വെസ്റ്റ് ഇന്‍ഡീസിന്റെ തന്നെ സുനില്‍ നരെയ്‌നാണ് ലിസ്റ്റില്‍ നമ്പര്‍ വണ്‍. 12 തവണയാണ് നരെയ്ന്‍ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. എന്നാല്‍ ആശ്ചര്യകരമായ കാര്യം ഇവയിലൊന്നു പോലും ഐപിഎല്ലിലോ, അന്താരാഷ്ട്ര ക്രിക്കറ്റിലോ ആയിരുന്നില്ല എന്നതാണ്.
നിലവില്‍ വിന്‍ഡീസിന്റെ ടി20 ടീമിലെ സ്ഥിരം സാന്നിധ്യമല്ല നരെയ്ന്‍. എങ്കിലും ഫ്രാഞ്ചൈസി ലീഗുകളില്‍ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ലോകത്തിലെ എല്ലാ ടി20 ലീഗുകളിലും നരെയ്ന്‍ കളിച്ചുകഴിഞ്ഞു. ടി20യില്‍ ആദ്യമായി സൂപ്പര്‍ ഓവര്‍ മെയ്ഡനാക്കിയ ബൗളര്‍ കൂടിയാണ് അദ്ദേഹം. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടിയാണ് നരെയ്ന്‍ കളിക്കുന്നത്.

Story first published: Friday, June 11, 2021, 18:35 [IST]
Other articles published on Jun 11, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+