For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs IRE: തിലകോ, ത്രിപാഠിയോ? ഇന്ത്യക്കായി അരങ്ങേറാന്‍ ഇവര്‍

ജൂലൈയിലാണ് രണ്ടു ടി20കളുടെ പരമ്പര

സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയ്ക്കു പിന്നാലെ മറ്റൊരു ടി20 പരമ്പര കൂടി ടീം ഇന്ത്യയെ കാത്തിരിക്കുകയാണ്. അതുപക്ഷെ നാട്ടിലല്ല, അയര്‍ലാന്‍ഡിലാണ്. ഈ മാസം 26, 28 തിയ്യതികളിലാണ് അയര്‍ലാന്‍ഡില്‍ ഇന്ത്യ രണ്ടു ടി20കളുടെ പരമ്പരയ്ക്കിറങ്ങുക. ഇതേ സമയത്തു തന്നെ ഇന്ത്യക്കു ഇംഗ്ലണ്ട് പര്യടനവുമുണ്ട്. അതുകൊണ്ടു രണ്ടു വ്യത്യസ്ത ടീമുകളെയായിരിക്കും ഇംഗ്ലണ്ടിലും അയര്‍ലാന്‍ഡിലും ഇന്ത്യ ഇറക്കുക.

മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡ് പ്രധാന ടീമിനൊപ്പം ഇംഗ്ലണ്ടിലായിരിക്കുമെന്നതിനാല്‍ വിവിഎസ് ലക്ഷ്ണായിരിക്കും അയര്‍ലാന്‍ഡില്‍ ടീമിനെ പരിശീലിപ്പിക്കുന്നത്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ടീമിനെ നയിച്ചേക്കുമെന്നും സൂചനകളുണ്ട്. ഐപിഎല്ലില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ ചില യുവ താരങ്ങള്‍ക്കു അയര്‍ലാന്‍ഡിനെതിരേ അരങ്ങേറാന്‍അവസരം കിട്ടിയക്കും. ഇവര്‍ ആരൊക്കെയാണെന്നറിയാം.

രാഹുല്‍ ത്രിപാഠി

രാഹുല്‍ ത്രിപാഠി

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി മികച്ച ബാറ്റിങ് കാഴ്ചവച്ച മധ്യനിര താരം രാഹുല്‍ ത്രിപാഠിയാണ് ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യയതയുള്ള ഒരു താരം. സൗത്താഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ത്രിപാഠിക്കു ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. എന്നാല്‍ അയര്‍ലാന്‍ഡിനെതിരേ ത്രിപാഠി ടീമിലെത്താന്‍ സാധ്യത കൂടുതലാണെന്നാണ് വിവരം.

2

ഹൈദരാബാദിനു വേണ്ടി ചില നിര്‍ണായക ഇന്നിങ്‌സുകള്‍ ഈ സീസണില്‍ കളിക്കാന്‍ ത്രിപാഠിക്കായിരുന്നു. സീസണിലെ ആദ്യ രണ്ടു മല്‍സരങ്ങളിലും തോറ്റ ഹൈദരാബാദ് തുടര്‍ച്ചയായി അടുത്ത അഞ്ചു മല്‍സരങ്ങള്‍ ജയിച്ചപ്പോള്‍ താരത്തിന്റെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐപിഎല്ലില്‍ കുറച്ചു സീസണുകളായി സ്ഥിരതയാര്‍ന്ന പ്രകടനമാണ് ത്രപാഠി നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ സീസണ്‍ വരെ അദ്ദേഹം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പമായിരുന്നു.

തിലക് വര്‍മ

തിലക് വര്‍മ

ഈ സീസണിലെ കണ്ടെത്തലുകളിലൊരാളായിരുന്ന മുംബൈ ഇന്ത്യന്‍സ് ബാറ്റര്‍ തിലക് വര്‍മ. കന്നി ഐപിഎല്‍ സീസണില്‍ തന്നെ കൈയടി നേടുന്ന പ്രകടനമാണ് ഈ ഇടംകൈയന്‍ ബാറ്റര്‍ കാഴ്ചവച്ചത്. മുംബൈ നിരയിലെ സീനിയര്‍ താരങ്ങള്‍ പലപ്പോഴും റണ്‍സെടുക്കാനാവാതെ വിഷമിച്ചപ്പോള്‍ സ്ഥിരയാര്‍ന്ന പ്രകടനത്തിലൂടെ തിലക് ടീമിലെ സ്ഥാനമുറപ്പിക്കുകയായിരുന്നു.

4

മുംബൈയെ സംബന്ധിച്ച് സീസണിലെ ഏറ്റവും വലിയ പോസിറ്റീവുകളിലൊന്നാണ് തിലക്. സൂര്യകുമാര്‍ യാദവിനെക്കൂടാതെ മുംബൈയ്ക്കായി സീസണില്‍ സ്ഥിരത പുലര്‍ത്തിയ ഏക താരം അേദ്ദഹമാണ്.
14 മല്‍സരങ്ങളില്‍ നിന്നും 397 റണ്‍സാണ് മുംബൈയ്ക്കായി സീസണില്‍ തിലക് നേടിയത്. രണ്ടു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. പലപ്പോഴും സമ്മര്‍ദ്ദ ഘട്ടത്തില്‍ ബാറ്റ് ചെയ്താണ് താരം പക്വതയാര്‍ന്ന ബാറ്റിങ് കാഴ്ചവച്ചത്.

അഭിഷേക് ശര്‍മ

അഭിഷേക് ശര്‍മ

പവര്‍ ഹിറ്ററായി സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി തിളങ്ങിയ താരമാണ് ഇടംകൈയന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ. താരത്തിന്റെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഹൈദരാബാദിനു മികച്ച തുടക്കം സമ്മാനിച്ചത്. പവര്‍പ്ലേ ഓവറുകളില്‍ നല്ല റണ്‍സ് അടിച്ചെടുക്കാനും സാധിച്ചു. വളരെ അഗ്രസീവായ ബാറ്റിങ് ശൈലിയായിരുന്നു അഭിഷേകിന്റേത്.

6

14 മല്‍സരങ്ങളില്‍ നിന്നും രണ്ടു ഫിഫ്റ്റികളടക്കം 426 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. മികച്ച ബാറ്റര്‍ മാത്രമല്ല ആറാമത്തെ ബൗളിങ് ഓപ്ഷനായി പരീക്ഷിക്കാന്‍ കഴിയുന്ന ബൗളര്‍ കൂടിയാണ് അഭിഷേക്. ഭാവി താരങ്ങളെ കണ്ടെത്താന്‍ ഇന്ത്യക്കു ലഭിക്കുന്ന നല്ലൊരു അവസരമായിരിക്കും അയര്‍ലാന്‍ഡ് പര്യടനം. അതുകൊണ്ടു തന്നെ അഭിഷേകിനെപ്പോലെ പ്രതീക്ഷ നല്‍കുന്നവരെ തീര്‍ച്ചയായും പരീക്ഷിച്ചേ തീരൂ.

മൊഹ്‌സിന്‍ ഖാന്‍

മൊഹ്‌സിന്‍ ഖാന്‍

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു വേണ്ടി ഉജ്ജ്വലമായി ബൗള്‍ ചെയ്തതോടെയാണ് ഫാസ്റ്റ് ബൗളര്‍ മൊഹ്‌സിന്‍ ഖാന്‍ ശ്രദ്ധിക്കപ്പെട്ടത്. പരിക്കു കാരണം ചില മുന്‍ നിര താരങ്ങള്‍ക്കു പുറത്തിരിക്കേണ്ടി വന്നതോടെ മൊഹ്‌സിന്‍ പ്ലെയിങ് ഇലവനിലേക്കു വരികയായിരുന്നു. തനിക്കു ലഭിച്ച അവസരം താരം നന്നായി പ്രയോജനപ്പെടുത്തുകയും ചെയ്തു.

8

സീസണില്‍ ഒമ്പതു മല്‍സരങ്ങളിലാണ് മൊഹ്‌സിന്‍ കളിച്ചത്. ഇവയില്‍ നിന്നും 14 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. ടീമിനെ പ്ലേഓഫിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുഹിക്കാനും അദ്ദേഹത്തിനായിരുന്നു. വിക്കറ്റുകളെടുക്കുന്നതിനൊപ്പം മികച്ച ഇക്കോണമി റേറ്റ് നിലനിര്‍ത്താനും കഴിഞ്ഞുവെന്നതാണ് മൊഹ്‌സിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. സൗത്താഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലൂടെ മൊഹ്‌സിന്‍ ഇന്ത്യക്കായി അരങ്ങേറുമെന്ന് കരുതപ്പെട്ടെങ്കിലും ടീം പ്രഖ്യാപിച്ചപ്പോള്‍ താരം തഴയപ്പെടുകയായിരുന്നു.

Story first published: Saturday, June 4, 2022, 15:17 [IST]
Other articles published on Jun 4, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+