For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20യില്‍ മിന്നിക്കാന്‍ ഇവര്‍ റെഡി!! ഈ വര്‍ഷം ഇന്ത്യന്‍ അരങ്ങേറ്റം, ആരൊക്കെ?

ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം ടി20 ക്രിക്കറ്റിലെ ഏറ്റവും നിര്‍ണായകമായ വര്‍ഷമാണ് 2025. കാരണം അടുത്ത വര്‍ഷം ഐസിസിയുടെ ടി20 ലോകകപ്പ് നാട്ടില്‍ നടക്കാനിരിക്കെ ഇതിനായി ഇന്ത്യക്കു മികച്ച തയ്യാറെടുപ്പ് നടത്തേണ്ട സമയമാണിത്. ഈ വര്‍ഷം കളിക്കാനിരിക്കുന്ന ഓരോ ടി20 പരമ്പരയും ഇന്ത്യയെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. ലോകകപ്പിനു മുമ്പ് ഏറ്റവും മികച്ച ടീം കോമ്പിനേഷന്‍ കണ്ടെത്താന്‍ ഇന്ത്യയെ ഈ മല്‍സരങ്ങള്‍ സഹായിക്കും.

ടി20യില്‍ പുതിയ ചില താരങ്ങളുടെ ഇന്ത്യന്‍ അരങ്ങേറ്റം ഈ വര്‍ഷം നമുക്കു തീര്‍ച്ചയായും പ്രതീക്ഷിക്കാം. മികച്ച പ്രകടനങ്ങള്‍ നടത്താറുള്ള യുവതാരങ്ങള്‍ക്കു എല്ലായ്‌പ്പോഴും അവസരങ്ങള്‍ നല്‍കാറുള്ള കോച്ചാണ് ഗൗതം ഗംഭീര്‍. 2025ല്‍ ഇന്ത്യക്കു വേണ്ടി ടി20യില്‍ അരങ്ങേറാന്‍ സാധ്യതയുള്ള മൂന്നു താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

HRASHIT RANA

ഹര്‍ഷിത് റാണ

യുവ ഫാസ്റ്റ് ബൗളര്‍ ഹര്‍ഷിത് റാണയാണ് ഇന്ത്യക്കു വേണ്ടി ഈ വര്‍ഷം ടി20യില്‍ അരങ്ങേറാന്‍ പോവുന്ന ഒരാള്‍. നേരത്തേ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സില്‍ തനിക്കൊപ്പം പ്രവര്‍ത്തിച്ചതിനാല്‍ തന്നെ ഹര്‍ഷിത്തിന്റെ പ്രതിഭയെ നേരിട്ടു കണ്ടിട്ടുള്ള വ്യക്തി കൂടിയാണ് ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍. 145 പ്ലസ് വേഗതയില്‍ നിരന്തരം ബൗള്‍ ചെയ്യാന്‍ ശേഷിയുള്ള താരത്തിന്റെ മിടുക്കില്‍ അദ്ദേഹത്തിനു വലിയ വിശ്വാസവമുണ്ട്.

ഈ കാരണത്താല്‍ തന്നെയാണ് ഓസ്‌ട്രേലിയക്കെതിരേയുള്ള കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലൂടെ ഹര്‍ഷിത്തിന് ടെസ്റ്റില്‍ അരങ്ങേറാന്‍ ഗംഭീര്‍ അവസരമൊരുക്കിയത്. ജോലിഭാരം കുറയ്ക്കുന്നതിനായി സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഈ വര്‍ഷം അധികം ടി20കളില്‍ കളിക്കാനിടയില്ല. പകരക്കാരനായി ഹര്‍ഷിത്തിനു കൂടുതല്‍ അവസരങ്ങളും കിട്ടിയേക്കും.

രജത് പാട്ടിധര്‍

മധ്യനിര ബാറ്റര്‍ രജത് പാട്ടിധറാണ് ഈ വര്‍ഷം ഇന്ത്യക്കു വേണ്ടി ടി20യില്‍ അരങ്ങേറാന്‍ പോവുന്ന രണ്ടാമത്തെയാള്‍. ഇന്ത്യക്കു വേണ്ടി ടെസ്റ്റിലും ഏകദിനത്തിലും ഇതിനകം അദ്ദേഹം കളിച്ചുകഴിഞ്ഞു. ഈ വര്‍ഷം ടി20യിലും അരങ്ങേറ്റം കുറിക്കാമെന്ന പ്രതീക്ഷയിലാണ് രജത്. സ്പിന്‍ ബൗളിനെ വളരെ നന്നായി നേരിടാനുള്ള കഴിവാണ് അദ്ദേഹത്തെ സ്‌പെഷ്യലാക്കുന്നത്.

അഗ്രസീവ് ഇന്നിങ്‌സുകള്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്ന രജത് ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സിനായി പല ഇടിവെട്ട് പ്രകടനങ്ങളും നടത്തിക്കഴിഞ്ഞു. ഈ വര്‍ഷത്തെ ഐപിഎല്‍ വരെ തന്റെ ഫോം നിലനിര്‍ത്താനായാല്‍ തീര്‍ച്ചയായും സെലക്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ രജത്തിനു സാധിക്കും. ഇതു ഇന്ത്യന്‍ ടി20 ടീമിലേക്കും വലംകൈയന്‍ ബാറ്റര്‍ക്കു അവസരവും തുറന്നേക്കും.

RAJAT PATIDAR

മധ്യപ്രദേശില്‍ നിന്നുള്ള രജത്തിനു ലിസ്റ്റ് എ ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡാണുള്ളത്. 64 മല്‍സരങ്ങളില്‍ 31 കാരനായ താരം ഇതിനകം കളിച്ചു കഴിഞ്ഞു. 99.59 സ്‌ട്രൈക്ക് റേറ്റില്‍ 2211 റണ്‍സാണ് ഇവയില്‍നിന്നും രജത് സ്‌കോര്‍ ചെയ്തിട്ടുള്ളത്. ടി20 കരിയര്‍ നോക്കിയാല്‍ 71 ഇന്നിങ്‌സുകളില്‍ നിന്നം 158.18 സ്‌ട്രൈക്ക് റേറ്റില്‍ 2463 റണ്‍സ് അദ്ദേഹം നേടി. ഒരു സെഞ്ച്വറിയും 24 ഫിഫ്റ്റിയും ഇതിലുള്‍പ്പെടും.

ലക്ഷ്മണ്‍ കോച്ച്!! ബുംറ ക്യാപ്റ്റന്‍, ഇംഗ്ലണ്ടില്‍ ഇറക്കേണ്ടത് ഈ 11; ടെസ്റ്റ് പരമ്പര ജയിക്കാം

റാസിഖ് സലാം

ആഭ്യന്തര ക്രിക്കറ്റില്‍ നിന്നുള്ള മറ്റൊരു മിന്നും താരമായ റാസിഖ് സലാമാണ് ഈ വര്‍ഷം ഇന്ത്യക്കായി ടി20യില്‍ അരങ്ങേറാന്‍ തയ്യാറെടുക്കുന്ന മറ്റൊരാള്‍. ഐപിഎല്ലിന്റെ പുതിയ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ താരമായ അദ്ദേഹം ഡെത്ത് ഓവറുകളില്‍ മികച്ച പ്രകടനവും കാഴ്ചവയ്ക്കാറുണ്ട്. ബൗളിങിലെ വേരിയേഷനുകളാണ് റാസിഖിനെ ഇതിനു സഹായിക്കുന്നത്.

ബൗളിങിനൊപ്പം ബാറ്റിങിലും ഭേദപ്പെട്ട പ്രകടനം നടത്താന്‍ കഴിയുമെന്നത് ജമ്മു കാശ്മീരില്‍ നിന്നുള്ള 24 കാരനായ താരത്തിന്റെ മൂല്യം വര്‍ധിപ്പിക്കുന്നു. ടി20യില്‍ ഇതിനകം 34 മല്‍സരങ്ങളിലാണ് റാസിഖ് പന്തെറിഞ്ഞത്. ഇവയില്‍ നിന്നും 8.35 ഇക്കോണമി റേറ്റില്‍ 44 വിക്കറ്റുകളും പേസര്‍ വീഴ്ത്തി.

Story first published: Sunday, January 12, 2025, 19:30 [IST]
Other articles published on Jan 12, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+