Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ranji trophy: ദുബേയ്ക്കു സെഞ്ച്വറി, മധ്യപ്രദേശിനു മുന്നില്‍ മുട്ടിടിച്ച് കേരളം

1

രാജ്‌കോട്ട്: രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് എയില്‍ തുടര്‍ച്ചയായ മൂന്നാം വിജയം തേടിയിറങ്ങിയ കേരളം കരുത്തരായ മധ്യപ്രദേശിനെതിരേ ആദ്യദിനം പരുങ്ങളില്‍. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ആദിത്യ ശ്രീവാസ്തവ നയിച്ച മധ്യപ്രദേശ് വമ്പന്‍ സ്‌കോറിലേക്കു നീങ്ങുകയാണ്. ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ടു വിക്കറ്റിന് 218 റണ്‍സെന്ന ശക്തമായ നിലയിലാണ് അവര്‍. ഓപ്പണര്‍ യഷ് ദുബേയുടെ (105*) അപരാജിത സെഞ്ച്വറിയും രജത് പാട്ടിധറിന്റെ (75*) അപരാജിത ഫിഫ്റ്റിയുമാണ് മധ്യപ്രദേശ് ഇന്നിങ്‌സിനു അടിത്തറ പാകിയത്.

രണ്ടു വിക്കറ്റിനു 88 റണ്‍സെന്ന നിലയിലാണ് ദുബേയും പാട്ടിധറും ക്രീസില്‍ ഒന്നിച്ചത്. എന്നാല്‍ അപരാജിതമായ മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 130 റണ്‍സ് കൂട്ടിച്ചേര്‍ത്ത് മധ്യപ്രദേശിനെ ഭദ്രമായ നിലയിലെത്തിക്കുകയായിരുന്നു. ഓപ്പണര്‍ ഹിമാന്‍ഷു മന്ദ്രി (23), ശുഭം ശര്‍മ (11) എന്നിവരുടെ വിക്കറ്റുകളാണ് അവര്‍ക്കു നഷ്ടമായത്. കേരളത്തിനായി അഞ്ചു ബൗളര്‍മാരെയാണ് ക്യാപ്റ്റന്‍ സച്ചിന്‍ ബേബി പരീക്ഷിച്ചത്. ഇവയില്‍ ജലജ് സക്‌സേനയും സിജോമോന്‍ ജോസഫും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. എംഡി നിധീഷ്, ബേസില്‍ തമ്പി, എന്‍ ബേസില്‍ എന്നിവര്‍ക്കു വിക്കറ്റ് ലഭിച്ചില്ല.

264 ബോളില്‍ 15 ബൗണ്ടറികളോടെയാണ് ദുബേ മധ്യപ്രദേശ് ഇന്നിങ്‌സിന്റെ അമരക്കാരനായത്. ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സിനൊപ്പമുണ്ടായിരുന്ന പാട്ടിധര്‍ 183 ബോളില്‍ 11 ബൗണ്ടറികളടിച്ചു. ടോസിനു ശേഷം ബാറ്റ് ചെയ്ത മധ്യപ്രദേശിനു മോശമല്ലാത്ത തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്.

ആദ്യ വിക്കറ്റില്‍ ദുബേ- മന്ദ്രി സഖ്യം 66 റണ്‍സ് നേടി. ഈ ജോടി കേരളത്തിനു വെല്ലുവിളിയുയര്‍ത്തി മുന്നേറവെയാണ് സക്‌സേന ആദ്യത്തെ ബ്രേക്ക്ത്രൂ നല്‍കിയത്. 23 റണ്‍സെടുത്ത മന്ദ്രിയെ സക്‌സേന രാഹുലിനു സമ്മാനിക്കുകയായിരുന്നു. ടീം സ്‌കോറിലേക്കു 22 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ശുഭമിനെയും മടക്കിയപ്പോള്‍ കേരളത്തിനു പ്രതീക്ഷയുണ്ടായിരുന്നു. സിജോമോന്റെ ബൗളിങില്‍ വിക്കറ്റ് കീപ്പര്‍ വിഷ്ണു വിനോദായിരുന്നു ക്യാച്ചെടുത്തത്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ദുബേ- പാട്ടിധര്‍ ജോടി തകര്‍പ്പന്‍ കൂട്ടുകെട്ടുണ്ടാക്കിയതോടെ കേരളത്തിന്റെ ബൗളര്‍മാര്‍ നിസ്സഹായരായി.

പുജാര നിരാശപ്പെടുത്തി, ചിരാഗിനു സെഞ്ച്വറി

എലൈറ്റ് ഗ്രൂപ്പ് ഡിയില്‍ ഗോവയ്‌ക്കെതിരേ നിലവിലെ ചാംപ്യന്‍മാരായ സൗരാഷ്ട്ര മികച്ച സ്‌കോറിലേക്ക്. ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ സൗരാഷ്ട്ര ഏഴു വിക്കറ്റിനു 343 റണ്‍സെന്ന നിലയിലാണ്. ചിരാഗ് സെയ്‌നിയുടെ (140) സെഞ്ച്വറിയും ഷെല്‍ഡണ്‍ ജാക്‌സണിന്റെ (96*) ഇന്നിങ്‌സുമാണ് അവര്‍ക്കു തുണയായത്. മൂന്നാമനായി ബാറ്റ് ചെയ്ത ചിരാഗ് 190 ബോൡ 22 ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചു.
എന്നാല്‍ ഇന്ത്യയുടെ മുന്‍ ടെസ്റ്റ് താരം ചേതേശ്വര്‍ പുജാര നിറംമങ്ങി. നാലാമനായി ബാറ്റ് ചെയ്ത അദ്ദേഹത്തിനു 28 റണ്‍സാണ് നേടാനായത്. 47 ബോളില്‍ നാലു ബൗണ്ടറികളോടെയായിരുന്നു ഇത്.

Story first published: Thursday, March 3, 2022, 18:44 [IST]
Other articles published on Mar 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+