Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പുതിയ പരിശീലകനെ നിയമിച്ചതിന് പിന്നാലെ സെവാഗ് കിങ്‌സ് ഇലവന്‍ വിട്ടു

വിരേന്ദര്‍ സെവാഗ് ടീം വിട്ടു | Oneindia Malayalam

ദില്ലി: ഐപിഎല്‍ ടീമായ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പുതിയ പരിശീലകനായി ന്യൂസിലന്‍ഡ് മുന്‍ കോച്ച് മൈക്ക് ഹെസ്സണ്‍ നിയമിതനായതിന്റെ പിന്നാലെ മുന്‍ ഇന്ത്യന്‍താരം വിരേന്ദര്‍ സെവാഗ് ടീം വിട്ടു. കിങ്‌സ് ഇലവന്റെ മാര്‍ഗദര്‍ശിയായിരുന്ന സെവാഗ് സ്ഥാനമൊഴിയുകയാണെന്നുകാട്ടി ടീം മാനേജ്‌മെന്റിന് കത്തുനല്‍കിയതായാണ് റിപ്പോര്‍ട്ട്. 2014ല്‍ കളിക്കാരനായി ടീമിലെത്തിയ സെവാഗിനെ പിന്നീട് മെന്ററായി നിയമിക്കുകയായിരുന്നു.

ട്വിറ്ററിലൂടെയും സെവാഗ് താന്‍ കിങ്‌സ് ഇലവന്‍ വിടുകയാണെന്ന് അറിയിച്ചിട്ടുണ്ട്. ടീമിന് എല്ലാ ഭാവുകങ്ങളും നേരാനും അദ്ദേഹം മറന്നില്ല. കിങ്‌സ് ഇലവന്‍ പഞ്ചാബിനൊപ്പമുണ്ടായിരുന്ന കാലം മനോഹരമായിരുന്നു. 2 വര്‍ഷം കളിക്കാരനായും മൂന്നു വര്‍ഷം മാര്‍ഗദര്‍ശിയായും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. ടീം വിടുമ്പോള്‍ എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ പറഞ്ഞു.

sehwag600

കഴിഞ്ഞദിവസമാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരം ബ്രാഡ് ഹോഡ്ജിന് പകരക്കാരനായി മൈക്കിനെ നിയമിച്ചത്. രണ്ടുവര്‍ഷത്തേക്കാണ് കരാര്‍. ഈ വര്‍ഷം ജൂണിലാണ് ഇദ്ദേഹം ന്യൂസിലന്‍ഡ് പരിശീലക ചുമതല ഒഴിഞ്ഞത്. വിരേന്ദര്‍ സെവാഗ് ഉള്‍പ്പെടെയുള്ള സഹപരിശീലകരെ മൈക്ക് നിലനിര്‍ത്തുമെന്നാണ് കരുതിയിരുന്നതെങ്കിലും അദ്ദേഹത്തിന്റെ താത്പര്യക്കുറവാണ് സെവാഗിന്റെ വിടവാങ്ങലിനിടയാക്കിയത്.

പുതിയ സീസണില്‍ കിങ്‌സ് ഇലവനെ ചാമ്പ്യന്മാരാക്കുകയെന്നതാണ് മൈക്കിന്റെ പ്രധാന ഉത്തരവാദിത്വം. മികവുറ്റ താരങ്ങളുണ്ടായിട്ടും ഇതുവരെ ചാമ്പ്യന്മാരാകാന്‍ കിങ്‌സ് ഇലവന് കഴിഞ്ഞിട്ടില്ല. 2014ല്‍ ഫൈനലിലെത്തിയെങ്കിലും കൊല്‍ക്കത്തയോട് തോറ്റു. പ്രീതി സിന്റയുടെ ഉടമസ്ഥതയിലുള്ള ക്ലബ്ബിലേക്ക് പുതിയ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ കൊണ്ടുവന്ന് ടീമിനെ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് പരിശീലകന്‍.

Story first published: Sunday, November 4, 2018, 9:51 [IST]
Other articles published on Nov 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+