ഐപിഎല്‍ 2020: അത് ചെയ്താല്‍ ഇനിയും മങ്കാദ് ചെയ്യുമെന്ന് അശ്വിന്‍... രാജസ്ഥാന്‍ വിട്ടില്ല, ട്രോള്‍
ജയ്പൂര്‍: 2019ലെ ഐപിഎല്ലില്‍ വലിയ വിവാദങ്ങളുണ്ടാക്കിയ സംഭവമായിരുന്നു കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റനും സ്പിന്നറുമായ ആര്‍ അശ്വിന്റെ മങ്കാദ് റണ്ണൗട്ട്. ഇതേ തുടര്‍ന്നു വലിയ വിമര്‍ശനങ്ങളും താരത്തിനു നേരിടേണ്ടി വന്നിരുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലറെ മങ്കാദിങിലൂടെ റണ്ണൗട്ടാക്കിയതോടെയാണ് അശ്വിന്‍ വെറുക്കപ്പെട്ടവനായി മാറിയത്.
കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ വരാനിരിക്കുന്ന സീസണിലും ഇതാവര്‍ത്തിക്കുമോയെന്ന ഒരു ആരാധകന്റെ ചോദ്യത്തിനു അതിനു മടിയില്ലെന്നായിരുന്ന അശ്വിന്റെ മറുപടി. ഇതിനു പിന്നാലെ അദ്ദേഹത്തിനെതിരേ രംഗത്തു വന്നിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്.

ആരാവും കാര്‍ട്ടിലേക്ക് ഇത് കൂട്ടിച്ചേര്‍ക്കുക
മങ്കാദ് എന്നു കുറിച്ചിട്ടുള്ള ആറു പന്തുകളുടെ ചിത്രത്തോടൊപ്പം ട്വിറ്ററിലൂടെയാണ് അശ്വിനെ രാജസ്ഥാന്‍ ട്രോളിയത്. ആരാവും ഇതു തന്റെ കാര്‍ട്ടിലേക്കു കൂട്ടിച്ചേര്‍ക്കുകയെന്നു ഊഹിക്കാന്‍ സൂചനകള്‍ വേണ്ടെന്നായിരുന്നു രാജസ്ഥാന്റെ ട്വീറ്റ്.
സമൂഹ മാധ്യമങ്ങളില്‍ സജീവമായ അശ്വിന്‍ അധികം വൈകാതെ തന്നെ രാജസ്ഥാന്റെ ഈ പോസ്റ്റിനു പ്രതികരണവുമായി എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ആരാധകന്‍ ചോദിച്ചത്
വരാനിരിക്കുന്ന സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ താരമായ അശ്വിനോട് ട്വിറ്ററിലൂടെയാണ് ഒരു ആരാധകന്‍ മങ്കാദിങിനെക്കുറിച്ചു ചോദിച്ചത്.
പുതിയ സീസണിലെ ഐപിഎല്ലില്‍ ഏതൊക്കെ ബാറ്റ്‌സ്മാന്‍മാരെ ആയിരിക്കും നിങ്ങള്‍ മങ്കാദ് ചെയ്യുകയെന്നായിരുന്നു ആരാധകന്റെ ചോദ്യം.
ട്വിറ്ററില്‍ തന്നോടു ചോദ്യങ്ങള്‍ ചോദിക്കാന്‍ അശ്വിന്‍ ആരാധകര്‍ക്കു അവസരം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഒരു ആരാധകന്‍ അദ്ദേഹത്തെ കുടുക്കുകയെന്ന ലക്ഷ്യത്തോടെ മങ്കാദിങിനെക്കുറിച്ചു ചോദിച്ചത്.

പുറത്തേക്കിറങ്ങുന്ന ആരെയും ഔട്ടാക്കും
ആരാധകന്റെ ചോദ്യത്തിന് കിടിലന്‍ മറുപടി തന്നെയാണ് അശ്വിന്‍ നല്‍കിയത്. ക്രീസിനു പുറത്തേക്കിറങ്ങി കളിക്കുന്ന ആരെയും മങ്കാദ് ചെയ്ത് താന്‍ ഔട്ടാക്കുമെന്നായിരുന്നു അശ്വിന്റെ മറുപടി.
കഴിഞ്ഞ സീസണില്‍ ബട്‌ലറെ പുറത്താക്കിയതു പോലെ അവസരം ലഭിച്ചാല്‍ ഇനിയും മങ്കാദിലൂടെ എതിര്‍ ടീം ബാറ്റ്‌സ്മാനെ പുറത്താക്കാന്‍ തനിക്കു മടിയില്ലെന്നു തന്നെയാണ് അശ്വിന്റെ വാക്കുകള്‍ നല്‍കുന്ന സൂചന.

ന്യായീകരിച്ച് അശ്വിന്‍
2019ലെ ഐപിഎല്ലില്‍ മങ്കാദ് റണ്ണൗട്ടിന്റെ പേരില്‍ വിദേശ താരങ്ങള്‍ മാത്രമല്ല ഇന്ത്യയുടെ ചില മുന്‍ കളിക്കാരും അശ്വിനെ വിമര്‍ശിച്ചിരുന്നു. പക്ഷെ അദ്ദേഹത്തെ ഇതൊന്നും തളര്‍ത്തിയില്ല. സ്വന്തം നടപടിയെ ന്യായീകരിക്കുകയാണ് അദ്ദേഹം ചെയ്തത്.
ക്രീസിന് പുറത്തേക്കിറങ്ങി നില്‍ക്കുന്ന ഏതു ബാറ്റ്‌സ്മാനെയും റണ്ണൗട്ടാന്‍ ഐസിസി നിയമം അനുവദിക്കുന്നുണ്ടെന്നും ബട്‌ലറെ മങ്കാദ് ചെയ്തതില്‍ തനിക്കു കുറ്റബോധമില്ലെന്നും അശ്വിന്‍ വ്യക്തമാക്കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications