Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഞ്ജി ട്രോഫി: കേരള-ഹൈദരാബാദ് മല്‍സരത്തിന് വില്ലനായി മഴ; മൂന്നാംദിനം കളിനടന്നത് 20 ഓവര്‍ മാത്രം

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് ബിയില്‍ കേരളവും ഹൈദരാബാദും തമ്മിലുള്ള മല്‍സരത്തിന് വില്ലനായി മഴ. മൂന്നാംദിനം മഴ കനത്തപ്പോള്‍ ആകെ കളിനടന്നത് 20 ഓവര്‍ മാത്രമാണ്.

ഏഴാം ഓവറില്‍ ഹൈദരാബാദ് ക്യാപ്റ്റന്‍ അക്ഷാന്ത് റെഡ്ഡിയെ മൂന്ന് റണ്‍സിന് പുറത്താക്കാന്‍ കേരളത്തിന് കഴിഞ്ഞിരുന്നു. സന്ദീപ് വാര്യറുടെ ബൗളിങില്‍ വിക്കറ്റ്കീപ്പര്‍ സഞ്ജു വി സാംസണ്‍ റെഡ്ഡിയെ പിടികൂടുകയായിരുന്നു. കളിനിര്‍ത്തുമ്പോള്‍ താന്‍മയ് അഗര്‍വാളിനൊപ്പം (24*) രോഹിത് റായുഡുവാണ് (3*) ക്രീസില്‍.

cricket1

ഒമ്പത് വിക്കറ്റ് ബാക്കിനില്‍ക്കേ കേരളത്തിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ ഹൈദരാബാദിന് 465 റണ്‍സ് ഇനിയും വേണം. നേരത്തെ, ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും വിഎ ജഗദീഷിന്റേയും തകര്‍പ്പന്‍ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ഒന്നാമിന്നിങ്‌സില്‍ ആതിഥേയരായ കേരളം ആറ് വിക്കറ്റിന് 495 റണ്‍സെടുത്ത് ഡിക്ലയേര്‍ഡ് ചെയ്തിരുന്നു.

പുതിയ പരിശീലകനെ നിയമിച്ചതിന് പിന്നാലെ സെവാഗ് കിങ്‌സ് ഇലവന്‍ വിട്ടു

Story first published: Sunday, November 4, 2018, 10:04 [IST]
Other articles published on Nov 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+