Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ranji trophy: ദുബേയ്ക്കു ഡബിള്‍, രജതിന് സെഞ്ച്വറി- മധ്യപ്രദേശിനെതിരേ കേരളം പരുങ്ങലില്‍

1

രാജ്‌കോട്ട്: രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് എയില്‍ ശക്തരായ മധ്യപ്രദേശിനെതിരേ കേരളത്തിന്റെ നില പരുങ്ങലില്‍. മധ്യപ്രദേശിന്റെ ബാറ്റിങ് കരുത്തിനു മുന്നില്‍ അന്തം വിട്ടുനില്‍ക്കുകയാണ് സച്ചിന്‍ ബേബിയുടെ കേരളം. രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ മധ്യപ്രദേശ് അഞ്ചു വിക്കറ്റിനു 474 റണ്‍സുമായി കൂറ്റന്‍ സ്‌കോറിലേക്കു നീങ്ങുകയാണ്. ഓപ്പണര്‍ യഷ് ദുബേയുടെ (224*) അപരാജിത ഡബിള്‍ സെഞ്ച്വറിയും രജത് പാട്ടിധറിന്റെ (142) സെഞ്ച്വറിയുമാണ് കേരളത്തെ നിസ്സഹായരാക്കിയത്.

526 ബോളില്‍ 29 ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് ദുബേയുടെ ഇന്നിങ്‌സ്. പാട്ടിധറാവട്ടെ 327 ബോളില്‍ 23 ബൗണ്ടറികളുമടിച്ചു. അക്ഷത് രഘുവംശിയാണ് (50) മധ്യപ്രദേശിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. ഹിമാന്‍ഷു മന്ദ്രി (23), ശുഭം ശര്‍മ (11), ക്യാപ്റ്റന്‍ ആദിത്യ ശ്രീവാസ്തവ (9) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. ദുബേയോടൊപ്പം റണ്ണൊന്നുമെടുക്കാതെ മിഹിര്‍ ഹിര്‍വാനിയാണ് ക്രീസിലുള്ളത്. കേരള ബൗളര്‍മാരില്‍ ജലജ് സക്‌സേനയ്ക്കു രണ്ടു വിക്കറ്റുകള്‍ ലഭിച്ചപ്പോള്‍ എന്‍പി ബേസിലും സിജോമോന്‍ ജോസഫും ഓരോ വിക്കറ്റുകള്‍ വീതമെടുത്തു.

ടോസിനു ശേഷം ബാറ്റ് ചെയ്ത മധ്യപ്രദേശ് ഒരു ഘട്ടത്തില്‍ രണ്ടു വിക്കറ്റിനു 88 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ദുബേ- പാട്ടിധര്‍ ജോടി 277 റണ്‍സ് വാരിക്കൂട്ടിയതോടെ അവന്‍ വമ്പന്‍ സ്‌കറിലേക്കു കുതിക്കുകയായിരുന്നു. സ്‌കോര്‍ 365ല്‍ വച്ച് പാട്ടിധറിനെ പുറത്താക്കിയ സക്‌സേനയാണ് കേരളത്തിന് നേരിയ ആശ്വാസമേകിയത്. പാട്ടിധറിനെ അദ്ദേഹം വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. എങ്കിലും ദുബേ പുറത്താവാതെ ക്രീസില്‍ തുടരുകയും ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുകയും ചെയ്തതോടെ കേരളം നിരാശരായി.

രഹാനെ ഗോള്‍ഡന്‍ ഡെക്ക്

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ സ്ഥാനം നഷ്ടമായ അജിങ്ക്യ രഹാനെ രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്കായി ആദ്യ ഇന്നിങ്‌സില്‍ ദുരന്തമായി മാറി. എലൈറ്റ് ഗ്രൂപ്പ് ഡിയില്‍ ഗോള്‍ഡന്‍ ഡെക്കായാണ് അദ്ദേഹം ക്രീസ് വിട്ടത്. രാജേശ് മൊഹന്തിയുടെ ബൗളിങില്‍ രഹാനെയെ ജി പൊഡ്ഡാര്‍ ക്യാച്ച് ചെയ്യുകയായിരുന്നു. എങ്കിലും ഇതു മുംബൈയെ കാര്യമായി ബാധിച്ചില്ല.

ഒഡീഷയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 284 റണ്‍സിനു മറുപടിയില്‍ മുംബൈ രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ മൂന്നു വിക്കറ്റിനു 259 റണ്‍സെടുത്തു. ഏഴു വിക്കറ്റ് ബാക്കിനില്‍ക്കെ ഒഡീഷയ്‌ക്കൊപ്പമെത്താന്‍ മുംബൈയ്ക്കു 25 റണ്‍സ് കൂടി മതി. സര്‍ഫറാസ് ഖാന്റെ (107*) തകര്‍പ്പന്‍ സെഞ്ച്വറിയും അര്‍മാന്‍ ജാഫര്‍ (77), നായകന്‍ പൃഥ്വി ഷാ (53*) എന്നിവരുടെ ഫിഫ്റ്റികളുമാണ് മുംബൈയെ ഭദ്രമായ നിലയിലെത്തിച്ചത്.

ദേവ്ദത്തിനും പാണ്ഡെയ്ക്കും സെഞ്ച്വറി

എലൈറ്റ് ഗ്രൂപ്പ് സിയില്‍ ദുര്‍ബലരായ പുതുച്ചേരിക്കെതിരേ മുന്‍ ചാംപ്യന്‍മാരായ കര്‍ണാടക പിടിമുറുക്കിയിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക എട്ടു വിക്കറ്റിനു 453 റണ്‍സെന്ന വമ്പന്‍ സ്‌കോറില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ദേവ്ദത്ത് പടിക്കല്‍ (178), ക്യാപ്റ്റന്‍ മനീഷ് പാണ്ഡെ (107) എന്നിവരുടെ സെഞ്ച്വറികളാണ് കര്‍ണാടകയെ 400ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സഹായിച്ചത്. ദേവ്ദത്ത് 309 ബോളില്‍ 23 ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചു. പാണ്ഡെ 161 ബോളില്‍ ഏഴു ബൗണ്ടറിയും മൂന്നു സിക്‌സറുമടക്കമാണ് 107 റണ്‍സെടുത്തത്.

Story first published: Friday, March 4, 2022, 19:16 [IST]
Other articles published on Mar 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+