For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: സഞ്ജുവിന്റേത് 'കുട്ടിപ്പട', ചേട്ടന്‍മാര്‍ ചെന്നൈയില്‍- ടീമുകളും പ്രായവും

മുംബൈയാണ് നിലവിലെ ചാംപ്യന്‍മാര്‍

ഐപിഎല്ലിന്റെ 14ാം സീസണ്‍ ഏപ്രില്‍ മുതല്‍ ആരംഭിക്കാനിരിക്കുകയാണ്. ടൂര്‍ണമെന്റിന്റെ വേദിയും മല്‍സരക്രമവും ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇന്ത്യയില്‍ തന്നെയാവും നടക്കുക. ഏപ്രില്‍ 11ന് പുതിയ സീസണ്‍ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഈയാഴ്ച ഐപിഎല്‍ ഭരണസമിതിയുടെ യോഗം ചേരുന്നുണ്ട്. വേദിയും മല്‍സരക്രമവുമെല്ലാം ഈ യോഗത്തില്‍ തീരുമാനിച്ചേക്കും.

സഞ്ജുവിന്റേത് കുട്ടിപ്പട, ചേട്ടന്‍മാര്‍ ചെന്നൈ തന്നെ | Oneindia Malayalam
1

എട്ടു ടീമുകളാണ് വരാനിരിക്കുന്ന സീസണിലും കിരീടം തേടി പോര്‍ക്കളത്തിലിറങ്ങുക. അക്കൂട്ടത്തില്‍ പ്രായത്തിന്റ കാര്യത്തില്‍ ഏറ്റവും സീനിയര്‍ ടീം പതിവുപോലെ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് തന്നെയാണ്. അനുഭവസമ്പത്തിന് മുന്‍തൂക്കം നല്‍കന്ന ടീമെന്ന പേര് സിഎസ്‌കെ ഇത്തവണയും തെറ്റിച്ചില്ല. അതുകൊണ്ടു തന്നെ അവരുടെ ടീമിലെ ഭൂരിഭാഗം കളിക്കാരും 30 കടന്നവരാണ്.

ഐപിഎല്‍ ടീമുകളുടെ പ്രായത്തിന്റെ ശരാശരിയെടുത്താല്‍ സിഎസ്‌കെയുടേത് 30 ആണ്. മറ്റൊരു ടീമിന്റെയും ശരാശരി പ്രായം 30ലെത്തിയിട്ടില്ല. ടൂര്‍ണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ ടീമാവട്ടെ മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സുമാണ്. വെറും 25 ആണ് രാജസ്ഥാന്‍ ടീമിന്റെ ശരാശരി പ്രായം. സഞ്ജു ടീമിനെ നയിക്കുന്ന ആദ്യ സീസണ്‍ കൂടിയാണ് വരാനിരിക്കുന്നത്. കഴിഞ്ഞ സീസണിലെ ക്യാപ്റ്റനായ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിനെ നായകസ്ഥാനത്തു നിന്നു മാത്രമല്ല ടീമില്‍ നനിന്നു തന്നെ രാജസ്ഥാന്‍ ഒഴിവാക്കിയിരുന്നു. അടുത്ത സീസണില്‍ അദ്ദേഹം ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമായിരിക്കും.

2

ചെന്നൈ, രാജസ്ഥാന്‍ എന്നിവര്‍ കഴിഞ്ഞാല്‍ ഐപിഎല്ലിലെ ശേഷിച്ച ഫ്രാഞ്ചൈസികള്‍ മൂന്നെണ്ണം വീതം ഒരേ ശരാശരി പങ്കിടുകയാണ്. ഡല്‍ഹി ക്യാപ്പിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകളുടെ ശരാശരി പ്രായം 28 ആണ്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, പഞ്ചാബ് കിങ്‌സ്, മുംബൈ ഇന്ത്യന്‍സ് ടീമുകളുടെ ശരാശരി പ്രായമാവട്ടെ 27ഉം ആണ്.

കൊവിഡിനെ തുടര്‍ന്നു കഴിഞ്ഞ സീസണിലെ ടൂര്‍ണമെന്റ് യുഎഇയിലായിരുന്നു നടന്നത്. ഏപ്രിലില്‍ ആരംഭിക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് ആദ്യം മാറ്റിവയ്ക്കുകയായിരുന്നു. പീന്നീട് സപ്തംബര്‍- നവംബര്‍ മാസങ്ങളിലായി യുഎഇയില്‍ അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ നടത്തുകയായിരുന്നു. അന്നു ഫൈനലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ അഞ്ചു വിക്കറ്റിനു തകര്‍ത്ത് മുംബൈ അഞ്ചാം കിരീടം പിടിച്ചെടുക്കുകയായിരുന്നു.

Story first published: Tuesday, March 2, 2021, 10:57 [IST]
Other articles published on Mar 2, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+