Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുംബൈയുടെ കുത്തക തീര്‍ന്നു! ടീം ഇന്ത്യയെ ഇനി റോയല്‍സ് തീരുമാനിക്കും, വമ്പന്‍ മാറ്റം

ഇന്ത്യന്‍ ക്രിക്കറ്റിനെ ദീര്‍ഘകാലമായി ഭരിച്ചുകൊണ്ടിരുന്നത് അഞ്ചു തവണ ഐപിഎല്ലില്‍ കിരീടം ചൂടിയ മുംബൈ ഇന്ത്യന്‍സായിരുന്നു. ടീം ഇന്ത്യയെയും മുംബൈയെയും രോഹിത് ശര്‍മ തന്നെ നയിക്കുന്നുവെന്നതും മുംബൈയുടെ ആധിപത്യം അരക്കിട്ടുറപ്പിച്ചിരുന്നു. ദേശീയ ടീമില്‍ കൂടുതല്‍ താരങ്ങളും മുംബൈ ഇന്ത്യന്‍സില്‍ നിന്നുള്ളവരായിരുന്നു. ഇതു വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. മുംബൈ ടീമിലെ താരങ്ങള്‍ക്കു രോഹിത് അമിത പ്രാധാന്യം നല്‍കുന്നുവെന്നായിരുന്നു പ്രധാന ആരോപണം.

പക്ഷെ ഇപ്പോള്‍ കഥയാകെ മാറിയിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സിന്റെ കുത്തക അവസാനിപ്പിച്ച് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ ശക്തികളായി മാറിയിരിക്കുകയാണ്. മുംബൈയുടെ ഒപ്പമെത്തിയാണ് പ്രഥമ ഐപിഎല്‍ ചാംപ്യന്‍മാരായ റോയല്‍സ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്.

SANJU- JAISWAL

ബിസിസിഐയുടെ പുതിയ വാര്‍ഷിക കരാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോഴാണ് റോയല്‍സിന്റെ പവര്‍ ക്രിക്കറ്റ് പ്രേമികളറിഞ്ഞത്. കാരണം മുഖ്യ കരാറിലുള്‍പ്പെട്ട താരങ്ങളെയെടുത്താല്‍ ഏറ്റവുമധികം പേരെ സംഭാവന ചെയ്തവരില്‍ മുംബൈയും റോയല്‍സും ഒപ്പത്തിനൊപ്പമായിരുന്നു. ക്യാപ്റ്റന്‍ സഞ്ജുവടക്കം റോയല്‍സ് ടീമിലെ അഞ്ചു കളിക്കാരാണ് ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇവരില്‍ ചിലരാവട്ടെ പുതുതായി കരാറില്‍ ഉള്‍പ്പെട്ടവരുമാണ്.

റോയല്‍സിനെപ്പോലെ തന്നെ മുംബൈ ഇന്ത്യന്‍സിലെയും അഞ്ചു പേര്‍ക്കാണ് ബിസിസിഐയുടെ കരാറിന്റെ ഭാഗമാവാന്‍ സാധിച്ചത്. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്നാവട്ടെ നാലു പേരും കരാറില്‍ ഇടം നേടി. റോയല്‍സ് ടീമില്‍ നിന്നും ഏറ്റവുമുയര്‍ന്ന കരാര്‍ ലഭിച്ചയാള്‍ വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ്. ഗ്രേഡ് എ കരാറിലാണ് അദ്ദേഹം ഉള്‍പ്പെട്ടിട്ടുള്ളത്.

ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ ബാറ്റിങ് സെന്‍സേഷനായി മാറിയിരിക്കുന്ന ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് റോയല്‍സിന്റെ രണ്ടാമത്തെ താരം. ഗേഡ് ബിയിലാണ് 22 കാരന്‍ ഇടം നേടിയത്. ബാക്കിയുള്ള നാലു പേരും ഗ്രേഡ് സിയിലാണ്. റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു, ഫാസ്റ്റ് ബൗളര്‍മാരായ ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് കരാറിലുള്‍പ്പെട്ട മറ്റു റോയല്‍സുകാര്‍. മുംബൈ ഇന്ത്യന്‍സിന്റെ യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ കരാറില്‍ നിന്നുമൊഴിവാക്കപ്പെട്ടതോടെയാണ് അവരുടെ ആധിപത്യം അവസാനിച്ചത്.

ROHIT- HARDIK

മുംബൈ ഇന്ത്യന്‍സില്‍ നിന്നും കരാര്‍ ലഭിച്ചിട്ടുള്ള അഞ്ചു പേര്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, 360 ബാറ്ററായ സൂര്യകുമാര്‍ യാദവ്, യുവ താരം തിലക് വര്‍മ എന്നിവരാണ്. ഇവരില്‍ രോഹിത്തും ബുംറയും ഏറ്റവുമുയര്‍ന്ന ഗ്രേഡ് എ പ്ലസിന്റെ ഭാഗമാണ്. മുംബൈയുടെ പുതിയ ക്യാപ്റ്റന്‍ കൂടിയായ ഹാര്‍ദിക് ഗ്രേഡ് എയിലാണ് ഉള്‍പ്പെട്ടത്. സൂര്യകുമാര്‍ യാദവ് ഗ്രേഡ് ബിയിലാണ്. തിലകാവട്ടെ ഗ്രേഡ് സിയിലും ഇടം നേടി.

ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്നും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദ്, വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ ശിവം ദുബെ, സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരാണുള്ളത്. ഗ്രഡ് എ പ്ലസിലാണ് ജഡ്ഡു ഉള്‍പ്പെട്ടിട്ടുള്ളതെങ്കില്‍ ഗ്രേഡ് സിയിലാണ് മറ്റുള്ള മൂന്നു പേരുടെയും സ്ഥാനം.

ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നു ശുഭ്മന്‍ ഗില്‍, മുഹമ്മദ് ഷമി എന്നിവരും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ നിന്നും വിരാട് കോലി, മുഹമ്മദ് സിറാജ്, രജത് പാട്ടിധാര്‍ എന്നിവരും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ നിന്നും കെഎല്‍ രാഹുല്‍, രവി ബിഷ്‌നോയ് എന്നിവരും ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ നിന്നും റിഷഭ് പന്ത്, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍ എന്നിവരും ഇടം നേടി.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സില്‍ നിന്നും റിങ്കു സിങ്, കെഎസ് ഭരത് എന്നിവരും പഞ്ചാബ് കിങ്‌സില്‍ നിന്നും ജിതേഷ് ശര്‍മ, അര്‍ഷ്ദീപ് സിങ് എന്നിവരും സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ നിന്നും വാഷിങ്ടണ്‍ സുന്ദറും കരാറിന്റെ ഭാഗമായി.

Story first published: Thursday, February 29, 2024, 18:27 [IST]
Other articles published on Feb 29, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+