ടീം ഇന്ത്യയില്‍ പ്രിയപ്പെട്ട ബാറ്റിങ് പങ്കാളിയാര്? അദ്ദേഹമാണ് ഒപ്പമെങ്കില്‍ ടെന്‍ഷനില്ലെന്നു പന്ത്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തനിക്കു പ്രിയപ്പെട്ട ബാറ്റിങ് പങ്കാളി ആരാണെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ പിന്‍ഗാമിയായാണ് പന്ത് ദേശീയ ടീമിലെത്തിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ധോണി ദേശീയ ടീമില്‍ നിന്നും മാറി നില്‍ക്കുന്നതിനാല്‍ പന്തിന് നിരവധി അവസരങ്ങള്‍ ലഭിക്കുകയും ചെയ്തിരുന്നു. പക്ഷെ ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷയ്‌ക്കൊത്തുയരുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. സ്ഥിരതയില്ലാത്ത ബാറ്റിങ് പ്രകടനങ്ങളും വിക്കറ്റ് കീപ്പിങിലെ പിഴവുകളും കാരണം പന്തിന് ഏറെ പഴി കേള്‍ക്കേണ്ടി വരികയും ചെയ്തിരുന്നു.
കെഎല്‍ രാഹുലിനെയാണ് അവസാനമായി കളിച്ച ചില നിശ്ചിത ഓവര്‍ പരമ്പരകളില്‍ ഇന്ത്യ വിക്കറ്റ് കീപ്പറായി പരീക്ഷിച്ചത്. ഇതോടെ പന്തിന് പുറത്തിരിക്കേണ്ടി വരികയും ചെയ്തിരുന്നു. എങ്കിലും താരം പ്രതീക്ഷ കൈവിട്ടിട്ടില്ല. മികച്ച പ്രകടനങ്ങളിലൂടെ ദേശീയ ടീമിലെ സ്ഥാനം തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് പന്ത്.

ധോണിയാണ് ദേശീയ ടീമില്‍ തനിക്കു ഏറ്റവും പ്രിയപ്പെട്ട ബാറ്റിങ് പങ്കാളിയെന്നു പന്ത് വെളിപ്പെടുത്തി. ഐപിഎല്ലില്‍ തന്റെ ടീമായ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ലൈവില്‍ വന്നപ്പോഴായിരുന്നു താരം മനസ്സ് തുറന്നത്.
ധോണിക്കൊപ്പം ബാറ്റ് ചെയ്യാനാണ് ഏറ്റവുമധികം ഇഷ്ടപ്പെടുന്നത്. പക്ഷെ വളരെ അപൂര്‍വ്വമായി മാത്രമേ ഈ അവസരം തനിക്കു ലഭിക്കാറുള്ളൂ. ബാറ്റിങിനിറങ്ങിയാല്‍ ധോണിയാണ് ഒപ്പമെങ്കില്‍ ഒന്നും പേടിക്കാനില്ല. ഒരു പ്ലാന്‍ അദ്ദേഹത്തിനുണ്ടാവും. നമ്മള്‍ അത് പിന്തുടര്‍ന്നാല്‍ മാത്രം മതി. റണ്‍ ചേസിലൊക്കെ ധോണിയുടെ മനസ്സ് പ്രവര്‍ത്തിക്കുന്നത് അദ്ഭുതകരമായാണെന്നും പന്ത് വിശദമാക്കി.

വിരാട് ഭായ്, രോഹിത് ഭായ് എന്നിവര്‍ക്കൊപ്പം ബാറ്റ് ചെയ്യുമ്പോള്‍ ഏറെ ആസ്വദിക്കാറുണ്ട്. ഈ രണ്ടു സീനിയര്‍ താരങ്ങളിലൊരാള്‍ക്കൊപ്പം ബാറ്റ് ചെയ്യുമ്പോഴുള്ള അനുഭവം വ്യത്യസ്തം തന്നെയാണ്. വളരെ രസകരമായി ഇവര്‍ക്കൊപ്പം ബാറ്റ് ചെയ്യാനാവും. ഇവരുടെ മനസ്സ് ഏതു തരത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നു നിങ്ങള്‍ക്കു തിരിച്ചറിയാന്‍ സാധിക്കും. തീര്‍ത്തും വ്യത്യസ്തമായ കെമിസ്ട്രിയാണിത്.
ഐപിഎല്ലില്‍ ടീമംഗവും ക്യാപ്റ്റനുമായ ശ്രേയസ് അയ്യര്‍, ശിഖര്‍ ഭായ് എന്നിവര്‍ക്കൊപ്പം ബാറ്റ് ചെയ്യുമ്പോഴും ആസ്വദിക്കാറുണ്ടെന്നു പന്ത് പറയുന്നു.

ഐപിഎല്ലില്‍ ഡല്‍ഹിക്കു വേണ്ടി നടത്തുന്ന മികച്ച പ്രകടനം ഇന്ത്യക്കായി പന്തിന് എന്തുകൊണ്ട് ആവര്‍ത്തിക്കാനാവുന്നില്ലെന്നതിന്റെ കാരണം അസിസ്റ്റന്റ് കോച്ച് മുഹമ്മദ് കൈഫ് കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്ത്യന്‍ ടീമില്‍ കൃത്യമായ ബാറ്റിങ് പൊസിഷന്‍ പന്തിന് നല്‍കാന്‍ ടീം മാനേജ്‌മെന്റിനു കഴിഞ്ഞിട്ടില്ല. വളരെ ഫ്രീയായി, ആദ്യ ബോള്‍ മുതല്‍ ആക്രമിച്ച് കളിക്കാന്‍ ഇഷ്ടപ്പെടുന്ന താരമാണ് പന്ത്. ഇത്ര ഓവര്‍ കളിക്കേണ്ടി വരുമെന്നും, കൃത്യമായി എന്താണ് ചെയ്യേണ്ടതെന്നും പന്തിനെ ബോധ്യമാക്കിക്കൊടുത്താല്‍ ഇന്ത്യക്ക് അതു ഗുണം ചെയ്യുമെന്നും കൈഫ് അഭിപ്രായപ്പെട്ടിരുന്നു. ഡല്‍ഹിക്കു വേണ്ടി കൡക്കുമ്പോള്‍ ചുരുങ്ങിയത് 10 ഓവറെങ്കിലും പന്തിന് ബാറ്റ് ചെയ്യാനുള്ള അവസരം ഒരുക്കി നല്‍കാറുണ്ടെനനും അദ്ദേഹം പറഞ്ഞിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications