യുവരാജ് വീണ്ടും തകര്‍ത്തടിച്ചു, പഞ്ചാബിന് 126 റണ്‍സ് ജയം.. സെലക്ടര്‍മാര്‍ കാണുന്നുണ്ടല്ലോ അല്ലേ!
റോത്തക്: ഇന്ത്യന്‍ ടീമിലേക്ക് സെലക്ടര്‍മാര്‍ പരിഗണിക്കാതിരുന്ന യുവരാജ് സിംഗിന്റെ മാസ്മരിക ബാറ്റിംഗ് തുടരുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ 177 റണ്‍സടിച്ച യുവരാജ് 76 റണ്‍സടിച്ച് രണ്ടാം ഇന്നിംഗ്‌സിലും കരുത്ത് കാട്ടി. രഞ്ജി ട്രോഫിയിലെ ഗ്രൂപ്പ് എ മത്സരത്തില്‍ സി എച്ച് ബന്‍സിലാല്‍ സ്‌റ്റേഡിയത്തില്‍ മധ്യപ്രദേശിനെതിരെ തട്ടുപൊളിപ്പന്‍ ജയമാണ് യുവരാജ് സിംഗിന്റെ പഞ്ചാബ് നേടിയത്.
Read Also: 19കാരന്‍ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് 326 പന്തില്‍ 308 (9x6, 42x4)... സഞ്ജു സാംസന്റെ വഴി അടയുന്നു?
പഞ്ചാബിനെ മുന്നില്‍ നിന്ന് നയിച്ച യുവരാജ് സിംഗ് തന്നെയാണ് മാന്‍ ഓഫ് ദ മാച്ചും. യുവരാജ് സിംഗിന്റെ 177 റണ്‍സിന്റെ മികവില്‍ പഞ്ചാബ് ഒന്നാം ഇന്നിംഗ്‌സില്‍ 378 റണ്‍സ് ഓളൗട്ടായിരുന്നു. മറുപടിയായി മധ്യപ്രദേശ് 247 റണ്‍സാണ് അടിച്ചത്. പഞ്ചാബ് രണ്ടാം ഇന്നിംഗ്‌സില്‍ ഒമ്പത് വിക്കറ്റിന് 175 റണ്‍സടിച്ച് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. യുവരാജ് 76 റണ്‍സുമായി വീണ്ടും ടോപ് സ്‌കോററായി.

യുവരാജിനെ തഴഞ്ഞു
ന്യൂസിലന്‍ഡിനെതിരായ ഇന്ത്യന്‍ ടീമിലേക്ക് യുവരാജ് സിംഗിനെ സെലക്ടര്‍മാര്‍ പരിഗണിച്ചിരുന്നില്ല. ഒന്നാം ഏകദിനത്തിന് മുമ്പായി സുരേഷ് റെയ്‌നയ്ക്ക് പരിക്കേറ്റിട്ടും പകരക്കാരനായി പോലും യുവരാജിന് ടീമിലേക്ക് വിളി വന്നില്ല.

സെലക്ടര്‍മാര്‍ക്ക് ഒരു മറുപടി
ന്യൂസിലന്‍ഡിനെതിരെ സ്വന്തം നാട്ടില്‍ നടക്കുന്ന ഏകദിന ടീമില്‍ നിന്നും തന്നെ തഴഞ്ഞവര്‍ക്ക് ഒരു മറുപടി കൊടുത്തിരിക്കുകയാണ് യുവരാജ്. പഞ്ചാബിന്റെ രഞ്ജി ടീം ക്യാപ്റ്റനായ യുവരാജ് സിംഗ് ടീമിനെ രാജകീയമായിത്തന്നെ വിജയത്തിലേക്ക് നയിച്ചു.

തകര്‍പ്പന്‍ ജയം
307 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന മധ്യപ്രദേശ് വെറും 180 റണ്‍സിന് ഓളൗട്ടായി. പഞ്ചാബിന് 126 റണ്‍സിന്റെ ജയം. 37 റണ്‍സെടുത്ത ശര്‍മയാണ് ടോപ് സ്‌കോറര്‍. മധ്യപ്രദേശ് ഒന്നാം ഇന്നിംഗ്‌സില്‍ 247 റണ്‍സാണ് അടിച്ചത്.

ബൗളര്‍മാര്‍ ജയമൊരുക്കി
മുന്‍ ഇന്ത്യന്‍ താരം മന്‍പ്രീത് ഗോണി 4 വിക്കറ്റുമായി പഞ്ചാബിന്റെ വിജയം എളുപ്പത്തിലാക്കി. സിദ്ധാര്‍ഥ് കൗള്‍ മൂന്നും സന്ദീപ് ശര്‍മ രണ്ടും വിക്കറ്റ് വീഴ്ത്തി. രണ്ടിന്നിംഗ്‌സിലും പഞ്ചാബിനെതിരെ തിളങ്ങാന്‍ മധ്യപ്രദേശിന്റെ ബാറ്റിംഗ് നിരയ്ക്ക് കഴിഞ്ഞില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications