Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: റെയ്‌നയും ഭാജിയുമില്ലെങ്കിലും സിഎസ്‌കെ തളരില്ല, എല്ലാം 'തലൈവന്‍' നോക്കും!

ഐപിഎല്ലിനു മുമ്പ് വളരെ പ്രധാനപ്പെട്ട രണ്ടു താരങ്ങളെയാണ് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനു നഷ്ടമായത്. ഒന്ന് വൈസ് ക്യാപ്റ്റനും ടീമിന്റെ നെടുംതൂണുകളിലൊരാളുമായ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയാണെങ്കില്‍ മറ്റൊരാള്‍ പരിചയസമ്പന്നനായ സ്പിന്നര്‍ ഹര്‍ഭജന്‍ സിങാണ്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നായിരുന്നു ഇരുവരും ഈ സീസണില്‍ കളിക്കുന്നില്ലെന്നറിയിച്ചത്.

റെയ്‌ന ടീമിനൊപ്പം യുഎഇയിലെത്തി ശേഷം നാട്ടിലേക്കു മടങ്ങിപ്പോവുകയായിരുന്നെങ്കില്‍ ഭാജി ഇന്ത്യയില്‍ തന്നെയായിരുന്നു. രണ്ടു നിര്‍ണായക താരങ്ങളെയാണ് നഷ്ടായിരിക്കുന്നതെങ്കിലും അത് സിഎസ്‌കെയെ ബാധിക്കില്ലെന്നും ആരാധകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍ ട്വിറ്റര്‍ വീഡിയോയിലൂടെ അറിയിച്ചു.

തലൈവന്‍ ടീമിനെ നോക്കും

തലൈവന്‍ ടീമിനെ നോക്കും

സിഎസ്‌കെ ടീം ഇപ്പോള്‍ വളരെ നല്ല ഷേപ്പിലാണെന്ന് നിങ്ങളെ അറിയിക്കുകയാണ്. നമുക്ക് ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ല. വളരെ ബുദ്ധിമുട്ടേറിയ സമയങ്ങളില്‍ നമുക്ക് വഴി കാണിച്ച ക്യാപ്റ്റന്‍ ടീമിനനൊപ്പമുണ്ട്.
തലൈവന്‍ ടീമിനെ നല്ല രീതിയില്‍ നോക്കിക്കൊള്ളും. ഞങ്ങള്‍ വലിയ ആത്മവിശ്വാസത്തിലാണ്. ടീം പരിശീലനം ആരംഭിച്ചു കഴിഞ്ഞതായും വിശ്വനാഥന്‍ സിഎസ്‌കെയുടെ ട്വിറ്റര്‍ ഹാന്‍ഡ്‌ലിലൂടെ പുറത്തു വിട്ട വീഡിയോയില്‍ വ്യക്തമാക്കി. നേരത്തേ റെയ്‌നയുടെ അഭാവത്തില്‍ ആരായിരിക്കും സിഎസ്‌കെയുടെ വൈസ് ക്യാപ്റ്റനെന്നു ഒരു ആരാധകന്‍ ട്വിറ്ററിലൂടെ ചോദിച്ചപ്പോള്‍ എന്തു ആശങ്കയെന്നും നമുക്കൊരു വൈസ് (wise) ക്യാപ്റ്റനുണ്ടെന്നും സിഎസ്‌കെ മറുപടി നല്‍കിയിരുന്നു. ബുദ്ധിമാനായ ധോണിയുള്ളപ്പോള്‍ ടീമിന് ഒന്നും പേടിക്കാനില്ലെന്നു തന്നെയാണ് ഇപ്പോള്‍ ശ്രീനിവാസനും ആവര്‍ത്തിരിച്ചിരിക്കുന്നത്.

താരങ്ങളെല്ലാം ആവേശത്തില്‍

താരങ്ങളെല്ലാം ആവേശത്തില്‍

താരങ്ങളെല്ലാം വലിയ ആവേശത്തിലാണ്. സ്ഥിരമായി സൂം മീറ്റിങ് വഴി കോച്ചും ക്യാപ്റ്റനും താരങ്ങളുമായി ആശയവിനിമയം നടത്താറുണ്ട്. എല്ലാവരും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കടുപ്പമേറിയ സാഹചര്യങ്ങളെ മറികടന്ന് ഞങ്ങള്‍ പുറത്തുവരുക ചെയ്യും.
ടീം ഇപ്പോള്‍ വലിയ പ്രതീക്ഷയോടെയാണ് സീസണിനു തയ്യാറെടുക്കുന്നതെന്ന് സന്തോഷത്തോടെ അറിയിക്കുന്നു. പുതിയ സീസണില്‍ മികച്ച പ്രകടനം തന്നെ പതിവുപോലെ സിഎസ്‌കെ കാഴ്ചവയ്ക്കുമെന്നും ഉറപ്പുണ്ടെന്നു ശ്രീനിവാസന്‍ പറഞ്ഞു.

റെയ്‌നയുടെ മടങ്ങിവരവ്

റെയ്‌നയുടെ മടങ്ങിവരവ്

ഈ സീസണില്‍ റെയ്‌ന സിഎസ്‌കെയില്‍ മടങ്ങിയെത്താന്‍ ശ്രമിക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ഇതേക്കുറിച്ച് ശ്രീനിവാസന്‍ വീഡിയോയില്‍ പരാമര്‍ശിക്കുന്നില്ല. ടീമില്‍ മടങ്ങിയെത്തിയേക്കുമെന്ന് റെയ്‌ന തന്നെ നേരത്തേ ഇന്ത്യയില്‍ ഒരു മാധ്യമത്തോടു സംസാരിക്കവെ തുറന്നു പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് ക്യാപ്റ്റന്‍ ധോണി, കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ് എന്നിവരുമായി റെയ്‌ന ഫോണില്‍ സംസാരിച്ചതായും യുഎഇയില്‍ വച്ച് നാട്ടിലേക്കു മടങ്ങിയതിന്റെ പേരില്‍ ടീമുടമ എന്‍ ശ്രീനിവാസനോടു മാപ്പു പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
റെയ്‌നയെ ടീമില്‍ തിരിച്ചെടുക്കുന്ന കാര്യത്തില്‍ തനിക്കൊരു റോളുമില്ലെന്നും ധോണിയും ഫ്‌ളെമിങുമടങ്ങുന്ന ടീം മാനേജ്‌മെന്റായിരിക്കും ഇക്കാര്യം തീരുമാനിക്കുകയെന്നുമായിരുന്നു ശ്രീനിവാസന്‍ വ്യക്തമാക്കിയത്.

Story first published: Monday, September 7, 2020, 16:55 [IST]
Other articles published on Sep 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+