
തകര്‍പ്പന്‍ ഫിഫ്റ്റി
ജാര്‍ഖണ്ഡുമായി അവരുടെ ഗ്രൗണ്ടില്‍ നടക്കുന്ന മല്‍സരത്തിന്റെ ആദ്യ ദിനം സഞ്ജു സാംസണ്‍ ഫിഫ്റ്റി തന്റെ പേരില്‍ കുറിച്ചു കഴിഞ്ഞു. അഞ്ചാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം 72 റണ്‍സെടുത്താണ് ക്രീസ് വിട്ടത്.
ഇതു കേരളത്തെ ഭദ്രമായ നിലയിലെത്തിക്കുകയും ചെയ്തു. 72 ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ കേരളം അഞ്ചു വിക്കറ്റിനു 222 റണ്‍സെന്ന മികച്ച നിലയിലുമാണ്.

അഗ്രസീവ് ഇന്നിങ്‌സ്
വൈറ്റ് ബോള്‍ ഫോര്‍മാറ്റിന്റെ ശൈലിയില്‍ വളരെ അഗ്രസീവ് ഇന്നിങ്‌സാണ് സഞ്ജു സാംസണ്‍ ഈ മല്‍സരത്തില്‍ കളിച്ചത്. ഫിഫ്റ്റിയിലെത്താന്‍ അദ്ദേഹത്തിനു 69 ബോളുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂ.
108 ബോളുകളിലാണ് സഞ്ജു 72 റണ്‍സ് സ്‌കോര്‍ ചെയ്തത്.
ഏഴു സിക്‌സറുകളും നാലു ബൗണ്ടറികളും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. സെഞ്ച്വറിയിലേക്കു മുന്നേറിയ കേരള ക്യാപ്റ്റനെ പുറത്താക്കിയത് സ്പിന്നര്‍ ഷഹബാസ് നദീമാണ്. ഇഷാന്‍ കിഷന്‍ ക്യാച്ചെടുക്കുയകയായിരുന്നു.
Also Read: ഏകദിനത്തില്‍ ആരടിക്കും ട്രിപ്പിള്‍ സെഞ്ച്വറി? ഈ അഞ്ച് പേര്‍ക്ക് സാധിച്ചേക്കും! അറിയാം

ഓപ്പണര്‍മാര്‍ക്കും ഫിഫ്റ്റി
സഞ്ജു സാംസണിനെക്കൂടാതെ ഓപ്പണര്‍മാരായ രോഹന്‍ പ്രേമും രോഹന്‍ എസ് കുന്നുമ്മലും ഈ മല്‍സരത്തില്‍ കേരളത്തിനായി ഫിഫ്റ്റികള്‍ നേടി. ഇതാണ് ടീമിനെ മികച്ച അടിത്തറയിടാന്‍ സഹായിച്ചത്.
ഓപ്പണിങ് വിക്കറ്റില്‍ രോഹന്‍ പ്രേം- രോഹന്‍ കുന്നുമ്മല്‍ സഖ്യം 180 ബോളില്‍ 90 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. നാലം വിക്കറ്റില്‍ രോഹന്‍ പ്രേം- സഞ്ജു ജോടി 91 റണ്‍സും ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു.

സഞ്ജുവിന്റെ പ്രകടനം
കേരളത്തിനു വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സഞ്ജു സാംസണിന്റെ പ്രകടനം നോക്കിയാല്‍ 55 മല്‍സരങ്ങളിലായി 91 ഇന്നിങ്‌സുകളിലാണ് ബാറ്റ് ചെയ്തത്. ഇവയില്‍ നിന്നും 37.64 ശരാശരിയില്‍ 3162 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്.
10 സെഞ്ച്വറികളും 12 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. 368 ബൗണ്ടറികളടിച്ച സഞ്ജു 67 സിക്‌സറുകളും പായിച്ചു. ഉയര്‍ന്ന സ്‌കോര്‍ 211 റണ്‍സാണ്.
Also Read:World Test Championship: പാകിസ്താന്‍ പുറത്ത്, ഇന്ത്യക്ക് എങ്ങനെ ഫൈനലിലെത്താം? അറിയാം

അവസാന മല്‍സരം
ഇന്ത്യന്‍ കുപ്പായത്തില്‍ സഞ്ജു സാംസണിനെ അവസാനമായി കണ്ടത് കഴിഞ്ഞ ന്യൂസിലാന്‍ഡ് പര്യടനത്തിലായിരുന്നു. ടി20, ഏകദിന ടീമുകളില്‍ അദ്ദേഹം ഉള്‍പ്പെട്ടിരുന്നു. പക്ഷെ ടി20 പരമ്പരയില്‍ ഒരവസരം പോലും ലഭിക്കാതെ സഞ്ജു തഴയപ്പെട്ടു.
ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ അദ്ദേഹത്തിനു അവസരം ലഭിച്ചിരുന്നു. ഈ മല്‍സരത്തില്‍ 36 റണ്‍സും നേടി. പക്ഷെ അടുത്ത രണ്ടു കളിയിലും സഞ്ജുവിനെ വീണ്ടും പുറത്തിരുത്തി. ഇതിനു പിന്നാലെ വലിയ വിമര്‍ശനങ്ങള്‍ ടീം മാനേജ്‌മെന്റ് നേരിട്ടിരുന്നു.


Click it and Unblock the Notifications











