Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബെംഗളൂരുവില്‍ രണ്ടാം ദിവസവും കനത്ത മഴ; ധോണിയും കോലിയും അങ്കലാപ്പില്‍!

ബെംഗളൂരു: തുടര്‍ച്ചയായ രണ്ടാം ദിവസം ഐ ടി നഗരമായ ബെംഗളൂരുവില്‍ കനത്ത മഴ. കനത്ത വേനലില്‍ നിന്ന് നഗരവാസികള്‍ക്ക് ആശ്വാസം നല്‍കായണ് മഴയെത്തിയതെങ്കിലും ഐ പി എല്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് മഴ നല്ല വാര്‍ത്തയല്ല. ശനിയാഴ്ച നടക്കാനിരിക്കുന്ന ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് - പുനെ സൂപ്പര്‍ജയന്റ്‌സ് മത്സരത്തെ മഴ ബാധിക്കുമെന്നാണ് ആരാധകരുടെ ആശങ്ക. വൈകുന്നേരം 4 മണിക്കാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കളി.

ആരാധകര്‍ക്ക് മാത്രമല്ല, രണ്ട് ടീമുകളുടെയും ക്യാപ്റ്റന്മാരായ വിരാട് കോലിക്കും എം എസ് ധോണിക്കുമുണ്ട് അങ്കലാപ്പ്. പോയിന്റ് പട്ടികയില്‍ ആറാമതും ഏഴാമതുമുള്ള പുനെ, ബാംഗ്ലൂര്‍ ടീമുകള്‍ക്ക് ബാക്കിയുളള ഓരോ മത്സരങ്ങളും നിര്‍ണായകമാണ്. 9 മത്സരങ്ങള്‍ കളിച്ച പുനെ 3 ജയങ്ങളോടെ ആറാം സ്ഥാനത്താണ്. ബാംഗ്ലൂരാകട്ടെ 7 കളികളില്‍ നിന്നും രണ്ടെണ്ണം മാത്രം ജയിച്ച് ഏഴാം സ്ഥാനത്തും.

കളി മുടങ്ങിയാല്‍ രണ്ട് ടീമുകള്‍ക്കും ഓരോ പോയിന്റ് കിട്ടും. എന്നാല്‍ മുന്നോട്ടുള്ള പോക്കിന് എല്ലാ കളികളും ജയിച്ചേ പറ്റൂ എന്ന സ്ഥിതിയിലാണ് രണ്ട് ടീമുകളും. ടൂര്‍ണമെന്റ് രണ്ടാം പാദത്തിലെത്തി നില്‍ക്കേ ഒരു മത്സരം നഷ്ടപ്പെടാന്‍ കോലിക്കും ധോണിക്കും താല്‍പര്യം ഉണ്ടാകില്ല എന്ന് സാരം. 9 കളിയില്‍ 6 വിജയങ്ങളോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് പട്ടികയില്‍ ഒന്നാമത്. 8 കളില്‍ ആറെണ്ണം തോറ്റ് പഞ്ചാബ് ഏറ്റവും അവസാനവും.

ഓസ്‌ട്രേലിയന്‍ താരങ്ങളായ ജോര്‍ജ് ബെയ്‌ലി, ഉസ്മാന്‍ ഖ്വാജ എന്നിവര്‍ എത്തിയതോടെ പുനെ വീണ്ടും ശക്തരായിക്കുകയാണ്. കഴിഞ്ഞ കളിയില്‍ ഡല്‍ഹിക്കെതിരെ അവര്‍ 7 വിക്കറ്റിന് ജയിച്ചിരുന്നു. എന്നാല്‍ ബാംഗ്ലൂരാകട്ടെ 7 കളികള്‍ പൂര്‍ത്തിയായിട്ടും ശരിയായ ടീം കോംപിനേഷന്‍ കണ്ടെത്താന്‍ പോലും കഴിയാതെ ഉഴലുകയാണ്. ബാറ്റിംഗില്‍ ഭേദപ്പെട്ട സ്‌കോറുകള്‍ കണ്ടെത്താന്‍ പറ്റുന്ന അവരുടെ പ്രധാന പ്രശ്‌നം ബൗളിംഗിന് മൂര്‍ച്ചയില്ലാത്തതാണ്.

Story first published: Saturday, May 7, 2016, 14:32 [IST]
Other articles published on May 7, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+